Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാംഗളൂരുവിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ബാംഗളൂരുവിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ബെംഗളൂരു: ദേശീയ സന്നദ്ധ രക്ത ദാന ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 1നു ബ്ലഡ് ഡോണേഴ്‌സ് കേരള - ബാംഗ്ലൂർ ചാപ്റ്ററും, വാൻഡറിങ് കേരളൈറ്റ്‌സ് ട്രാവൽ കമ്മ്യൂണിറ്റിയുടെ ബാംഗ്ലൂർ സോണും സംയുക്തമായി സെന്റ്. ജോൺസ് ഹോസ്പിറ്റൽ കോറമംഗലയിൽ വെച്ച് നടത്തിയ രക്ത ദാന ക്യാമ്പിന്റെ ഉദ്ഘാടനം റവ.ഫാദർ. പ്രദീപ് കുമാർ സമന്ത് [അസോസിയേറ്റ് ഡയറക്ടർ, സെന്റ്.ജോൺസ് മെഡിക്കൽ കോളേജ്] നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ ജിതേഷ് അമ്പാടിയും [BDK Bangalore Chairman] ബിജു എം തോമസ് [Wandering Keralites] എന്നിവർ സംസാരിച്ചു.

എല്ലാ വിധ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു ഇന്ന് രാവിലെ 10 മണിക്ക് നടന്ന ക്യാമ്പിൽ ഇരുപത്തിരണ്ടോളം പേർ സന്നദ്ധ രക്ത ദാനം നിർവ്വഹിച്ചു.

ഈ മഹത്കർമ്മത്തിൽ പങ്കെടുത്ത മുഴുവൻ ദാതാക്കൾക്കും വാൻഡറിങ് കേരളൈറ്റ്‌സ് ബാംഗ്ലൂർ സോണിനും ഹോസ്പിറ്റൽ മാനേജ്‌മെന്റിനും BDK-ക്യാമ്പ് കോർഡിനേറ്റർ ശ്യാം ലാൽ നന്ദി പറഞ്ഞുകൊണ്ട് ക്യാമ്പ് പര്യവസാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP