Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ ലോ കോളേജുകളിൽ അദ്ധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം; കോഴിക്കോടുള്ളവരെ തിരുവനന്തപുരത്തേക്കും തിരിച്ചും സ്ഥലം മാറ്റിയത് ചട്ടങ്ങൾ കാറ്റിൽ പറത്തി; സ്ഥലം മാറ്റത്തിന് അപേക്ഷിക്കാത്തവർക്കും ട്രാൻസ്ഫർ; സെമസ്റ്ററുകൾ അവസാനിക്കുന്ന ഈ മാസത്തിൽ സ്ഥലം മാറ്റം വിദ്യാർത്ഥികളെയും ബാധിക്കുമെന്ന് അദ്ധ്യാപക; മൂല്യനിർണ്ണയവും പരീക്ഷകളും അവതാളത്തിലാകുമെന്നും ആശങ്ക

സർക്കാർ ലോ കോളേജുകളിൽ അദ്ധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം; കോഴിക്കോടുള്ളവരെ തിരുവനന്തപുരത്തേക്കും തിരിച്ചും സ്ഥലം മാറ്റിയത് ചട്ടങ്ങൾ കാറ്റിൽ പറത്തി; സ്ഥലം മാറ്റത്തിന് അപേക്ഷിക്കാത്തവർക്കും ട്രാൻസ്ഫർ; സെമസ്റ്ററുകൾ അവസാനിക്കുന്ന ഈ മാസത്തിൽ സ്ഥലം മാറ്റം വിദ്യാർത്ഥികളെയും ബാധിക്കുമെന്ന് അദ്ധ്യാപക; മൂല്യനിർണ്ണയവും പരീക്ഷകളും അവതാളത്തിലാകുമെന്നും ആശങ്ക

ജാസിം മൊയ്തീൻ

കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ ലോ കോളേജുകളിലെ അദ്ധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റത്തിന് ഉത്തരവിറങ്ങി. ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെയാണ് ലോ കോളേജ് അദ്ധ്യാപകരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയിരിക്കുന്നത്. 70 ശതമാനം അദ്ധ്യാപകരെയും സ്ഥലം മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അദ്ധ്യാപകരുടെ പൊതുസ്ഥലംമാറ്റത്തിന്റെ കരട് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്ക് കടകവിരുദ്ധമായിട്ടാണ് ഉേദ്യാഗസ്ഥരുടെ സ്വേച്ഛാധികാരം ഉപേയാഗിച്ച് ഇത്തരത്തിലൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഉത്തരവ് വിദ്യാർത്ഥി വിരുദ്ധവും അദ്ധ്യാപക വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി അദ്ധ്യാപകർ രംഗത്തെത്തിയിട്ടുണ്ട്. േകാഴിേക്കാട് നിന്നുള്ള 9 അദ്ധ്യാപകരെ മറ്റിടങ്ങളിേലക്കും അവിടങ്ങളിൽ നിന്ന് അത്രയും അദ്ധ്യാപകരെ കോഴിക്കോടേക്കും മാറ്റാൻ നിർദ്ദേശിച്ചിരിക്കുന്നു. ഇവരാരും തന്നെ സ്ഥലം മാറ്റത്തിന് അേപക്ഷിച്ചവരുമല്ല. എറണാകുളത്തുനിന്നും, തൃശ്ശൂരിൽനിന്നുും, തിരുവനന്തപുരത്തുനിന്നുും ഇതുപോലെ അദ്ധ്യാപകരെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സ്ഥലം മാറ്റിയിട്ടുണ്ട്.

അശാസ്ത്രീയവും നിയമവിരുദ്ധവുമായ കൂട്ട സ്ഥലംമാറ്റം വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ധ്യാപകർ ആരോപിക്കുന്നു. സെമസ്റ്ററുകൾ അവസാനിക്കാറായ ഈ മാസത്തിൽ സ്ഥലം മാറ്റമുണ്ടായാൽ പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ കഴിയില്ല. ജൂൺമാസം മുതൽ ഒരു അദ്ധ്യാപകൻ പഠിപ്പിക്കുന്നത് ഇനി മറ്റൊരാൾ ചെയ്താൽ അത് വിദ്യാർത്ഥികളെ ബാധിക്കും. അദ്ധ്യാപകരെല്ലാം തന്നെ ഇപ്പോൾ വിവിധ ഇന്റേണൽ പരീക്ഷ നടത്തിപ്പിന്റെയും മൂല്യ നിർണ്ണയത്തിന്റെയും പണികളിലാണ്. ഈ സമയത്തെ സ്ഥലം മാറ്റം ഈ പ്രവർത്തനങ്ങളെയെല്ലാം ബാധിക്കും. അവസാന വർഷ പരീക്ഷയെയും പ്രാക്ടിക്കൽ വൈവ തുടങ്ങി എല്ലാ പ്രവർത്തനങ്ങളെയും ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കുമെന്നാണ് അദ്ധ്യാപകർ ആരോപിക്കുന്നത്.

അദ്ധ്യാപകരുടെ പൊതുസ്ഥലം മാറ്റത്തിന് രണ്ട് മാനദണ്ഡങ്ങളാണുള്ളത്. ഒന്ന് ഏതെങ്കിലും അദ്ധ്യാപകൻ ഔട്ട് സ്റ്റേഷൻ കാലാവധി പൂർത്തീകരിച്ചതിന് ശേഷം ഹോംസ്റ്റേഷനിലേക്ക് സ്ഥലം മാറ്റത്തിന് അപേക്ഷിക്കുകയോ മറ്റൊന്ന് കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് അനുകമ്പ കാരണങ്ങളാൽ അപേക്ഷിച്ചാലോ ആണ്. എന്നാൽ ഈ രണ്ട് മാനദണ്ഡങ്ങളും ഇപ്പോൾ ഇറക്കിയ ഉത്തരവിൽ പാലിച്ചില്ലെന്നാണ് അദ്ധ്യാപകരുടെ ആക്ഷേപം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ അദ്ധ്യാപക നിയമന ഉത്തരവിലും ലോ കോളേജുകളിൽ പ്രിൻസിപ്പൾമാരെ നിയമിക്കുന്നതിന് വേണ്ടിയുള്ള സെലക്ഷൻ കമ്മറ്റിയെ നിശ്ചയിച്ച ഉത്തരവിലുമുള്ള നിയമ വിരുദ്ധത ഇപ്പോൾ വന്നിരിക്കുന്ന സ്ഥലംമാറ്റം ഉത്തരവിലും പ്രകടമാണ്.

പുതിയ നിയമനം നടക്കുമ്പോൾ ഒഴിവുകളുണ്ടായിട്ടും കോഴിക്കോടുള്ള ആളെ എറണാകുളത്തും കൊല്ലത്ത് നിന്നുള്ളവരെ കോഴിക്കോടും നിയമിക്കുകയായിരുന്നു. ഇത്തരത്തിൽ ലോ കോളേജ് അദ്ധ്യാപകരോട് പകയോടെയും പ്രതികാര ബുദ്ധിയോടെയുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പെരുമാറുന്നത്. മൂന്ന് വർഷം കൂടുമ്പോൾ സർക്കാർ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന നടപടി അദ്ധ്യാപകർക്ക് ബാധകമല്ലെന്ന് കോടതി വിധിയുണ്ടെന്നും ഈ വിധിയുടെ ലംഘനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന സ്ഥലം മാറ്റ ഉത്തരവെന്നും അദ്ധ്യാപകർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP