Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനുഷ്യകുലത്തിനാകെ പ്രചോദനത്തിന്റെ ഉറവിടമായി അദ്ദേഹം നിലകൊള്ളുന്നു എന്ന് രാഷ്ട്രപതി; സമൃദ്ധിയും അനുകമ്പയും നിറഞ്ഞ ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിന് അദ്ദേഹത്തിന്റെ ആദർശങ്ങൾ നമ്മെ നയിച്ചുകൊണ്ടേയിരിക്കട്ടെയെന്ന് പ്രധാനമന്ത്രി; 151ാം ജയന്തി ദിനത്തിൽ രാഷ്ട്ര പിതാവ്‌ മഹാത്മ ഗാന്ധിയെ അനുസ്മരിച്ച് രാജ്യം

മനുഷ്യകുലത്തിനാകെ പ്രചോദനത്തിന്റെ ഉറവിടമായി അദ്ദേഹം നിലകൊള്ളുന്നു എന്ന് രാഷ്ട്രപതി; സമൃദ്ധിയും അനുകമ്പയും നിറഞ്ഞ ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിന് അദ്ദേഹത്തിന്റെ ആദർശങ്ങൾ നമ്മെ നയിച്ചുകൊണ്ടേയിരിക്കട്ടെയെന്ന് പ്രധാനമന്ത്രി; 151ാം ജയന്തി ദിനത്തിൽ രാഷ്ട്ര പിതാവ്‌ മഹാത്മ ഗാന്ധിയെ അനുസ്മരിച്ച് രാജ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 151ാം ജയന്തി ദിനത്തിൽ രാഷ്ട്ര പിതാവ്‌ മഹാത്മ ഗാന്ധിയെ അനുസ്മരിച്ച് രാജ്യം. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ളവർ രാജ്ഘട്ടിലെ ഗാന്ധി സമാധിയിലെത്തി പുഷ്പാർച്ചന നടത്തി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി എന്നിവരും രാഷ്ട്രപിതാവിനെ അനുസ്മരിച്ചു. മഹത്തായ ഈ രാജ്യത്തിന്റെ പേരിൽ ഗാന്ധി ജയന്തി ദിനത്തിൽ ബാപ്പുവിന് ആദരം അർപ്പിക്കുന്നു. മനുഷ്യകുലത്തിനാകെ പ്രചോദനത്തിന്റെ ഉറവിടമായി അദ്ദേഹം നിലകൊള്ളുന്നു- രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു

ഗാന്ധി ജയന്തി ദിനത്തിൽ പ്രിയപ്പെട്ട ബാപ്പുവിനെ നാം പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും ശ്രേഷ്ഠമായ ചിന്തകളിൽ നിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ട്. സമൃദ്ധിയും അനുകമ്പയും നിറഞ്ഞ ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിന് അദ്ദേഹത്തിന്റെ ആദർശങ്ങൾ നമ്മെ നയിച്ചുകൊണ്ടേയിരിക്കട്ടെ- എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

ലോകത്തെ ആരെയും ഭയപ്പെടുന്നില്ലെന്നും, ആരുടെയും അനീതിക്ക് വഴങ്ങുകയില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. അസത്യത്തെ സത്യം കൊണ്ട് ജയിക്കുമെന്നും രാഹുൽ പറഞ്ഞു. ഗാന്ധി ജയന്തി ദിന സന്ദേശത്തിലാണ് രാഹുലിന്റെ അഭിപ്രായപ്രകടനം. ഹാഥ് രസ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ യോഗി സർക്കാരിനെതിരെ ലക്ഷ്യമിട്ടാണ് രാഹുലിന്റെ ട്വീറ്റ്. 'ഭൂ​മി​യി​ലു​ള്ള ആ​രെ​യും ഞാ​ൻ ഭ​യ​പ്പെ​ടു​ക​യി​ല്ല. ഞാ​ൻ ആ​രു​ടെ​യും അ​നീ​തി​ക്ക് വ​ഴ​ങ്ങു​ക​യി​ല്ല. ഞാ​ൻ സ​ത്യ​ത്താ​ൽ അ​സ​ത്യ​ത്തെ ജ​യി​ക്കും. അ​സ​ത്യ​ത്തെ എ​തി​ർ​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന എ​ല്ലാ ക​ഷ്ട​പ്പാ​ടു​ക​ളും എ​നി​ക്ക് സ​ഹി​ക്കാ​ൻ ക​ഴി​യും'. രാ​ഹു​ൽ ഗാ​ന്ധി ട്വീറ്റിൽ കു​റി​ച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP