Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

152-മത് സാഹിത്യ സല്ലാപം 'ഡോ. ആഷാ ആൻ ഫിലിപ്പിനൊപ്പം ശനിയാഴ്ച

152-മത് സാഹിത്യ സല്ലാപം 'ഡോ. ആഷാ ആൻ ഫിലിപ്പിനൊപ്പം ശനിയാഴ്ച

ജയിൻ മുണ്ടയ്ക്കൽ

ഡാലസ്: 2020 ഒക്ടോബർ അഞ്ചാം തീയതി ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന നൂറ്റിയമ്പത്തിരണ്ടാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'ഡോ. ആഷാ ആൻ ഫിലിപ്പിനൊപ്പം' എന്ന പേരിലാണ് നടത്തുന്നത്. ഡോ. ആഷാ പ്രഗത്ഭയായ വെറ്ററിനറി ഡോക്ടറും അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റിയിൽ വൈറോളജി ഗവേഷണ വിദ്യാർത്ഥിനിയുമാണ്. ആനുകാലിക പ്രസക്തിയുള്ള കൊറോണ വൈറസിനെക്കുറിച്ചും കോവിഡ്-19 രോഗത്തെക്കുറിച്ചും ആഷയോട് നേരിട്ട് സംവദിക്കാനുള്ള ഈ അവസരം അമേരിക്കൻ മലയാളികൾക്ക് പ്രയോജനപ്പെടുത്തുവാനും അമേരിക്കൻ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്‌കാരിക ഭാഷാ വിഷയങ്ങൾ സമഗ്രമായി ചർച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്‌നേഹികളെയും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

2020 സെപ്റ്റംബർ അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയമ്പത്തൊന്നാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'ഡോ. ജോർജ്ജ് തോമസിനൊപ്പം' എന്ന പേരിലാണ് നടത്തിയത്. അമേരിക്കയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധനും അമേരിക്കൻ മലയാളിയുമായ ഡോ. ജോർജ്ജ് തോമസാണ് മുഖ്യപ്രഭാഷണം നടത്തിയത്. ശ്രോതാക്കളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ആധികാരികമായി അദ്ദേഹം നൽകിയ മറുപടികൾ ശ്രദ്ധേയവും വിജ്ഞാനപ്രദവുമായിരുന്നു. സമീകൃത ആഹാരഭോജനം വ്യായാമം വ്യക്തിശുചിത്വം മാനസികോല്ലാസം ആവശ്യത്തിനുള്ള ഉറക്കം തുടങ്ങിയവ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു.

ഡോ: സി. പി. മാത്യു, ഡോ: കുര്യാക്കോസ് റിച്ച്മണ്ട്, ഡോ. ആഷാ ഫിലിപ്പ്, സി. എം. സി., ജോൺ ആറ്റുമാലിൽ, ജോർജ്ജ് വർഗീസ്, മാത്യു നെല്ലിക്കുന്ന്, ജോൺ ആറ്റുമാലിൽ, ജോർജ്ജ് തോമസ് നോർത്ത് കരോളിന, ആന്റണി, ജോസഫ് പൊന്നോലി, തോമസ് എബ്രഹാം, രാജു തോമസ്, ദിലീപ്, ജിബി, ജോർജ്ജ്, കൃഷ്‌ണേന്ദു, തോമസ്, വർഗീസ് എബ്രഹാം ഡെൻവർ, ജേക്കബ് കോര, ചാക്കോ ജോർജ്ജ്, തോമസ് മാത്യു, ജോസഫ് മാത്യു, വർഗീസ് ജോയി, ജേക്കബ് സി. ജോൺ, പി. പി. ചെറിയാൻ, സി. ആൻഡ്‌റൂസ്, ജയിൻ മുണ്ടയ്ക്കൽ എന്നിവർ സാഹിത്യ സല്ലാപത്തിൽ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തിൽ പങ്കെടുക്കുവാൻ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

1-857-232-0476 കോഡ് 365923

'സൂ'മിലൂടെയും ചർച്ചയിൽ പങ്കെടുക്കാവുന്നതാണ്.

Topic: 152nd American Malayali Sahithya Sallapam

Time: Oct 3, 2020 09:00 AM Central Time (US and Canada)

Join Zoom Meeting

https://us02web.zoom.us/j/7615073780?pwd=c0tvcXZydnY5aU1EM0ZDWEpyVWUyUT09

Meeting ID: 761 507 3780

Passcode: 5Gciw7

One tap mobile

പ്ലസ് വൺ3462487799,,7615073780#,,,,,,0#,,070334# US (Houston)

പ്ലസ് വൺ2532158782,,7615073780#,,,,,,0#,,070334# US (Tacoma)

Dial by your location

പ്ലസ് വൺ 346 248 7799 US (Houston)

പ്ലസ് വൺ 253 215 8782 US (Tacoma)

പ്ലസ് വൺ 669 900 6833 US (San Jose)

പ്ലസ് വൺ 312 626 6799 US (Chicago)

പ്ലസ് വൺ 929 436 2866 US (New York)

പ്ലസ് വൺ 301 715 8592 US (Germantown)

Meeting ID: 761 507 3780

Passcode: 070334

Find your local number: https://us02web.zoom.us/u/kbMhqqKKlR

ടെലിഫോൺ സൂം ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. [email protected] , [email protected] എന്ന ഇ-മെയിൽ വിലാസങ്ങളിൽ ചർച്ചയിൽ അവതരിപ്പിക്കാൻ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുൻകൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269

Join us on Facebook https://www.facebook.com/groups/142270399269590/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP