Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേരിട്ട് നിക്ഷേപം സ്വീകരിക്കാൻ കേന്ദ്ര സർക്കാർ നിയമം തടസ്സമായതോടെ പോപ്പുലറിന് കീഴിൽ രൂപീകരിച്ചത് 21 എൽഎൽപി കമ്പനികൾ; ഉയർന്ന പലിശ പ്രതീക്ഷിച്ച് കൂലിപ്പണിക്കാർ പോലും പണമിടാൻ വന്നതോടെ ബിസിനസ് പങ്കാളികളാക്കിയത് അവർ പോലും അറിയാതെ; റീനു മറിയം തോമസ് എല്ലാ കരുക്കളും നീക്കിയത് തട്ടിപ്പിന്റെ ആദ്യാവസാന പദ്ധതി തയ്യാറാക്കിയും

നേരിട്ട് നിക്ഷേപം സ്വീകരിക്കാൻ കേന്ദ്ര സർക്കാർ നിയമം തടസ്സമായതോടെ പോപ്പുലറിന് കീഴിൽ രൂപീകരിച്ചത് 21 എൽഎൽപി കമ്പനികൾ; ഉയർന്ന പലിശ പ്രതീക്ഷിച്ച് കൂലിപ്പണിക്കാർ പോലും പണമിടാൻ വന്നതോടെ ബിസിനസ് പങ്കാളികളാക്കിയത് അവർ പോലും അറിയാതെ; റീനു മറിയം തോമസ് എല്ലാ കരുക്കളും നീക്കിയത് തട്ടിപ്പിന്റെ ആദ്യാവസാന പദ്ധതി തയ്യാറാക്കിയും

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: പോപ്പുലർ ​ഗ്രൂപ്പിന്റെ മൂന്നാം തലമുറ തട്ടിപ്പിന് ഇറങ്ങിയത് തങ്ങളുടെ പൂർവികർ നേടിയെടുത്ത വിശ്വാസ്യതയുടെ ബലത്തിൽ തന്നെ. നിക്ഷേപകരെ ഓഹരി ഉടമകളാക്കിയുള്ള തട്ടിപ്പിനാണ് റോയ് ഡാനിയലിന്റെ മൂത്തമകൾ റീനു മറിയം തോമസിന്റെ നേതൃത്വത്തിൽ പോപ്പുലർ ​ഗ്രൂപ്പ് വഴിയൊരുക്കിയത്. നിക്ഷേപകർ പോലും അറിയാതെ അവരെ ബിസിനസ് പങ്കാളികളാക്കിയതാകട്ടെ, 2013ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനീസ് ആക്ടിനെ മറികടക്കാനും. ഈ നിയമം അനുസരിച്ച് ബാങ്കുകൾ ഒഴികെയുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് നിക്ഷേപം സ്വീകരിക്കാൻ കഴിയില്ല എന്നറിയാവുന്ന റീനു മറിയം തോമസ് എൽഎൽപി കമ്പനികൾ എന്നറിയപ്പെടുന്ന ലിമിറ്റഡ് ലബിലിറ്റി പാർട്ണർഷിപ്പ് വഴിയാണ് തട്ടിപ്പ് ആരംഭിച്ചത്.

ലിമിറ്റഡ് ലബിലിറ്റി പാർട്ണർഷിപ്പ് കമ്പനികളിൽ പണം നിക്ഷേപിക്കുന്നവർ കേവലം നിക്ഷേപകർ മാത്രമല്ല, പാർട്ണർമാർ കൂടിയാണ്. കമ്പനി നഷ്ടത്തിലായാൽ അത് ഇവരും സഹിക്കേണ്ടി വരും. റീനു മറിയം തോമസ് ചുമതല ഏറ്റെടുത്ത ശേഷമാണ് എൽഎൽപി കമ്പനികളേറെയും തുടങ്ങിയത്. മൂന്നു വർഷത്തിനിടെ പത്തിലേറെ കടലാസ് കമ്പനികളാണ് റീനു തുടങ്ങിയത്. പുഷ്പഗിരി മെഡിക്കൽ കോളജിൽ ഡോക്ടറായിരുന്ന റീനു 2017ൽ പോപ്പുലർ സിഇഒയായി ചുമതലയെടുത്ത ശേഷം തുടങ്ങിയത് പത്തിലേറെ എഎൽഎൽപി കമ്പനികളാണ്. ഇങ്ങനെ പോപ്പുലറിന് കീഴിൽ 21 എൽഎൽപി കമ്പനികൾ ഉണ്ടായി. വാകയാർ ലാബ് എൽഎൽപി, സാൻ പോപ്പുലർ ഇ കംപ്ളയിൻസ് ബിസിനസ് സൊല്യൂഷൻസ്, സാൻ പോപ്പുലർ ഫ്യൂവൽ എൽഎൽപി, സാൻ പോപ്പുലർ ട്രേഡേഴ്സ് എൽഎൽപി, മൈ പോപ്പുലർ മറൈൻ പ്രോഡക്റ്റ്സ് എൽഎൽപി, പോപ്പുലർഎക്സോപർട്സ് തുടങ്ങിയ കമ്പനികൾ ഇത്തരത്തിൽ രൂപമെടുത്തു. കൂടുതൽ പലിശ ലഭിക്കും എന്നതിനാൽ കൂലിപ്പണിക്കാർ പോലും ഓരോ പോപ്പുലാർ ബ്രാഞ്ചിലും പണം നിക്ഷേപിക്കാൻ ക്യൂ നിന്നു.

എൽഎൽപി ആയതിനാൽ നിയമ നടപടി വന്നാലും എത്ര പേർക്ക് പണം തിരികെ കിട്ടുമെന്ന കാര്യത്തിൽ ഉറപ്പുമില്ല. 2013ൽ കേന്ദ്രസർക്കാർ നോൺ ബാങ്കിം​ഗ് ഫിനാൻഷ്യൽ കമ്പനീസ് ആക്ട് കൊണ്ടുവന്നതുമുതൽ പോപ്പുലർ ഫിനാൻസ് നട്തതിവന്നതെല്ലാം തട്ടിപ്പുകളായിരുന്നു. അതിനു മുമ്പേ പോപ്പുലർ ഫിനാൻസിന്റെ തട്ടിപ്പിനെക്കുറിച്ച് റിസർവ്വ് ബാങ്ക് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. നിക്ഷേപകരുടെ അജ്ഞതയും സർക്കാരുകളുടെ നിസം​ഗതയും മുതലെടുത്താണ് പോപ്പുലർ ഫിനാൻസ് പടർന്നു പന്തലിച്ചത്.

എൽഎൽപി കമ്പനിയായതിനാൽ ബിസിനസിൽ നിക്ഷേപകരെക്കൂടി പങ്കാളികളാക്കി ആസൂത്രിതമായ തട്ടിപ്പാണു നടന്നത്. ഇതോടെ നഷ്ടലാഭ സാധ്യതകൾ നിക്ഷേപകൻ കൂടി പങ്കിടേണ്ട സ്ഥിതിയായി. തട്ടിപ്പു കേസിലെ മുഖ്യ പ്രതികളായ തോമസ് ഡാനിയൽ (റോയി), ഭാര്യ പ്രഭ, മക്കളായ റിനു മറിയം, റീബ, റിയ ആൻ എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.തട്ടിപ്പിന്റെ ആസൂത്രണത്തിൽ മുഖ്യ പങ്കുവഹിച്ചത് ഉടമയുടെ കുടുംബത്തിലെ മൂന്നുപേരാണെന്ന് അന്വേഷണസംഘം. മാനേജിങ് ഡയറക്ടർ തോമസ് ദാനിയേൽ, ഭാര്യ പ്രഭ, മകൾ റിനു മറിയം തോമസ് എന്നിവരാണ് തട്ടിപ്പിലെ പ്രധാനികൾ. തോമസ് ദാനിയേലിന്റെ മറ്റ് മക്കളായ റിയ, റേബ എന്നിവർക്ക് ഇവരെ അപേക്ഷിച്ച് ഗൂഢാലോചനയിൽ കുറഞ്ഞ പങ്കാളിത്തമേയുള്ളൂവെന്നാണ്‌ പൊലീസിന്റെ നിഗമനം.

നിക്ഷേപമായി കിട്ടിയ തുക കൊണ്ട് സംസ്ഥാനത്തും പുറത്തുമായി തോമസ് ദാനിയേൽ ഭൂമി വാങ്ങിക്കൂട്ടി. വസ്തുക്കളിൽ ചിലത് അടുത്തിടെ വിലകുറച്ച് വിറ്റെന്നും കണ്ടെത്തി. കോന്നി ജങ്ഷനിൽ സെന്റിന് 22 ലക്ഷം രൂപ വെച്ച് വാങ്ങിയ 24 സെന്റ് സ്ഥലം സെന്റിന് 17 ലക്ഷത്തിനാണ് മറിച്ചുവിറ്റത്. പത്തനംതിട്ട നഗരത്തിൽ സെന്റിന് എട്ട് ലക്ഷം വിലമതിക്കുന്ന സ്ഥലം സെന്റിന് രണ്ട് ലക്ഷം രൂപയ്ക്കും മറിച്ചുവിറ്റു. നിക്ഷേപത്തുക തൃശ്ശൂർ ആസ്ഥാനമായുള്ള മേരിറാണി നിധി ലിമിറ്റഡിലേക്ക് വകമാറ്റി കൊണ്ടുപോയത് റിനു മറിയം തോമസാണ്. മേരിറാണി നിധി ലിമിറ്റഡിന്റെ 100 ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. റിനുവിന്റെ ഭർതൃവീട്ടുകാരുടെ ബന്ധുക്കൾക്കും തുക നൽകിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP