Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീട്ടുകാർ പ്രണയത്തിന് എതിര് നിന്നതോടെ വിവാഹം കഴിച്ച് ആരുമറിയാതെ ജീവിച്ചു; യുവതിയുടെ മാതാപിതാക്കൾ വാടകക്കൊലയാളികളെ വിട്ടത് ഇരുവരെയും ഇല്ലാതാക്കാൻ; 28കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയുടെ മാതാപിതാക്കൾ ഉൾപ്പെടെ 14 പേർ അറസ്റ്റിൽ

വീട്ടുകാർ പ്രണയത്തിന് എതിര് നിന്നതോടെ വിവാഹം കഴിച്ച് ആരുമറിയാതെ ജീവിച്ചു; യുവതിയുടെ മാതാപിതാക്കൾ വാടകക്കൊലയാളികളെ വിട്ടത് ഇരുവരെയും ഇല്ലാതാക്കാൻ; 28കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയുടെ മാതാപിതാക്കൾ ഉൾപ്പെടെ 14 പേർ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: പ്രണയ വിവാഹത്തിന്റെ പേരിൽ യുവാവിനെ ഭാ​ര്യയുടെ വീട്ടുകാർ കൊലപ്പെടുത്തി. ഹൈ​ദരാബാദിലാണ് സംഭവം. 28 വയസുള്ള ഹേമന്ദ് കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഹേമന്ദ് കുമാറിന്റെ ഭാര്യ അവന്തി റെഡ്ഡി(23)യുടെ പിതാവ് ഡി.ലക്ഷ്മി റെഡ്ഡി, അമ്മ അർച്ചന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലാവരുടെ എണ്ണം 14 ആയി.

സംഭവം ദുരഭിമാനക്കൊലയാണെന്ന് പൊലീസ് അറിയിച്ചു. സെപ്റ്റംബർ 24ന് നടന്ന കൊലപാതകം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ജൂൺ പത്തിനായിരുന്നു ഹേമന്ദ് കുമാറും അവന്തി റെഡ്ഡിയും വിവാഹിതരായത്. തുടർന്ന് വീട്ടുകാർ അറിയാതെ ഹൈദരാബാദിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

ഇതിനിടെ ഹൈദരാബാദിൽ താമസമാക്കിയത് അറിഞ്ഞ അവന്തിയുടെ മാതാപിതാക്കൾ ഇരുവരേയും കൊല്ലാൻ വാടക കൊലയാളികളെ ഏർപ്പെടുത്തുകയായിരുന്നു. വാടക വീട്ടിലെത്തിയ സംഘം ഇരുവരേയും വലിച്ചിഴച്ച് കാറിൽ കൊണ്ടുപോയി. വഴിയിൽവച്ചു കാറ് മാറുന്നതിനിടയിൽ അവന്തി റെഡ്ഡി ഓടി രക്ഷപ്പെട്ട് പൊലീസിൽ അഭയം തേടി. എന്നാൽ ഹേമന്ദ് കുമാറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ ഇതുവരെ 14 പേരാണ് അറസ്റ്റിലായത്. തന്റെ സഹോദരനും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് അവന്തി ആരോപിച്ചു ലക്ഷ്മി റെഡ്ഡിയെയും അർച്ചനയുടെ സഹോദരൻ യുഗാന്തർ റെഡ്ഡിയെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP