Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനിൽകുമാർ ചികിൽസയിൽ കിടന്നത് ഓർത്തോ വാർഡിൽ; പുഴുവരിച്ചതിന് കാരണക്കാർ ഈ വാർഡിലെ ഡോക്ടർമാർ; നടപടി എടുത്തത് ചികിൽസാ ഉത്തരവാദിത്തമില്ലാത്ത നോഡൽ ഓഫീസറായ ഡോക്ടർക്കെതിരെ; കുറ്റക്കാരെ രക്ഷിക്കാൻ ബലിയാടിനെ കണ്ടെത്തിയതിൽ നിറഞ്ഞതും രാഷ്ട്രീയം; മന്ത്രി കെകെ ശൈലജയും ഉത്തരവാദിയെന്ന വാദവുമായി ആശുപത്രി ജീവനക്കാർ; രോഗിക്ക് പുഴുവരിച്ച അന്വേഷണം സമരത്തിലേക്ക് എത്തുമ്പോഴും പ്രതിസന്ധിയിലാകുന്നത് കോറോണ രോഗികൾ

അനിൽകുമാർ ചികിൽസയിൽ കിടന്നത് ഓർത്തോ വാർഡിൽ; പുഴുവരിച്ചതിന് കാരണക്കാർ ഈ വാർഡിലെ ഡോക്ടർമാർ; നടപടി എടുത്തത് ചികിൽസാ ഉത്തരവാദിത്തമില്ലാത്ത നോഡൽ ഓഫീസറായ ഡോക്ടർക്കെതിരെ; കുറ്റക്കാരെ രക്ഷിക്കാൻ ബലിയാടിനെ കണ്ടെത്തിയതിൽ നിറഞ്ഞതും രാഷ്ട്രീയം; മന്ത്രി കെകെ ശൈലജയും ഉത്തരവാദിയെന്ന വാദവുമായി ആശുപത്രി ജീവനക്കാർ; രോഗിക്ക് പുഴുവരിച്ച അന്വേഷണം സമരത്തിലേക്ക് എത്തുമ്പോഴും പ്രതിസന്ധിയിലാകുന്നത് കോറോണ രോഗികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ മൂന്ന് പേർക്ക് സസ്പെൻഷൻ നൽകിയതിന് പിന്നിൽ തടിതപ്പാനുള്ള സർക്കാർ നീക്കം. നോഡൽ ഓഫീസറായ ഡോ. അരുണ അടക്കമുള്ളവർക്കെതിരെയാണ് നടപടി. ആരോഗ്യവകുപ്പിന്റെ നടപടിക്ക് എതിരെ പ്രതിഷേധവുമായി ഡോക്ടർമാരുടേയും നഴ്‌സുമാരുടേയും സംഘടനകൾ രംഗത്തെത്തിയതും ഇതുകാരണമാണ്. പ്രതിഷേധം തുടർന്നാൽ അത് കോവിഡ് രോഗികളുടെ പരിചരണത്തെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കും.

കോവിഡ് ചുമതല ഉള്ള നോഡൽ ഓഫിസർ ഡോ.അരുണ,ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചൻ , രജനി കെ വി എന്നിവരെ ആണ് ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തത്. എന്നാൽ തെറ്റു ചെയ്തവരെ രക്ഷിക്കാനാണ് ശ്രമമെന്നാണ് സൂചന. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലുണ്ടായിരുന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിന്റെ ശരീരത്തിൽ പുഴുവരിച്ചത് വലിയ വിവാദമായി. സംഭവത്തിൽ ആറാം വാർഡിലെ ചുമതലർക്കാർക്ക് ഗുരുതമായ വീഴ്ച സംഭവിച്ചതായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കൽ കോളേജ് സൂപ്രണ്ടും നിഗമനത്തിലെത്തിയിരുന്നു.

എന്നാൽ ഈ വാർഡിൽ ചികിൽസിച്ചിരുന്ന ഡോക്ടർമാർക്കെതിരെ നടപടിയുണ്ടായില്ലെന്നതാണ് വസ്തുത. അവരുടെ വീഴ്ചയാണ് അനിൽകുമാറിന്റെ ആരോഗ്യത്തെ മോശമാക്കിയത്. ഇത് ആർക്കും അറിയാം. എന്നിട്ടും അഡ്‌മിനിസ്‌ട്രേഷൻ ചുമതലയുള്ള ഡോ അരുണയ്‌ക്കെതിരെ നടപടി എടുത്തു. യഥാർത്ഥത്തിൽ ചികിൽസുമായി അരുണയ്ക്ക് യാതൊരു ബന്ധവുമില്ല. മെഡിക്കൽ കോളേജിൽ സ്വന്തം ജോലി നോക്കുകയും മറ്റ് വിഷയങ്ങളിൽ ഇടപെടാതെ കരുതലോടെ ജോലി ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് ഡോ അരുണ. പ്രത്യേകിച്ച് രാഷ്ട്രീയ ചായുവുമില്ല. ഇതെല്ലാം കാരണമാണ് അരുണയ്‌ക്കെതിരെ നടപടി എടുത്തത്.

അരുണയെ സസ്‌പെന്റ് ചെയ്യുമ്പോൾ സ്വാഭാവികമായി ജീവനക്കാരുടെ പ്രതിഷേധം ഉയരും. ഇതോടെ വിവാദത്തിന് പുതിയ മാനം കിട്ടും. അങ്ങനെ തെറ്റുകാരെ രക്ഷിക്കാനുള്ള നീക്കമാണ് നടന്നത്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് നടപടി. വിശദ അന്വേഷണത്തിന് സർക്കാർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ ചുമതപ്പെടുത്തി. ഏഴു ദിവസത്തിനകം വിശദ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. അതേസമയം നടപടിക്കെതിരെ ജീവനക്കാരുടെ സംഘടനകൾ കടുത്ത അമർഷത്തിലാണ്. ഡോക്ടർമാരുടേയും നഴ്‌സുമാരും ഒന്നിച്ച് റോഡിൽ ഇറങ്ങി പ്രതിഷേധിച്ചു.

സസ്‌പെൻഷൻ പിൻവലിച്ചില്ലെങ്കിൽ നാളെ റിലേ സത്യാഗ്രഹം നടത്തും. അടുത്തഘട്ടമായി കോവിഡ് ഡ്യൂട്ടി ഒഴികെയുള്ളവ ബഹിഷ്‌കരിച്ച് കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങാനുമാണ് ഡോക്ടർമാരുടെ തീരുമാനം. ജീവനക്കാരുടെ കുറവ് നികത്താൻ നടപടി എടുക്കാത്ത സർക്കാർ ആണ് ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദി എന്നാണ് ഡോക്ടർമാരുടെ നിലപാട്. അരുണയ്ക്ക് ചികിൽസയുമായി യാതൊരു ബന്ധവുമില്ല. നോഡൽ ഓഫീസറാണ്. അനിൽ കുമാർ വിഷയത്തിൽ നോഡൽ ഓഫീസർക്ക് ഒരു പിഴവും സംഭിച്ചിട്ടില്ല.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ പ്രശ്‌നമാണ് അനിൽകുമാറിനെ ബാധിച്ചത്. ഇതിന്റെ പേരിൽ മേൽനോട്ട ചുമതയലുള്ള ഡോ അരുണയെ സസ്‌പെന്റ് ചെയ്തു. അങ്ങനെ എങ്കിൽ നടപടി എടുക്കണ്ടത് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കെതിരെയാണ്. മന്ത്രി കെകെ ശൈലജയ്ക്കും മാറി നിൽക്കാനാകില്ല. ഇതാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടേയും മറ്റ് ജീവനക്കാരുടേയും നിലപാട്.

നടപടിയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിലെ നഴ്‌സുമാർ നാളെ നാളെ കരിദിനം ആചരിക്കും. അതേസമയം മെഡിക്കൽ കോളേജിൽ വച്ച് പുഴുവരിച്ച വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിന്റെ ആരോഗ്യനില ഇന്നലെ രാത്രിയോടെ ഗുരുതരമായി. നിലവിൽ ചികിത്സയിൽ കഴിയുന്ന പേരൂർക്കട ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും കുടുംബം സമ്മതിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP