Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നത് കാണാൻ വന്ന കുട്ടിയെ ബലമായി കുട്ടിയെ കാറിൽ കയറ്റി ലൈംഗിക വൈകൃതങ്ങൾക്കിരയാക്കി; തിരുവള്ളൂർ മുരളിക്കെതിരെ പോക്‌സോ കേസ്; കോൺഗ്രസ് നേതാവായിരുന്നു ഇയാൾ പാർട്ടിക്ക് പുറത്തായത് ചെന്നിത്തലയെ പരസ്യമായി വിമർശിച്ച്; മുല്ലപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തതായും ആരോപണം; എൻഡിഎ ഘടക കക്ഷിയായ കേരള കാമരാജ് കോൺഗ്രസ് പ്രസിഡന്റിന് കുരുക്ക് മുറുകുന്നു

ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നത് കാണാൻ വന്ന കുട്ടിയെ ബലമായി കുട്ടിയെ കാറിൽ കയറ്റി ലൈംഗിക വൈകൃതങ്ങൾക്കിരയാക്കി; തിരുവള്ളൂർ മുരളിക്കെതിരെ പോക്‌സോ കേസ്; കോൺഗ്രസ് നേതാവായിരുന്നു ഇയാൾ പാർട്ടിക്ക് പുറത്തായത് ചെന്നിത്തലയെ പരസ്യമായി വിമർശിച്ച്; മുല്ലപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തതായും ആരോപണം; എൻഡിഎ ഘടക കക്ഷിയായ കേരള കാമരാജ് കോൺഗ്രസ് പ്രസിഡന്റിന് കുരുക്ക് മുറുകുന്നു

കെ വി നിരഞ്ജൻ

കോഴിക്കോട്: എന്നും വിവാദ നായകനായ രാഷ്ട്രീയ നേതാവ് തിരുവള്ളൂർ മുരളിക്കെതിരെ പോക്സോ കേസ്. പതിനൊന്നു കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് എൻ ഡി എ ഘടക കക്ഷി നേതാവായ കേരള കാമരാജ് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് തിരുവള്ളൂർ മുരളിക്കെതിരെ പൊലീസ് കേസെടുത്തത്. എരവട്ടൂർ കുണ്ടുങ്കര മുക്കിൽ ഫ്ളോർ മില്ലിനായി ജെ സി ബി ഉപയോഗിച്ച് കുഴിയെടുക്കുന്നത് കാണാൻ വന്ന കുട്ടിയെ മുരളി പീഡിപ്പിച്ചെന്നാണ് പരാതി.

ബലമായി കുട്ടിയെ കാറിൽ കയറ്റി ലൈംഗിക വൈകൃതങ്ങൾക്കിരയാക്കുകയായിരുന്നു എന്നാണ് പരാതി. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ചൊവ്വാഴ്ച ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയിൽ നിന്ന് മൊഴിയെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കി. 164 വകുപ്പ് പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന നേതാവും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന മുരളി ആരോപണങ്ങളിൽ അകപ്പെടുന്നത് ആദ്യമായല്ല . അയൽവാസിയായ സ്ത്രീയെ അക്രമിച്ചെന്ന പരാതിയിൽ ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു. ഒരു സ്ത്രീയ്ക്കൊപ്പം അനാശാസ്യം ആരോപിച്ച് നാട്ടുകാർ ഒരു കെട്ടിടത്തിൽ നിന്ന് ഇയാളെ പിടികൂടിയത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ബാങ്കിൽ ലോൺ സംബന്ധമായ കാര്യത്തിന് തന്നെ കാണാനെത്തിയ സ്ത്രീയെയും തന്നെയും ബോധപൂർവ്വം സി പി എമ്മുകാർ കുടുക്കുകയായിരുന്നുവെന്നാണ് ഈ സംഭവത്തെക്കുറിച്ച് മുരളി പിന്നീട് പറഞ്ഞത്.

2009 ൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ കാണാതായ സംഭവത്തിലും മുരളി ആരോപണ വിധേയനായിരുന്നു. ഡൽഹിയിൽ നിന്നും മുരളി വഴി കൊണ്ടു വന്ന തുകയിൽ നിന്ന് 25 ലക്ഷം രൂപ കാണാതാവുകയായിരുന്നു. ടെയിനിൽ വെച്ച് പണം നഷ്ടപെട്ടുവെന്ന് കാട്ടി മുരളി പൊലീസിൽ പരാതിയും നൽകി. മൂന്നു തവണയായാണ് മുരളി പണം കൊണ്ടു വന്നത്. അതിൽ മൂന്നാമത്തെ തവണയാണ് പണം നഷ്ടപെട്ടത്. കെ പി സി സി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണ് ഇതു സംബന്ധിച്ചുള്ള പരാതി താൻ പിൻവലിച്ചതെന്നാണ് മുരളി പിന്നീട് പറഞ്ഞത്. ഈ സംഭവം പിന്നീട് ചർച്ചയല്ലാതായി മാറുകയായിരുന്നു.

രമേശ് ചെന്നിത്തലയെ നിരന്തരമായി ആക്രമിച്ചതിനെ തുടർന്നാണ് മുരളി കോൺഗ്രസിൽ നിന്ന് പുറത്താവുന്നത്. പണം സമ്പാദിക്കാനും അധികാരം നേടാനും മാത്രമാണ് ചെന്നിത്തല ശ്രമിക്കുന്നതെന്നായിരുന്നു ഇയാളുടെ ആരോപണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് കേരള കാമരാജ് കോൺഗ്രസ് പാർട്ടിയിലൂടെ തിരുവള്ളൂർ മുരളി എൻ ഡി എയിൽ എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP