Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മരിച്ചാലും മാസ്‌കിടില്ലെന്ന് പറഞ്ഞ ട്രംപ് ഒടുവിൽ മാസ്‌കിന്റെ പരിരക്ഷയിൽ; ആശുപത്രിയിലേക്ക് മാറിയിട്ടും ഭരണ ചുമതല ഒഴിയാതെ മുൻപോട്ട്; ഒരു കുഴപ്പവുമില്ല എന്നു ട്രംപ് പറയുമ്പോഴും തന്റെ അച്ഛന് വേണ്ടി പ്രാർത്ഥിക്കണമെന്ന് മകന്റെ അഭ്യർത്ഥന; കോവിഡ് ബാധിച്ച ട്രംപിന്റെ ആരോഗ്യ സ്ഥിതി ചർച്ചയാക്കി ലോകം

മരിച്ചാലും മാസ്‌കിടില്ലെന്ന് പറഞ്ഞ ട്രംപ് ഒടുവിൽ മാസ്‌കിന്റെ പരിരക്ഷയിൽ; ആശുപത്രിയിലേക്ക് മാറിയിട്ടും ഭരണ ചുമതല ഒഴിയാതെ മുൻപോട്ട്; ഒരു കുഴപ്പവുമില്ല എന്നു ട്രംപ് പറയുമ്പോഴും തന്റെ അച്ഛന് വേണ്ടി പ്രാർത്ഥിക്കണമെന്ന് മകന്റെ അഭ്യർത്ഥന; കോവിഡ് ബാധിച്ച ട്രംപിന്റെ ആരോഗ്യ സ്ഥിതി ചർച്ചയാക്കി ലോകം

മറുനാടൻ മലയാളി ബ്യൂറോ

കൊറോണയുടെ പ്രഹരശേഷിയെ വിലകുറച്ചുകണ്ടിരുന്ന പ്രമുഖരിൽ ഏറ്റവും മുൻപിൽ നിന്ന ആളായിരുന്നു ട്രംപ്. ചൈനയിൽ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കോവിഡ് വ്യാപിച്ചുകൊണ്ടിരുന്നൻ ആദ്യകാലങ്ങളിൽ അദ്ദേഹം ആത്മവിശ്വാസത്തോടെ പ്രതികരിച്ചത്, ഇത് അമേരിക്കയിൽ എത്തില്ല എന്നായിരുന്നു.

പിന്നീട് ഉണ്ടായ പല കാര്യങ്ങളും നമ്മൾ കണ്ടതാണ്. ഫ്ളൂ പോലെ നിസ്സാരമാണെന്നതിൽ തുടങ്ങി ഹൈഡ്രോക്സി ക്ലോറോക്വിൻ ഉണ്ടെങ്കിൽ പിന്നെ കൊറോണയെക്കുറിച്ച് ചിന്തിക്കേണ്ടതില്ല, എന്നതുവരെയുള്ള പ്രസ്താവനകൾ ആരും മറക്കില്ല. ഇതാ, ഒടുവില ആ ട്രംപിനേയും പിടിച്ചുകെട്ടിയിരിക്കുകയാണ് സാർസ്-കോവ്-2 എന്ന പേരിട്ട് ശാസ്ത്രലോകം വിളിക്കുന്ന കൊറോണ വൈറസ്.

കാത്തുനിന്ന പത്രക്കാരുൾപ്പടെയുള്ളവരോട് നിശബ്ദമായി യാത്രചോദിച്ചിറങ്ങിയ ട്രംപ് പിന്നീട് 18 സെക്കന്റ് നീണ്ടുനിന്ന വീഡിയോയിലൂടെ താൻ സുഖമായിരിക്കുന്നു എന്ന് ലോകത്തെ അറിയിച്ചു. ഭാര്യയ്ക്കും സുഖം തന്നെ എന്നും അദ്ദേഹം പറഞ്ഞു. കൊറോണയ്ക്കും തളർത്താനാകാത്ത ആത്മവിശ്വാസത്തിലാണ് ട്രംപ് എങ്കിൽ, മകൻ അങ്ങനെയല്ല. ഇന്നലെ വൈകിട്ട് തന്റെ ട്വീറ്റിലൂടെ മകൻ അമേരിക്കക്കാരോട് അഭ്യർത്ഥിച്ചത് തന്റെ പിതാവിനു വേണ്ടി പ്രാർത്ഥിക്കണം എന്നായിരുന്നു.

ഇന്നു വരെ അമേരിക്കയ്ക്ക് വേണ്ടി പോരാടിയിരുന്ന ആ ധൈര്യവും ശക്തിയും ഉപയോഗിച്ച് അദ്ദേഹം കൊറോണയ്ക്കെതിരെയും പോരാടും. അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതിൽ എന്നോടൊപ്പം ചേരുക. എറിക് ട്രംപ് ട്വീറ്റ് ചെയ്തു. അതേ സമയം നേവൽ ഒബ്സർവേറ്ററിയിൽ കഴിയുന്ന വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ഔദ്യോഗിക സ്ഥിരീകരണം എത്തി. എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ട്രംപ് തന്റെ ചുമതലകൾ വൈസ് പ്രസിഡന്റിന് കൈമാറിയിട്ടില്ലെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

മാസ്‌ക് ധരിക്കുന്നതിനെതിരെ നിരവധി പ്രസ്താവനകളുമായി എത്തിയ ഡൊണാൾഡ് ട്രംപ് മാസ്‌ക് ധരിച്ച് ആശുപത്രിയിലേക്ക് പോയതോടെ വൈറ്റ് ഹൗസിലെ പൊതുയിടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവിറങ്ങി. ഭാര്യ മെലാനിയ ഒഴിച്ചുള്ള മറ്റ് ട്രംപ് കുടുംബാംഗങ്ങൾ എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ് ആയിട്ടുണ്ട്. മെലാനിയ വളരെ നേരിയ തോതിൽ മാത്രം ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല, മറിച്ച് വൈറ്റ്ഹൗസിൽ തന്നെ ക്വാറന്റൈനിൽ ആണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ട്രംപിന് ക്ഷീണമുണ്ടെങ്കിലും മറ്റുകാര്യങ്ങളിലൊന്നും ആശങ്ക വേണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഇതുവരെ ട്രംപിന്റെ ആരോഗ്യ നിലയിൽ ആശങ്കയ്ക്ക് വകയില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നുണ്ടെങ്കിലും, ആരോഗ്യ പ്രശ്നങ്ങളാൽ തന്റെ ചുമതല നിർവഹിക്കാനാകാതെ വന്നാൽ അടുത്ത നടപടി എന്തെന്നതിനെ കുറിച്ച് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. നിയമ പ്രകാരം അത്തരമൊരു അവസ്ഥ വന്നാൽ, അക്കാര്യം സെനറ്റ് പ്രസിഡണ്ട് പ്രോ ടെമ്പോറിനെ അറിയിക്കണം. കൂടാതെ ഹൗസ് സ്പീക്കറേയും. വൈസ് പ്രസിഡണ്ട് പെൻസിന് താത്ക്കാലികമായി പ്രസിഡണ്ടിന്റെ ചുമതല നൽകാം.

നേരത്തെ റോണാൾഡ് റീഗൻ പ്രസിഡന്റായിരുന്ന സമയത്ത് രണ്ടുതവണ ഇപ്രകാരം അധികാരം താത്ക്കാലികമായി കൈമാറിയിട്ടുണ്ട്. അതുപോലെ ജോർജ്ജ് ബുഷ് പ്രസിഡന്റായിരുന്നപ്പോൾ 2002-ലും 2007 ലും ഇപ്രകാരം സംഭവിച്ചിട്ടുണ്ട്. എന്നാൽ, ഈ താത്ക്കാലിക അധികാര കൈമാറ്റങ്ങളൊന്നും തന്നെ നടന്നിട്ടുള്ളത് ഒരു തെരഞ്ഞെടുപ്പ് ആസന്നമായ വേളയിലായിരുന്നില്ല.

ലോക പ്രശസ്തമായ എയർഫോഴ്സ് വന്നും മറീൻ വണ്ണും അണുനശീകരണത്തിന് ഒരുങ്ങുകയാണ്. അമേരിക്കൻ പ്രസിഡണ്ടിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള ഈ രണ്ട് ബോയിങ് 747 വിമാനങ്ങളും, ട്രംപിന് കോവിഡ് ബാധ സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ പൂർണ്ണമായും അണുനശീകരണത്തിന് വിധേയമാക്കുവാൻ പോവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP