Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിസ്മയകരമായ ​നക്ഷത്ര സം​ഗമങ്ങൾക്ക് വേദിയായി ആകാശം; പടിഞ്ഞാറൻ ചക്രവാളത്തിൽ ചന്ദ്രനോടടുത്ത് ചൊവ്വ; കിഴക്ക് മകനക്ഷത്രങ്ങളോട് കൂട്ടുകൂടി ശുക്രൻ; ഇന്ന് പ്രഭാതം കാത്തുവെച്ചിരുന്നത് വിസ്മയ കാഴ്‌ച്ചകൾ

വിസ്മയകരമായ ​നക്ഷത്ര സം​ഗമങ്ങൾക്ക് വേദിയായി ആകാശം; പടിഞ്ഞാറൻ ചക്രവാളത്തിൽ ചന്ദ്രനോടടുത്ത് ചൊവ്വ; കിഴക്ക് മകനക്ഷത്രങ്ങളോട് കൂട്ടുകൂടി ശുക്രൻ; ഇന്ന് പ്രഭാതം കാത്തുവെച്ചിരുന്നത് വിസ്മയ കാഴ്‌ച്ചകൾ

മറുനാടൻ ഡെസ്‌ക്‌

ഇന്ന് രാവിലെ ആകാശം സാക്ഷ്യം വഹിച്ചത് വിസ്മയകരമായ ​നക്ഷത്ര സം​ഗമങ്ങൾക്ക്. പടിഞ്ഞാറൻ ചക്രവാളത്തിൽ വെളുപ്പിന് അഞ്ച് മണിയോടെ ചന്ദ്രൻ, ചൊവ്വ ​ഗ്രഹത്തിന് അടുത്തെത്തിയപ്പോൾ കിഴക്ക്, ശുക്രൻ മക നക്ഷത്രങ്ങളോട് കൂട്ടുകൂടുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ചൊവ്വ ​ഗ്രഹം ഭൂമിയോട് ഏറ്റവും അടുത്ത് നിന്ന സമയം കൂടിയാണ് കടന്നു പോയത്. ആകാശം തെളിഞ്ഞ് നിന്നതിനാൽ പലയിടങ്ങളിലും ഈ വിസ്മയ കാഴ്‌ച്ചകൾ ന​ഗ്നനേത്രങ്ങൾ കൊണ്ടുതന്നെ കാണാനായി.

ചൊവ്വാ ഗ്രഹത്തിന് അടുത്തായാണ് വെളുപ്പിവെ ചന്ദ്രൻ കാണപ്പെട്ടത്. പടിഞ്ഞാറൻ ചക്രവാളത്തോട് അടുക്കുംതോറും ഈ ഗ്രഹ–ചന്ദ്ര സംഗമത്തിന്റെയും അടുപ്പം കൂടുന്നതായി അനുഭവപ്പെട്ടു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ചൊവ്വാഗ്രഹം ഭൂമിയോട് ഏറ്റവും അടുക്കുന്ന സമയമായതുകൊണ്ടു തന്നെ പൂർണ്ണചന്ദ്രശോഭയിലും ചെമ്പൻ ഗ്രഹമായ ചൊവ്വയെ എളുപ്പം തിരിച്ചറിയാൻ കഴിയുമായിരുന്നു. പുലർച്ചെ ഏതാണ്ട് അഞ്ചു മണിയോടെ പടിഞ്ഞാറൻ മാനത്ത് ഈ സംഗമം കാണുമ്പോൾ കിഴക്കൻ മാനം മറ്റൊരു സൗഹൃദ സം​ഗമത്തിലായിരുന്നു.

മാനത്ത് ഏറവും തിളക്കത്തിൽ കാണുന്ന ശുക്ര (Venus) ഗ്രഹവും ചിങ്ങം (Leo) രാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ മകവും (Regulus) ഏറ്റവും അടുത്തെത്തിയതും ഈ പ്രഭാതത്തിലാണ്. ഇനി 2028 ൽ മാത്രമേ ശുക്രൻ ഈ നക്ഷത്രത്തോട് ഇതു പോലെ അടുത്തു കാണപ്പെടുകയുള്ളൂ. ഭൂമിയിൽ നിന്നും ചന്ദ്രൻ ഏതാനും ലക്ഷം കിമീ മാത്രം അകലെയാണെങ്കിലും മറ്റുള്ളവ കോടിക്കണക്കിന് കിമീ അകലെയാണ്. മകം ഭൂമിയിൽ നിന്ന് ഏതാണ്ട് 79 പ്രകാശ വർഷം അകലെയാണ്. ഇത് നാല് നക്ഷത്രങ്ങളുടെ ഒരു കൂട്ടമാണെന്നും ജ്യോതിശാസ്ത്ര ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP