Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ നടപ്പാക്കുന്നതിൽ അർത്ഥമില്ല; സമ്പൂർണ ലോക് ഡൗൺ അല്ല സർക്കാർ ഉദ്ദേശിക്കുന്നത്; കടകളും ഓഫീസുകളും അടച്ചിടില്ല; രോഗവ്യാപനതോത് അനുസരിച്ച് നിയന്ത്രണം വേണ്ടത് എവിടെ എന്ന് ജില്ലാകളക്ടർമാർക്ക് തീരുമാനിക്കാം; അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന നിരോധനാജ്ഞാ ഉത്തരവിൽ വ്യക്തത വരുത്തി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത; 144 പ്രഖ്യാപിച്ചതിൽ കെ.മുരളീധരന്റെ വിമർശനത്തെ തള്ളി മുല്ലപ്പള്ളി; യുഡിഎഫ് സഹകരിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷൻ

സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ നടപ്പാക്കുന്നതിൽ അർത്ഥമില്ല; സമ്പൂർണ ലോക് ഡൗൺ അല്ല സർക്കാർ ഉദ്ദേശിക്കുന്നത്; കടകളും ഓഫീസുകളും അടച്ചിടില്ല;  രോഗവ്യാപനതോത് അനുസരിച്ച് നിയന്ത്രണം വേണ്ടത് എവിടെ എന്ന് ജില്ലാകളക്ടർമാർക്ക് തീരുമാനിക്കാം; അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന നിരോധനാജ്ഞാ ഉത്തരവിൽ വ്യക്തത വരുത്തി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത; 144 പ്രഖ്യാപിച്ചതിൽ കെ.മുരളീധരന്റെ വിമർശനത്തെ തള്ളി മുല്ലപ്പള്ളി; യുഡിഎഫ് സഹകരിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാൻ നിരോധനാജ്ഞ പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. നിരോധനാജ്ഞ ഉത്തരവ് ബാധകമാണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിന്നത്. രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ മാത്രമാണോ നിയന്ത്രണങ്ങൾ കടുപ്പിക്കുക എന്ന കാര്യത്തിലും വ്യക്തതയില്ലായിരുന്നു. പൊതുസ്ഥലത്ത് ആളുകൾ കൂട്ടംകൂടുന്നതും സംഘടിക്കുന്നതും രോഗവ്യാപനത്തിന് വഴിവെക്കുന്നതിനാൽ നാളെ രാവിലെ മുതൽ ഒക്ടോബർ 30 വരെ അഞ്ച് പേരിൽ കൂടുതൽ സംഘം ചേരുന്നത് അനുവദിക്കാനാകില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറഞ്ഞിരുന്നത്. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി വ്യക്തത വരുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഇല്ലെന്നും കടകൾ അടച്ചിടില്ലെന്നും അദ്ദേഹം അറിയിച്ചു.

സമ്പൂർണ ലോക്ഡൗൺ അല്ല സർക്കാർ ഉദ്ദേശിക്കുന്നത്. എവിടെയൊക്കെയാണ് രോഗവ്യാപനം എന്നും എവിടെയൊക്കെയാണ് നിയന്ത്രണം വേണ്ടത് എന്നും പരിശോധിച്ച് ജില്ലാ കളക്ടർമാർക്ക് ഉചിതമായ നടപടിയെടുക്കാം. സമ്പൂർണ ലോക്ഡൗൺ നടപ്പാക്കുന്നതിൽ അർഥമില്ലെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത വ്യക്തമാക്കി.

ഓരോ പ്രദേശത്തെയും സാഹചര്യം കണക്കിലെടുത്ത് കളക്ടർമാർക്ക് 144 അനുസരിച്ച് നടപടിയെടുക്കാമെന്നതാണ് സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ സംസ്ഥാനത്തെ പൊതുഗതാഗതം പൂർണ സജ്ജമായതും സർക്കാർ ഓഫീസുകൾ നൂറ് ശതമാനം ഹാജറിലേക്ക് മടങ്ങുകയും ചെയ്ത സാഹചര്യത്തിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന ഉത്തരവ് പ്രായോഗികമാണോ എന്ന ചോദ്യമാണ് ഉയർന്നത്. ശാരീരിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ 144 പ്രഖ്യാപിക്കാൻ കളക്ടർമാരോട് സർക്കാർ നിർദ്ദേശിച്ചത് നിയമപരമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കളക്ടർമാർക്ക് യുക്തമായ സാഹചര്യങ്ങളിൽ 144 പ്രഖ്യാപിക്കാൻ നേരത്തെതന്നെ അധികാരമുണ്ട്. ഈ പശ്ചാത്തലത്തിൽ സർക്കാരും ചീഫ് സെക്രട്ടറിയും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത് ശരിയായില്ലെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തൊട്ടാകെ നിരോധനാജ്ഞ ഇല്ലെന്ന് വ്യക്തമാക്കി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ രംഗത്തെത്തിയിരുന്നു. ഓരോ ജില്ലയിലെയും സാഹചര്യം നോക്കി ഇക്കാര്യത്തിൽ കളക്ടർമാർക്ക് ഉത്തരവിറക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധനാലയങ്ങളുടെ ഇളവുകളിലും കളക്ടർക്ക് വ്യക്തതവരുത്താമെന്നും മന്ത്രി പറഞ്ഞു. അതേസമയം പാർക്കിലും ബീച്ചിലും ആൾക്കൂട്ടം അനുവദിക്കില്ലെന്ന് ഡി ജി പി വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നാളെ രാവിലെമുതൽ സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾ നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.ഒരു സമയം അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ലെന്നതാണ് ഇതിലെ പ്രധാന നിർദ്ദേശം. അഞ്ചുപേരിൽ കൂടുതൽ പൊതുഇടങ്ങളിൽ കൂട്ടംകൂടിയാൽ ക്രിമിനൽ നടപടിച്ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. എന്നാൽ മരണം, വിവാഹച്ചടങ്ങുകൾ എന്നിവയ്ക്ക് നിലവിലെ ഇളവുകൾ തുടരും.തീവ്രബാധിത മേഖലകളിൽ കർശന നിയന്ത്രണങ്ങളായിരിക്കും ഏർപ്പെടുത്തുക. ജില്ലയിലെ സ്ഥിതി വിലയിരുത്തി ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് ആവശ്യമായ ക്രിമിനൽ നടപടികൾ സ്വീകരിക്കാം.

കോൺഗ്രസിൽ ആശയക്കുഴപ്പം

സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതിനെതിരെ കെ.മുരളീധരൻ രംഗത്തെത്തിയിരുന്നു. എന്നാൽ, കോൺഗ്രിന്റെ ഔദ്യോഗിക ഭാഷ്യം വേറെയാണ്. 144 പ്രഖ്യാപിച്ചതിൽ സർക്കാരിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. സർക്കാർ നടപടി നിയമവിരുദ്ധമെന്ന കെ.മുരളീധരന്റെ പ്രസ്താവന അദ്ദേഹം തള്ളി. ഈ മാസം 31 വരെ സഹകരിക്കുമെന്നും വിഡിയോ കോൺഫറൻസിങ്ങിലൂടെ പരിപാടികൾ നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച സർക്കാർ നടപടി നിയമവിരുദ്ധമെന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ വിവേചനാധികാരപ്രകാരം നടപ്പാക്കേണ്ട നിയമം നടപ്പാക്കണമെന്ന് നിർദ്ദേശിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് മാത്രമല്ല ഇതിന് ഇളവുകളുണ്ടോ എന്നതിലും വ്യക്തതയില്ല. ഉത്തരവ് സർവകക്ഷിയോഗ തീരുമാനത്തിന് വിരുദ്ധമാണെന്ന് കെ.മുരളീധരൻ എംപി കോഴിക്കോട്ട് ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP