Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നദിയിൽ നിന്നും ലഭിച്ചത് 52 കിലോ തൂക്കമുള്ള മീൻ; ഒറ്റ ദിവസം കൊണ്ട് ലക്ഷാധിപതിയായി ബംഗാളിലെ വയോധിക

നദിയിൽ നിന്നും ലഭിച്ചത് 52 കിലോ തൂക്കമുള്ള മീൻ; ഒറ്റ ദിവസം കൊണ്ട് ലക്ഷാധിപതിയായി ബംഗാളിലെ വയോധിക

സ്വന്തം ലേഖകൻ

കൊൽക്കത്ത: നദിയിൽനിന്ന് 52 കിലോ ഗ്രാം തൂക്കമുള്ള മീൻ ലഭിച്ച വയോധിക ഒറ്റ ദിവസം കൊണ്ട് ലക്ഷാധിപതിയായി. പശ്ചിമ ബംഗാളിലെ സാഗർ ദ്വീപ് നിവാസിയായ നിർധന കുടുംബത്തിലെ വയോധികയ്ക്കാണ് മീനിന്റെ രൂപത്തിൽ ഭാഗ്യം എത്തിയത്. മൂന്ന് ലക്ഷം രൂപയ്ക്കാണ് ഈ മീൻ വിറ്റു പോയത്. ഗ്രാമീണരുടെ സഹായത്തോടെ പ്രാദേശിക വിപണിയിലെത്തിച്ച മത്സ്യത്തിന് 3,22,400 രൂപയാണ് ലഭിച്ചത്.

ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിപ്പമുള്ള മത്സ്യത്തെ കാണുന്നതെന്ന് ചക്ഫുൽദുബി ഗ്രാമവാസിയായ പുഷ്പ കർ പറയുന്നു. കിലോയ്ക്ക് 6200 രൂപ കണക്കാക്കിയാണ് മത്സ്യം വിറ്റതബംഗാളിൽ ഭോല ഫിഷ് എന്നറിയപ്പെടുന്ന മത്സ്യമാണിത്. വലിയ ബോട്ടോ മറ്റോ ഇടിച്ചതുമൂലം ചത്ത മത്സ്യമാണ് ഇതെന്നാണ് സൂചന. മത്സ്യം ചീഞ്ഞ് തുടങ്ങിയിരുന്നുവെന്നും അല്ലായിരുന്നുവെങ്കിൽ ഇതിൽ കൂടുതൽ വില ലഭിക്കുമായിരുന്നുവെന്നും വ്യാപാരികൾ പറയുന്നു. ഈ മത്സ്യത്തിനുള്ളിലെ കൊഴുപ്പിന് വിദേശ വിപണികളിലടക്കം വലിയ വിലയുണ്ടെന്നും അവർ പറയുന്നു.

പശ്ചിമ ബംഗാളിലെ ഒരു സംഘം മത്സ്യത്തൊഴിലാളികൾക്ക് ജൂലായ് മാസത്തിൽ 780 കിലോ ഗ്രാം തൂക്കമുള്ള മത്സ്യം ലഭിച്ചിരുന്നു. ബംഗാളിൽ സാധാരണയായി ഭക്ഷിക്കുന്ന ശങ്കർ മത്സ്യമാണ് അന്ന് ലഭിച്ചത്. മത്സ്യം 50,000 രൂപയ്ക്കാണ് അന്ന് വിറ്റുപോയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP