Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലപ്പുഴ ജില്ലയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ റിപ്പോർട്ട് ചെയ്തത് രണ്ട് എലിപ്പനി മരണങ്ങൾ; നെടുമുടി സ്വദേശി കൃഷ്ണ ബാബുവും കൈനകരി സ്വദേശി തോമസ് കോശിയും മരിച്ചത് ചികിത്സയിലിരിക്കെ; കേരളം വീണ്ടും എലിപ്പനി ഭീഷണിയുടെ നിഴലിൽ

ആലപ്പുഴ ജില്ലയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ റിപ്പോർട്ട് ചെയ്തത് രണ്ട് എലിപ്പനി മരണങ്ങൾ; നെടുമുടി സ്വദേശി കൃഷ്ണ ബാബുവും കൈനകരി സ്വദേശി തോമസ് കോശിയും മരിച്ചത് ചികിത്സയിലിരിക്കെ; കേരളം വീണ്ടും എലിപ്പനി ഭീഷണിയുടെ നിഴലിൽ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: എലിപ്പനി ബാധിച്ച് ആലപ്പുഴയിൽ രണ്ടുപേർ മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ. നെടുമുടി കലയങ്കിരിച്ചിറ കൃഷ്ണ ബാബു (51), കൈനകരി ചേന്നങ്കരി തെക്കുംമുറി വീട്ടിൽ തോമസ് കോശി (തോമാച്ചൻ - 38) എന്നിവരാണ് കഴിഞ്ഞ ​ദിവസം മരിച്ചത്. ഇരുവരും ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. പത്ത് മണിക്കൂറിനിടെയാണ് ജില്ലയിൽ രണ്ട് എലിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

എലിപ്പനി ബാധിച്ച് കുട്ടനാട്ടിൽ രണ്ടുപേർ മരിച്ചു. കൂലിപ്പണിക്കാരനായ കൃഷ്ണ ബാബുവിനെ പനി ബാധിച്ചതിനെ തുടർന്ന് വ്യാഴാഴ്ച ആലപ്പുഴ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. എലിപ്പനി ആണെന്നും മറ്റെവിടേക്കെങ്കിലും വിദഗ്‌ദ്ധ ചികിത്സക്കായി കൊണ്ടുപോകാനും നിർദ്ദേശിച്ചു. അവിടെ നിന്നു കൊണ്ടുപോകാൻ വീട്ടുകാർ പണം സ്വരൂപിക്കുന്നതിനിടയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് മരിച്ചു. ഭാര്യ: അജിത. മക്കൾ: വിഷ്ണു, അഞ്ചു കൃഷ്ണ.

കടത്തിറക്ക് തൊഴിലാളിയായ തോമാച്ചൻ പനി ബാധിച്ചതിനെ തുടർന്നു കഴിഞ്ഞ തിങ്കളാഴ്ച ആലപ്പുഴ ജനറൽ ആശുപത്രിയിൽനിന്ന് മരുന്ന് വാങ്ങി വീട്ടിൽ തിരിച്ചെത്തിയിരുന്നു. പനി മാറാതിരുന്നതോടെ വ്യാഴാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്റർ ഒഴിവുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലാക്കി. ചികിൽസയിലിരിക്കെ വെള്ളിയാഴ്ച രാത്രി ഏഴരയോടെ മരിച്ചു. ഇദേഹം കോവിഡ് പോസിറ്റീവാണെന്നും പരിശോധനയിൽ തെളിഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ഭാര്യ:ജിബി. മക്കൾ: ഏദൽ, കുഞ്ഞാറ്റ.

ലെപ്ടോസ്പൈറ ജനുസിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. ജീവികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്. കെട്ടിനിൽക്കുന്ന മഴ വെള്ളത്തിൽ ഇറങ്ങുന്നവർക്കും മറ്റ് മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർക്കുമാണ് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യതയേറെയുള്ളത്. രോഗവാഹകരായ എലി, പട്ടി, കന്നുകാലികൾ, പന്നി എന്നിവയുടെ വിസർജ്യം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കലരുന്നു. ഇതുമായി സമ്പർക്കത്തിൽ വരുന്നവരുടെ ശരീരത്തിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെയും മുറിവിലൂടെയും എലിപ്പനിയുടെ അണുക്കൾ ശരീരത്തിൽ പ്രവേശിച്ചാണ് എലിപ്പനിയുണ്ടാകുന്നത്.

2010വരെ എലിപ്പനി കാരണം സംസ്ഥാനത്ത് ഒരോ വർഷവും ശരാശരി 100 മരണങ്ങൾ ഉണ്ടായി. 2015ന് ശേഷം എലിപ്പനി വഴിയുള്ള മരണം കുറച്ചു കൊണ്ടുവരാൻ സാധിച്ചു. എന്നാൽ രണ്ട് വർഷത്തിന് ശേഷം 2017 മുതൽ എലിപ്പനിയിൽ നിന്നുള്ള മരണ നിരക്ക് വീണ്ടും ഉയർന്നു. 2017 ൽ ഉയർന്ന എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു. എന്നാൽ 2018ലെ പ്രളയശേഷം മാത്രമാണ് കൂടുതൽ എലിപ്പിനി മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 2019 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ 1,211 എലിപ്പനി റിപ്പോർട്ട് ചെയ്തതിൽ 57 മരണം സംഭവിച്ചു. ഒന്നാം പ്രളയകാലത്തെ പോലെ തന്നെ രണ്ടാം പ്രളയകാലം ഈ മരണനിരക്ക് ഉയർത്തിയതിന് ഒരുകാരണമായിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഏറ്റവും കൂടുതൽ മരണം സംഭവിച്ചിരിക്കുന്നതും എലിപ്പനിയിലൂടെയാണെന്നും കഴിഞ്ഞ വർഷത്തെ പനി മരണ നിരക്ക് വ്യക്തമാക്കുന്നു.

2105 ആയപ്പോഴേക്കും കേരളത്തിൽ എലിപ്പനി കൊണ്ടുള്ള മരണം 43 ആയി കുറയ്ക്കാൻ സാധിച്ചു. 2016 ൽ അത് 35 ആയി കുറഞ്ഞു. 2017 ൽ വീണ്ടും എലിപ്പനി മരണനിരക്ക് വർദ്ധിച്ചു. അതിന് അന്നതെ കാലാവസ്ഥകുടെ പങ്ക് വഹിച്ചുവെന്നാണ് വിലയിരുത്തന്നത്. മൺസൂണും ഓഖി ദുരന്തം ഉൾപ്പടെയുള്ള കാര്യങ്ങൾ എലിപ്പനി വർധിപ്പിക്കുന്നതിനും മരണനിരക്ക് ഉയർത്തുന്നതിനും കാരണമായിട്ടുണ്ടാകം എന്ന് വിലയിരുത്തുന്നു. 2017ൽ 80 പേരാണ് എലിപ്പനി കൊണ്ട് മരണമടഞ്ഞത്. 2018 ആയപ്പോൾ ആദ്യഘട്ടത്തിൽ മരണനിരക്ക് കുറവായിരുന്നുവെങ്കിലും പിന്നീട് പ്രളയ ശേഷം അത് വർധിക്കുകയായിരുന്നു.ആകെ 94 എലിപ്പനി മരണങ്ങൾ 2018ൽ റിപ്പോർട്ട് ചെയ്തതിൽ 66 ഉം പ്രളയത്തിന് ശേഷമായിരുന്നുവെന്ന് ആരോഗ്യവകുപ്പിലെ കണക്കുൾ വ്യക്തമാക്കുന്നു. 2019 ൽ എലിപ്പനി പ്രളയകാലത്താണ് വർദ്ധിച്ചതെന്നുമാണ് കണക്കാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP