Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാസങ്ങളായി വിറപ്പിച്ച കരടി ഒടുവിൽ കുടുങ്ങി; ചാത്തന്നൂർ മേഖലയിൽ ഭീതിയിലാഴ്‌ത്തിയ കരടിയെ കുടുക്കിയത് വനം വകുപ്പ് കെണിവച്ച്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: മാസങ്ങളായി കൊല്ലം ചാത്തന്നൂർ മേഖലയിൽ ഭീതി പരത്തിയ കരടി ഒടുവിൽ കെണിയിലായി. തിരുവനന്തപുരം പള്ളിക്കുളം നാവായിക്കുളത്ത് വനംവകുപ്പു സ്ഥാപിച്ച കെണിയിലാണ് കരടി വീണത്.

ചാത്തന്നൂർ കാരംകോട് സ്പിന്നിങ് മിൽ കോമ്പൗണ്ടിലായിരുന്നു മുൻപ് കെണി സ്ഥാപിച്ചിരുന്നത്. എന്നാൽ നാവായിക്കുളത്ത് കരടി വരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് വ്യാഴാഴ്ച മൂന്നുമണിയോടെ കെണി ഇവിടേക്ക് മാറ്റുകയായിരുന്നു.

പി.ആർ.ജയൻ(റേഞ്ച് ഓഫീസർ), രാജേഷ്(സെക്ഷൻ ഫോറസ്റ്റ് ഓഫീസർ), ലിജു താജുദ്ദീൻ(ബീറ്റ് ഫോറസ്റ്റ് ഓഫീസർ), അനിൽകുമാർ, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കെണി സ്ഥാപിച്ചത്.

നാവായിക്കുളം ഭാഗത്ത് തേനീച്ചക്കൃഷി നടത്തുന്ന ഒരു വീട്ടിലെ റബർ തോട്ടത്തിൽ കഴിഞ്ഞ രണ്ടുദിവസമായി കരടിയുടെ കാൽപാടുകൾ കണ്ടിരുന്നു. ഈ തോട്ടത്തിൽ തേനീച്ച കൃഷിയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ചാത്തന്നൂരിൽനിന്ന് കെണി ഇവിടേക്ക് മാറ്റിവെച്ചത്.

ഇന്നു രാവിലെയാണ് കരടി കെണിയിൽ വീണത്. കരടി അക്രമാസക്തനായിരുന്നെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കരടിയെ ഭരതന്നൂരിലേക്ക് മാറ്റി. കരടിയെ കാട്ടിലേക്ക് തുറന്നുവിടണോ അതോ മൃഗശാലയ്ക്ക് കൈമാറണോ എന്ന കാര്യം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശം അനുസരിച്ച് തീരുമാനിക്കും. ചാത്തന്നൂർ മേഖലയിൽ കരടി ഭീതി വിതച്ചതോടെ ഇതിനെ പിടികൂടാനായി റൂട്ട് മാപ്പ് ഉൾപ്പെടെയുള്ളവ തയ്യാറാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP