Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊടുവള്ളിയിലെ ഒരു പ്രമുഖ ജൂവലറിക്ക് പോപ്പുലർ ഫ്രണ്ടിന്റെ ഉന്നത നേതാവുമായി ബന്ധം; സിഎഐ സമരത്തിനടക്കം വൻതോതിൽ പണം വന്നതും പരിശോധിക്കുന്നു; കള്ളക്കടത്തു ലോബി കെട്ടിപ്പടുത്തത് ജൂവലറികളും ആശുപത്രികളും അനാഥാലയങ്ങളും അടക്കം നിരവധി സ്ഥാപനങ്ങൾ; കാരാട്ട് ഫൈസലിന്റെ പാർട്ണർ ഷഹബാസ് പലതിലും നിക്ഷേപിച്ചു; പിടിഎ റഹീം എംഎൽഎയുടെ നേതൃത്വത്തിലുള്ള വിവാദ ആശുപത്രിയിലും പരിശോധന; കൊടുവള്ളി മാഫിയയുടെ തീവ്രവാദ ബന്ധവും എൻഐഎ പരിശോധിക്കുന്നു

കൊടുവള്ളിയിലെ ഒരു പ്രമുഖ ജൂവലറിക്ക് പോപ്പുലർ ഫ്രണ്ടിന്റെ ഉന്നത നേതാവുമായി ബന്ധം; സിഎഐ സമരത്തിനടക്കം വൻതോതിൽ പണം വന്നതും പരിശോധിക്കുന്നു; കള്ളക്കടത്തു ലോബി കെട്ടിപ്പടുത്തത് ജൂവലറികളും ആശുപത്രികളും അനാഥാലയങ്ങളും അടക്കം നിരവധി സ്ഥാപനങ്ങൾ; കാരാട്ട് ഫൈസലിന്റെ പാർട്ണർ ഷഹബാസ് പലതിലും നിക്ഷേപിച്ചു; പിടിഎ റഹീം എംഎൽഎയുടെ നേതൃത്വത്തിലുള്ള വിവാദ ആശുപത്രിയിലും പരിശോധന; കൊടുവള്ളി മാഫിയയുടെ തീവ്രവാദ ബന്ധവും എൻഐഎ പരിശോധിക്കുന്നു

എം മാധവദാസ്

കോഴിക്കോട്: സ്വർണ്ണക്കടത്തുകേസിൽ കൊടുവള്ളി മാഫിയയുടെ പങ്ക് വെളിപ്പെട്ടതോടെ തീവ്രാദബന്ധങ്ങളും എൻഐഎ പരിശോധിക്കുന്നു. നയതന്ത്രചാനൽ വഴി സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിന്റെ പാർട്ണർ ആയിരുന്ന ഷഹബാസിന് നിക്ഷേപമുള്ള ഇവിടുത്തെ ഒരു പ്രമുഖ ജൂവലറിക്ക് പോപ്പുലർ ഫ്രണ്ടിന്റെ ഉന്നതനായ ഒരു നേതാവുമായി വളരെ അടുത്ത ്ബന്ധമാണുള്ളത്. സിഐഎ സമരം അടക്കമുള്ള കാര്യങ്ങൾക്ക് ഈ ജൂവലറി വഴിയാണ് ഫണ്ട് വരുന്നതെന്ന ആക്ഷേപവും എൻഐഎ പരിശോധിക്കുന്നുണ്ട്. എന്നാൽ ഇതുരണ്ടും പരസ്പരം ബന്ധപ്പെടുത്താനുള്ള ലിങ്ക് അവർക്ക് കിട്ടിയിട്ടില്ല. അതിനുള്ള തീവ്രമായ അന്വേഷണം നടക്കുന്നുണ്ട്.

അതിനിടെ വിവിധ വ്യാപരാസ്ഥാനപങ്ങളും ആശുപത്രികളും ഒക്കെയായി കോടികളുടെ നിക്ഷേപം ഈ മേഖലയിൽ കള്ളക്കടത്ത് ലോബി നടത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. കുന്ദമംഗലം എംഎൽഎ പിടിഎ റഹീം നേതൃത്വത്തിലുള്ള ഇത്തരം ഒരു ആശുപത്രയിൽ ഇന്നലെ പരിശോധന നടന്നിരുന്നു. സ്വർണ്ണക്കടത്തിലൂടെയും കുഴൽപ്പണത്തിലൂടെയും കിട്ടയ വൻ തുകകൊണ്ട് അനാഥാലായങ്ങളും മറ്റ് സാമൂഹിക പ്രവർത്തനങ്ങളും നടത്തി സമൂഹത്തിൽ മാന്യരാവാനുള്ള നീക്കവും പ്രതികൾ നടത്തുന്നുണ്ട്. ഷഹബാസ്, അബുലൈസ് തുടങ്ങിയ കോഫാപോസ കേസിൽ ജയിലിലായ വിവിധ പ്രതികൾക്ക് കൊടുവള്ളിയിലും കോഴിക്കോട്ടുമായി വൻ നിക്ഷേപമുണ്ട്.

സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസൽ കുടങ്ങിയതോടെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്. തിരുവനന്തപുരം നയതന്ത്ര സ്വർണ്ണക്കടത്തുകേസിലെ നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴിയൽ ഫൈസലിന്റെ പേരുണ്ടായിരുന്നു. ഫൈസൽ പലതവണ സന്ദീപിനെ കാണാൻ തിരുവനന്തപുരത്തു വന്നെന്നും ചർച്ചകൾ സ്വർണക്കടത്തിനെ കുറിച്ചായിരുന്നു എന്നുമാണ് മൊഴി. ഇതോടൊപ്പം മുഖ്യആസൂത്രകനായ കെ ടി റമീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കാരാട്ട് ഫൈസലിലേക്ക് അന്വേഷണം എത്തിയത്. നയതന്ത്ര ബാഗിലൂടെ എത്തിച്ച സ്വർണം വിൽക്കാൻ സഹായിച്ചത് കാരാട്ട് ഫൈസൽ ആണെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.

കൊടുവള്ളിയിലെ ഇടത് മുന്നണിയുടെ നേതാക്കളിൽ പ്രമുഖനാണ് പിടിയിലായ കാരാട്ട് ഫൈസൽ. കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിന്റെ അടുത്ത അനുയായി കൂടിയാണ് ഇദ്ദേഹം. കൊടുവള്ളി നഗരസഭയിലെ കൊടുവള്ളി ടൗൺവാർഡിലെ കൗൺസിലറാകും മുമ്പേ നിരവധി സ്വർണ്ണക്കടത്ത് കേസുകളിൽ ഫൈസൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. കൊടുവള്ളിയിൽ കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസൽ നേരത്തെയും വാർത്തകളിലിടം നേടിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിച്ച ജനജാഗ്രതാ യാത്രക്ക് കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിനിടെ സഞ്ചരിച്ച മിനി കൂപ്പർ കാർ ഫൈസലിന്റേതായിരുന്നു. ഇതിനെ ചൊല്ലിയാണ് വിവാദമുണ്ടായത്.

സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ ഫൈസലിന്റെ മിനി കൂപ്പർ കാറിൽ കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ചു എന്നതാണ് സിപിഐഎം എതിരാളികൾ ആരോപണം ഉന്നയിച്ചത്. അന്ന് മറ്റൊരു സ്വർണ്ണക്കടത്ത് കേസിൽ ഏഴാം പ്രതിയായിരുന്നു ഫൈസൽ. കൊടുവള്ളിയിൽ ലീഗിന്റെ കോട്ട തകർന്ന് എംഎൽഎയായ കാരാട്ട് റസാഖുമായും അടുത്ത ബന്ധമാണ് ഫൈസലിന് ഉള്ളത്്. കാരാട്ട് റസാഖിന്റെ പേരിലും കുഴൽപ്പണ-സ്വർണ്ണക്കടത്ത് ആരോപനങ്ങൾ ധാരാളം ഉണ്ടായിരുന്നു. എന്നാൽ കാരാട്ട് ഫൈസൽ തന്റെ ബന്ധുവാണെന്ന പ്രചാരണം റസാഖ് നിഷേധിക്കയാണ്.

കേസിന്റെ അന്വേഷണം മുന്നോട്ടുപോകുന്നതോടെ സിപിഎമ്മും അക്ഷരാർഥത്തിൽ വെട്ടിലായിരിക്കയാണ്. ഇടതു സ്വതന്ത്രരായി ജയിച്ച രണ്ട് എംഎൽഎമാർ ആരോപിതർ ആവുന്നത് പാർട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കുന്നത്. സിപിഎം ജില്ലാസെക്രട്ടറി എം മോഹനൻ മാസ്റ്റർ ഇവരെ സംരക്ഷിക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. നേരത്തെ ടിപി വധക്കേസിൽ മോഹനൻ മാസ്റ്റർ റിമാൻഡിൽ ആയപ്പോൾ, സ്വർണ്ണക്കടത്തുകാരൻ ഫായിസ് അറബിവേഷത്തിൽ ജയിലിലെത്തി കണ്ടതും വലിയ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ഇങ്ങനെ പ്രതികരിക്കുന്നു. 'മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ കടത്തുന്ന സ്വർണങ്ങൾ സ്വർണ ഇടപാടുകാർക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുന്നത് കോഴിക്കോട്ടെ രണ്ട് എംഎൽഎമാരാണെന്ന് സംശയിക്കുന്നു.

നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വർണ്ണക്കടത്തുകാരന്റെ മിനി കൂപ്പറിൽ യാത്ര ചെയ്തതും സിപിഎം ജില്ല സെക്രട്ടറി മോഹനൻ മാസറ്ററെ ജയിലിൽ ചെന്ന് സ്വർണകടത്തുകാരൻ സന്ദർശിച്ചതും സിപിഎമ്മിന് സ്വർണകടത്തുകാരുമായുള്ള പരസ്യബന്ധത്തിന്റ തെളിവാണ്. ഒരു ഇടതുപക്ഷ എംഎൽഎയുടെ മരുമകൻ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ ജയിലിൽ ആണ്. മറ്റൊരു സ്വർണകടത്ത് കേസിലെ പ്രതിക്ക് വേണ്ടി ഇടതുപക്ഷത്തെ രണ്ട് എംഎൽഎമാർ കോഫാപോസ കേസിൽ നിന്നും കുറ്റമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിരിയിരുന്നു. ഇതെല്ലാം അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണം.'- പി കെ ഫിറോസ് ആവശ്യപ്പെട്ടു. എന്നാൽ കൊടുവള്ളിയിൽ കുടിൽ വ്യവസായംപോലെ ആയ കള്ളക്കടത്തിൽനിന്ന് മുസ്ലിം ലീഗിനും മാറിനിൽക്കാൻ ആവില്ല. ലീഗിന്റെ നിരവധി നേതാക്കളും പ്രവർത്തകരും സ്വർണ്ണ-കുഴൽപ്പണ കടത്തിൽ ആരോപിതർ ആയിട്ടുണ്ട്.

മതമൗലികവാദ സംഘടനകൾക്ക് പണം വരുന്നത് എവിടെനിന്ന്?

ഇസ്ലാമികരാജ്യങ്ങളിൽനിന്നുള്ള ഫണ്ടിങ്് നിലച്ചതോടെ കേരളത്തിലേക്കടക്കം മതമൗലികവാദ സംഘടനകൾക്ക് ഫണ്ടുവരുന്നത് സ്വർണ്ണക്കടത്തിൽനിന്നാണെന്നാണ് എൻഫോഴ്സ്മെന്റ് അധികൃതർ സംശയിക്കുന്നത്. സിഐഎ സമര സമയത്തുതന്നെകള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിനും അവരുമായി ബന്ധപ്പെട്ട സർക്കാരിതര സംഘടനയ്ക്കും എൻഫോഴ്‌സ്‌മെന്റ് സമൻസ് അയച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ ഏഴ് ഭാരവാഹികൾക്കാണ് സമൻസ് ലഭിച്ചത്. ഇതുകൂടാതെ റീഹാബ് ഫൗണ്ടേഷൻ ഭാരവാഹികളും ഹാജരാവണം. പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പണമൊഴുക്കിയെന്നാണ് പോപ്പുലർ ഫ്രണ്ടിനെതിരെ ഇഡിയുടെ ആരോപണം. എന്നാൽ, സംഘടന ഇത് നിഷേധിച്ചിട്ടുണ്ട്. റീഹാബ് ഇന്ത്യയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണം പിൻവലിക്കലും, നിക്ഷേപവും ഇഡി അന്വേഷിച്ചുവരുന്നു. പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഇ.അബൂബക്കറിനും ഇഡി സമൻസ് അയച്ചിരുന്നു. നരത്തെ രജിസ്റ്റർ ചെയ്ത പണം പൂഴ്‌ത്തി വയ്ക്കൽ കേസിന് പുറമേയാണ് പൗരത്വ നിയമപ്രതിഷേധവുമായി ബന്ധപ്പെട്ട പണമൊഴുക്കലും അന്വേഷിക്കുന്നത്. മൊത്തം 120 കോടിയോളം രൂപ ഇങ്ങനെ വെളുപ്പിച്ചതായാണ് പറയുന്നത്.

യുപിയിലെ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് റിപ്പബ്ലിക് ടിവി, സിടിവി പോലുള്ള ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെയും റിഹാബ് ഇന്ത്യയുടെയും 15 ബാങ്ക് അക്കൗണ്ടുകളാണ് ഇഡി സൂക്ഷ്മമായി പരിശോധിച്ചത്. 1.04 കോടി രൂപ ഈ 15 അക്കൗണ്ടുകളിലായി നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തി. പോപ്പുലർ ഫ്രണ്ടിന്റെ 10 ഉം റീഹാബിന്റെ 5 ഉം അക്കൗണ്ടുകളിലാണ് 2019 ഡിസംബർ 12 നും 2020 ജനുവരി 6 നും മധ്യേ നിക്ഷേപം എത്തിയത്. അന്വേഷണ ഏജൻസികളെ കബളിപ്പിക്കാൻ വേണ്ടി നിക്ഷേപ തുക എല്ലായ്‌പോഴും 50,000 ത്തിൽ താഴെയായിരുന്നു. 5,000 ത്തിനും 49,000ത്തിനും ഇടയിൽ. ഇതുവഴി നിക്ഷേപകൻ ആരെന്ന് വെളിപ്പെടുത്തേണ്ടിയും വന്നില്ല. എന്നാൽ, ഈ കാലയളവിൽ 1.34 കോടി രൂപ ഈ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ചതായും കണ്ടെത്തി.

പണം എടിഎം വഴിയോ നെഫ്റ്റ്- ഐഎംപിഎസ് മുഖേനയോ മൊബൈൽ ഉപയോഗിച്ചാണ് പിൻവലിച്ചത്. ഏതാനും ചെക്ക് പേയ്‌മെന്റുകൾ ഒഴിച്ചാൽ, ബാക്കിയെല്ലാം ഇങ്ങനെയായിരുന്നു, വിവിധ വ്യക്തികൾക്കായി 2,000 മുതൽ 5000 വരെ പലതവണകളായാണ് ഓരോ ദിവസവും പണം പിൻവലിച്ചതെന്നും കണ്ടെത്തി. 2020 ജനുവരി ആറിനും, 2019 ഡിസംബർ 12 നും മധ്യേയായിരുന്നു ഈ പിൻവലിക്കലുകൾ. ഡിസംബർ 12 നും, 21 നും ഒരേ അക്കൗണ്ടിൽ നിന്ന് 80-90 പിൻവലിക്കലുകൾ നടത്തിയതും അസ്വാഭാവികമെന്ന് ഇഡി വിലയിരുത്തി.ഹാദിയ കേസിൽ, പോപ്പുലർ ഫ്രണ്ട്, മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഇന്ദിര ജയ്സിങ്, ദുഷ്യന്ത് എ. ദവെ എന്നിവർക്ക് വൻതുക ഫീസ് നൽകിയതായി വെളിപ്പെടുത്തൽ.

മഞ്ചേരിയിലെ സത്യസരണിയിൽ പോയി മതം മാറി ഹാദിയ ആയ അഖില അശോകൻ ഷഹീൻ ജഹാനെയാണ് വിവാഹം കഴിച്ചത്. ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് പറയുന്നു. ഹാദിയ കേസിൽ, പരാതിക്കാരനായ ഷഹീൻ ജഹാന് വേണ്ടിയാണ് കപിൽ സിബലിന് 77 ലക്ഷവും, ദുഷ്യന്ത് ദവെയ്ക്ക് 11 ലക്ഷവും, ഇന്ദിര ജയ്സിങ്ങിന് 4 ലക്ഷവും നൽകിയത്. ഷഹീൻ ജഹാന്റെ പേരിൽ പോപ്പുലർ ഫ്രണ്ടാണ് ഈ തുക നൽകിയതെന്ന് സീ ന്യൂസ് വെളിപ്പെടുത്തുന്നു. എന്നാൽ ആരോപിതർ ഇത് നിഷേധിച്ചിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലം സ്വർണ്ണക്കടത്തിനെ അതീവ ഗുരതരമായ വിഷയമാക്കി മാറ്റുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP