Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

1.29 കോടി പുരുഷന്മാർ; 1.41 കോടി സ്ത്രീകൾ; ഒപ്പം 282 ട്രാൻസ്‌ജെൻഡർ വോട്ടർമാരും; കേന്ദ്ര കമ്മീഷന്റെ പട്ടികയിൽ ഉള്ളതിനേക്കാൾ 9.15 ലക്ഷത്തിന്റെ വർധന; ഇനി ഒരു തവണ കൂടി പേര് ചേർക്കാൻ അവസരം നൽകും; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തയ്യാർ; തെരഞ്ഞെടുപ്പ് തീയതിലും ഉടൻ തീരുമാനം; വോട്ടർ പട്ടിക പരിശോധിക്കാം

1.29 കോടി പുരുഷന്മാർ; 1.41 കോടി സ്ത്രീകൾ; ഒപ്പം 282 ട്രാൻസ്‌ജെൻഡർ വോട്ടർമാരും; കേന്ദ്ര കമ്മീഷന്റെ പട്ടികയിൽ ഉള്ളതിനേക്കാൾ 9.15 ലക്ഷത്തിന്റെ വർധന; ഇനി ഒരു തവണ കൂടി പേര് ചേർക്കാൻ അവസരം നൽകും; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തയ്യാർ; തെരഞ്ഞെടുപ്പ് തീയതിലും ഉടൻ തീരുമാനം; വോട്ടർ പട്ടിക പരിശോധിക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തയ്യാർ. ഇത് ഓൺലൈനായി പരിശോധിക്കാനും സംവിധാനമുണ്ട്. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഫെബ്രുവരിയിൽ പുതുക്കി പ്രസിദ്ധീകരിച്ച പട്ടികയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പട്ടിക കടത്തിവെട്ടി. കേന്ദ്ര കമ്മിഷന്റെ കേരളത്തിലെ പട്ടികയിൽ 2.62 കോടി വോട്ടർമാരാണുള്ളത്. തദ്ദേശ പട്ടികയിൽ 2.71 കോടിയും.

1.29 കോടി പുരുഷ വോട്ടർമാർ, 1.41 കോടി സ്ത്രീ വോട്ടർമാർ, 282 ട്രാൻസ്‌ജെൻഡർ വോട്ടർമാർ എന്നിങ്ങനെയാണ് കണക്കുകൾ. തെരഞ്ഞെടുപ്പിന് മുമ്പ് പേര് ചേർക്കുന്നതിന് ഒരവസം കൂടി നൽകും. പുതിയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ പോളിങ് ബൂത്തുകൾ കൂടതൽ വേണമോ എന്ന് പരിശോധിക്കമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർ പട്ടികയെ അടിസ്ഥാനമാക്കിയാണ് ഇത്തവണ പട്ടിക തയാറാക്കാനുള്ള ശ്രമം ആരംഭിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പട്ടിക അടിസ്ഥാനമാക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടുവെങ്കിലും വാർഡുകളും ബൂത്തുകളും തമ്മിലുള്ള ആശയക്കുഴപ്പം കാരണം ഇത് അംഗീകരിച്ചില്ല.കോടതിയിലും വിഷയമെത്തി. ഒടുവിൽ സുപ്രീംകോടതി നിലപാട് അനുകൂലമായതോടെ 2015ലെ പട്ടിക തന്നെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അടിസ്ഥാനമാക്കി.

ആദ്യ തവണ പട്ടിക പുതുക്കാൻ അവസരം നൽകിയപ്പോൾ 14 ലക്ഷത്തോളം അപേക്ഷകൾ ലഭിച്ചു. ലോക്ഡൗണും കർശനനിയന്ത്രണങ്ങളും തുടരുന്ന സമയമായിരുന്നു അത്. ഇതിൽ 7 ലക്ഷത്തിൽപരം അപേക്ഷ സ്വീകരിച്ചു. ഈ പട്ടിക ജൂൺ 16നു പ്രസിദ്ധീകരിച്ചപ്പോൾ 2.61 കോടി വോട്ടർമാരായിരുന്നു. ഓഗസ്റ്റ് 12നു വോട്ടർ പട്ടിക രണ്ടാമതു പുതുക്കാൻ അവസരം നൽകിയപ്പോൾ 26 ലക്ഷത്തിൽപരം പേരാണ് അപേക്ഷിച്ചത്. പിന്നീട് ആകെ വോട്ടർമാരുടെ എണ്ണത്തിൽ 9.15 ലക്ഷത്തിന്റെ വർധന ഉണ്ടായി.

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പുതുക്കിയപ്പോൾ നീക്കിയത് 10 ലക്ഷത്തിൽപരം പേരെയാണ്. പരേതരും താമസം മാറിയവരുമായ 10,43,985 വോട്ടർമാരെയാണു നീക്കം ചെയ്തത്. ജൂണിൽ ആദ്യമായി പട്ടിക പുതുക്കിയപ്പോൾ, പരേതരായ പലരും വോട്ടർ പട്ടികയിൽ തുടരുന്നതായി പരാതി ഉയർന്നിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. ഡിസംബർ അവസാനം രണ്ടുഘട്ടമായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതാണ് കമ്മിഷണന്റെ പരിഗണനയിലുള്ളത്.

വോട്ടർ പട്ടിക പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.... 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP