Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പെൺകുട്ടികളേയോ അമ്മമാരേയോ ഉപദ്രവിക്കാൻ ആലോചിക്കുന്നവരുടെ നാശം ആരംഭിച്ചുകഴിഞ്ഞു; ഭാവിയിലേക്ക് മാതൃകയാകുന്ന രീതിയിലുള്ള ശിക്ഷയായിരിക്കും അവർക്ക് ലഭിക്കുക; ഇത് സർക്കാരിന്റെ പ്രതിജ്ഞയും ഉത്തരവാദിത്തവും; ഹത്രസ് പീഡനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: സ്ത്രീകളുടെ സുരക്ഷയും പുരോഗമനവും സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രസിൽ പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടർന്ന് യുപി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനിടെയാണ് യോഗിയുടെ പ്രസ്താവന.

പെൺകുട്ടികളേയോ അമ്മമാരേയോ ഉപദ്രവിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ അവരുടെ നാശം ആരംഭിച്ചുകഴിഞ്ഞു. ഭാവിയിലേക്ക് മാതൃകയാകുന്ന രീതിയിലുള്ള ശിക്ഷയായിരിക്കും അവർക്ക് ലഭിക്കുക. ഇത് സർക്കാരിന്റെ പ്രതിജ്ഞയും ഉത്തരവാദിത്തവുമായിരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവുമായി മുഖ്യമന്ത്രി വിഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുമെന്നും കുടുംബത്തിന് പുതിയ വീടും 25 ലക്ഷം രൂപ സാമ്പത്തിക സഹായവും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും അദ്ദേഹം ഉറപ്പു നൽകി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആക്രമണം രൂക്ഷമായതിനുപിന്നാലെയാണ് പ്രസ്താവനയുമായി യോഗി രംഗത്തെത്തിയത്.

ഹത്രസ് സംഭവത്തിനു ശേഷം സംസ്ഥാനത്ത് 14ഉം 11ഉം വയസുള്ള പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടു. ഇതിനിടെ ഹത്രസ് സന്ദർശിക്കാൻ എത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തത് രാജ്യവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കി. സമാനമായ രീതിയിൽ തൃണമൂൽ കോൺഗ്രസ് എംപിമാരേയും പൊലീസ് തടഞ്ഞു. തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രയനെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP