Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബലാത്സം​ഗത്തിന് അറസ്റ്റ് ചെയ്യുന്നവരെ നടുറോഡിൽ തൂക്കിലേറ്റണം; അത് ടെലിവിഷനിലൂടെ ലോകം മുഴുവൻ കാണിക്കണം; ഹത്രാസ് സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് നടി മധു

ബലാത്സം​ഗത്തിന് അറസ്റ്റ് ചെയ്യുന്നവരെ നടുറോഡിൽ തൂക്കിലേറ്റണം; അത് ടെലിവിഷനിലൂടെ ലോകം മുഴുവൻ കാണിക്കണം; ഹത്രാസ് സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് നടി മധു

മറുനാടൻ ഡെസ്‌ക്‌

ഉത്തർപ്രദേശിലെ ഹത്രാസിൽ 19 കാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുകയാണ്. പ്രതികളെ രക്ഷിക്കാൻ അധികാരികൾ തന്നെ ശ്രമിക്കുന്നതിനിടെ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവും രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, സംഭവത്തിൽ തന്റെ അമർഷം പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടി മധു. മേക്കപ്പില്ലാതെ, വിയർത്തൊലിച്ചാണ് താരം ഇൻസ്റ്റാ​ഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീകളെ ബലാത്സം​ഗം ചെയ്യുന്നവരെ നടുറോഡിൽ തൂക്കിലേറ്റി അത് ടിവിയിലൂടെ പ്രദർശിപ്പിക്കണം എന്ന് താരം ആവശ്യപ്പെടുന്നു.

ഹാപ്പിഡെമിക് എന്ന കുറിപ്പോട് കൂടിയാണ് മധു വീഡിയോ പങ്കുവച്ചത്. മേക്കപ്പ് ഇല്ലാതെ വിയർത്തൊലിച്ച് നിൽക്കുന്ന മധുവിനെ വിഡിയോയിൽ കാണുന്നത്. മേക്കപ്പ് ഇല്ലാതെ എന്റെ പ്രിയപ്പെട്ട ചുവന്ന ലിപസ്റ്റിക് ഇല്ലാതെ വിയർത്തൊലിച്ച് മുടി ഒതുക്കി വയ്ക്കാതെ ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നത് ആദ്യമായിട്ടാണ് എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. കോവിഡ് പ്രശ്നങ്ങൾക്കിടയിലും മനുഷ്യൻ ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുമ്പോൾ ബലാത്സം​ഗം പോലുള്ള അതിക്രമങ്ങൾ ഭാവിയെക്കുറിച്ച് എന്ത് സന്ദേശമാണ് മാനവരാശിക്ക് നൽകുന്നതെന്നാണ് താരം ചോദിക്കുന്നത്. റേപ്പുകളെ ന്യായീകരിക്കാൻ എന്താണ് പറയാനാവുക. മാനസിക പ്രശ്നമാണ് ഇത്തരത്തിലുള്ള പീഡനങ്ങൾക്ക് കാരണമെന്ന് പറയുമ്പോൾ അസുഖമുള്ളവർക്ക് ഇത് ചെയ്യാം എന്നാണോ എന്നും മധു ചോദിക്കുന്നു.

ബലാത്സം​ഗത്തിന് അറസ്റ്റ് ചെയ്യുന്നവരെ നടുറോഡിൽ തൂക്കിലേറ്റണമെന്നും അത് ടെലിവിഷനിലൂടെ ലോകം മുഴുവൻ കാണിക്കണമെന്നും ഞാൻ അധികൃതരോട് അപേക്ഷിക്കുകയാണ്. ഇനി ആരും ഇതിന് മുതിരരുത്. ഭരണാധികാരികളും നിയമപാലകരും സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ചെറുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മധു പറഞ്ഞു. ഡൽഹി പീഡനത്തെക്കുറിച്ചും താരം പറയുന്നുണ്ട്.

പൊതു സ്ഥലത്ത് വച്ച് സ്ത്രീകളെ ആരെങ്കിലും ദുരുദ്ദേശത്തോടെ സ്പർശിക്കുമ്പോൾ അല്ലെങ്കിൽ മോശമായി നോക്കുമ്പോൾ അവൾ അനുഭവിക്കുന്ന മാനസികാവസ്ഥ അത്രയും തീവ്രമാണ്. അപ്പോൾ തങ്ങളിലൊരാൾ ക്രൂര പീഡനത്തിന് ഇരയായി മരണത്തിന് കീഴടങ്ങുന്നത് കാണുമ്പോഴോ? സ്ത്രീ ശാക്തീകരണമല്ല ഇവിടെ ആവശ്യം, ഇവിടെ ശാക്തീകരിക്കേണ്ടത് പുരുഷന്മാരെയാണ്, മൊത്തം സമൂഹത്തെയാണ്. സ്ത്രീ-പുരുഷൻ, ആൺകുട്ടി-പെൺകുട്ടി എന്ന വേർതിരിവ്‌ എന്തിനാണ്? ഈ സമൂഹത്തിൽ സമാധാനത്തോടെ എങ്ങിനെ ഒരുമിച്ച് ജീവിക്കാമെന്ന് മനുഷ്യന് പഠിപ്പിച്ച് കൊടുക്കൂ. ഒരു കൈ വെട്ടിമാറ്റിയാൽ പുരുഷന് സന്തോഷമാകുമോ? അതുപോലെയാണ് സത്രീകൾക്ക് പുരുഷനില്ലാതെ ജീവിക്കാനാവില്ല എന്നതുപോലെ പുരുഷന് സ്ത്രീകളില്ലാതെയും ജീവിക്കാനാവില്ല.- മധൂ പറഞ്ഞു.

 

      View this post on Instagram

A post shared by Madhoo Shah (@madhoo_rockstar) on Oct 1, 2020 at 12:18am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP