Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൃത്യദിവസമെത്തിയ കാലവർഷം കാലം കഴിഞ്ഞിട്ടും പിന്മാറുന്നില്ല; ഇക്കുറി ലഭിച്ചത് കേരളത്തിലും രാജ്യത്താകെയും പ്രതീക്ഷിച്ചതിലും ഏറെ മഴ; 122 ദിവസം നീണ്ടു നിന്ന കാലവർഷം ഔദ്യോഗികമായി അവസാനിച്ചപ്പോൾ കേരളത്തിൽ ഇത്തവണ ലഭിച്ചത് 2227.9 മില്ലിമീറ്റർ മഴ

കൃത്യദിവസമെത്തിയ കാലവർഷം കാലം കഴിഞ്ഞിട്ടും പിന്മാറുന്നില്ല; ഇക്കുറി ലഭിച്ചത് കേരളത്തിലും രാജ്യത്താകെയും പ്രതീക്ഷിച്ചതിലും ഏറെ മഴ; 122 ദിവസം നീണ്ടു നിന്ന കാലവർഷം ഔദ്യോഗികമായി അവസാനിച്ചപ്പോൾ കേരളത്തിൽ ഇത്തവണ ലഭിച്ചത് 2227.9 മില്ലിമീറ്റർ മഴ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇക്കുറി സംസ്ഥാനത്ത് കാലവർഷത്തിൽ ലഭിച്ചത് അധികമഴ. കേരളത്തിലും രാജ്യത്താകെയും പ്രതീക്ഷിച്ചതിലും ഏറെ മഴയാണ് ഇത്തവണ ലഭിച്ചത്. കേരളത്തിൽ ഒമ്പത് ശതമാനം അധികമഴയ്ക്കൊപ്പം, സെപ്റ്റംബർ മഴയിൽ റെക്കോർഡ് സൃഷ്ടിച്ചുമാണ് കാലവർഷ സീസൺ അവസാനിക്കുന്നത്. കാലവർഷ കാലം അവസാനിച്ചെങ്കിലും കാലവർഷത്തിന്റെ പിൻവാങ്ങൽ ഇനിയും പൂർണമായിട്ടില്ല. സംസ്ഥാനത്ത് ഇക്കുറി ജൂൺ ഒന്നിന് തന്നെ കാലവർഷം എത്തി. 122 ദിവസം നീണ്ടു നിന്ന കാലവർഷം ഔദ്യോഗികമായി അവസാനിച്ചപ്പോൾ കേരളത്തിൽ ഇത്തവണ ലഭിച്ചത് 2227.9 മില്ലിമീറ്റർ മഴയാണ്. കാലയളവിൽ ശരാശരി ലഭിക്കേണ്ടത് 2049.2 മില്ലിമീറ്റർ മഴയും. ഒമ്പത് ശതമാനം മഴയാണ് ഇത്തവണ കൂടിയത്.

ജൂണിൽ മഴ 17 ശതമാനം കുറവാണ് ലഭിച്ചത്. എന്നാൽ ജൂലൈ മാസത്തിൽ സാഹചര്യം മാറി. 23 ശതമാനം അധികമഴ ജൂലൈയിൽ ലഭിച്ചു. കഴിഞ്ഞ രണ്ട് വർഷത്തെ പോലെ ഇത്തവണയും ഓഗസ്റ്റിൽ കാലവർഷ കനത്തതോടെ സംസ്ഥാനത്ത് ദുരിതം വിതച്ചു. ഓഗസ്റ്റ് 7-10 വരെ പെയ്ത അതിശക്തമായ മഴ സംസ്ഥാനത്ത് ലഭിച്ചു. ഓഗസ്റ്റ് അവസാനിച്ചത് കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ മഴ പെയ്ത നാലാമത്തെ ഓഗസ്റ്റ് എന്ന റെക്കോർഡുമായിട്ടായിരുന്നു. ലഭിക്കേണ്ട മഴയുടെ 35 % കൂടുതൽ ഓഗസ്റ്റിൽ ലഭിച്ചു.

സെപ്റ്റംബറിലെ റെക്കോർഡ് തിരുത്തിയ മഴ അപ്രതീക്ഷിതമായിരുന്നു. പ്രതീക്ഷിച്ചതിലും 132 ശതമാനം അധികമഴയാണ് സെപ്ടംബറിൽ ലഭിച്ചത്. കഴിഞ്ഞ 70 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസത്തേക്കാൾ സംസ്ഥാനത്ത് സെപ്റ്റംബർ കൂടുതൽ മഴ ലഭിച്ചു. കാസറഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 3606 മില്ലീമീറ്റർ. കോഴിക്കോട് 3440 മില്ലീമീറ്റർ മഴയും ലഭിച്ചു. ശരാശരി ലഭിക്കുമെന്ന് പ്രതീക്ഷിച്ചതിനെക്കാൾ 33 ശതമനം അധിക മഴ തിരുവനന്തപുരത്ത് ലഭിച്ചു. പക്ഷേ കണക്കിൽ അളവിൽ 1154 മില്ലീമീറ്റർ മഴ ലഭിച്ച തിരുവനന്തപുരം തന്നെയാണ് ഏറ്റവും പിറകിൽ.

കാലവർഷ കാലം അവസാനിച്ചെങ്കിലും കാലവർഷത്തിന്റെ പിൻവാങ്ങൽ ഇനിയും പൂർണമായിട്ടില്ല. അതിനാൽ കാലവർഷത്തിന്റെ ഭാഗമായുള്ള മഴ സംസ്ഥാനത്തു തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ചയോടെ രൂപപ്പെട്ട ന്യൂനമർദ മേഖല ശക്തമാവുകയും ന്യൂനമർദമായി പരിണമിക്കാനും സാധ്യതയുള്ളതിനാൽ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടാനും സാധ്യതയുണ്ട്. അടുത്ത ആഴ്ച അവസാനത്തോടെ കാലവർഷം പൂർണമായി പിൻവാങ്ങുമെന്നും ഇതിനു പിന്നാലെ തുലാവർഷം സംസ്ഥാനത്ത് പെയ്തു തുടങ്ങുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP