Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വ്യാപനം; ക്വാറന്റൈൻ കേന്ദ്രങ്ങളായി സ്ഥാപനങ്ങൾ വിട്ടു നൽകാൻ ഓർത്തഡോക്‌സ് സഭ

കോവിഡ് വ്യാപനം; ക്വാറന്റൈൻ കേന്ദ്രങ്ങളായി സ്ഥാപനങ്ങൾ വിട്ടു നൽകാൻ ഓർത്തഡോക്‌സ് സഭ

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ക്വാറന്റൈൻ കേന്ദ്രങ്ങളായി സ്ഥാപനങ്ങൾ വിട്ടു നൽകാൻ തയ്യാറെന്ന് മലങ്കര ഓർത്തഡോക്‌സ് സഭ. സഭയുടെ സമ്പൂർണ വിഭവശേഷിയും പൊതുസംവിധാനങ്ങളോടൊപ്പം ഉപയോഗിക്കാൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന എപ്പിസ്‌കോപ്പൽ സുന്നഹദോസ് തീരുമാനിച്ചു.

ക്വാറന്റീൻ കേന്ദ്രങ്ങളായി ഉപയോഗിക്കാൻ, സഭയുടെ സാധ്യമായ എല്ലാ സ്ഥാപനങ്ങളും ദേവാലയത്തോട് അനുബന്ധിച്ചുള്ള കെട്ടിടങ്ങളും വിട്ടുകൊടുക്കാൻ തീരുമാനിച്ചു. ആൾത്താമസം ഇല്ലാത്ത വീടുകൾ വിട്ടുകൊടുക്കാൻ സഭാവിശ്വാസികളോട് ആഹ്വാനം ചെയ്തു. കോവിഡ് രോഗബാധിതരായി അവശത അനുഭവിക്കുന്നവർക്ക് ജാതിമതഭേദമില്ലാതെ സഹായങ്ങൾ എത്തിക്കാൻ യുവജന പ്രസ്ഥാനത്തെ ചുമതലപ്പെടുത്തി.

തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് സഭയുടെ മാനവ ശാക്തീകരണ വിഭാഗത്തിന്റെ ചുമതലയിൽ വിവിധ തൊഴിൽ മേഖലകളിൽ പരിശീലനം നൽകും. രോഗവ്യാപനത്തിന്റെ ഭീതിയിലും ഏകാന്തതയിലും കഴിയുന്നവർക്ക് ഓർത്തഡോക്‌സ് മെഡിക്കൽ ഫോറത്തിന്റെയും വിപാസനയുടെയും നേതൃത്വത്തിൽ സൗജന്യ കൗൺസലിങ്ങും ആരോഗ്യസേവനങ്ങളും ലഭ്യമാക്കും. ഇടവക തലത്തിൽ മെഡിക്കൽ ഫോറത്തിന്റെ പ്രവർത്തനം ശക്തമാക്കും.

സമൂഹമാധ്യമങ്ങൾ വഴി വ്യാജവാർത്ത പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ സൈബർ നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ സർക്കാരിനോട് ആവശ്യപ്പെടും. സന്യാസ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കുവേണ്ടിയുള്ള മാർഗനിർദേശങ്ങൾ സമർപ്പിക്കാൻ സമിതിയുണ്ടാക്കി. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ് റിപ്പോർട്ട് അവതരിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP