Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരകളെ കണ്ടെത്തുന്നത് ട്വിറ്ററിലൂടെ; വലയിൽ വീഴുന്നവരെ വെട്ടി നുറുക്കി പെട്ടിയിലാക്കും; 27കാരനായ തകാഹിരോയുടെ ഫ്‌ളാറ്റിൽ നിന്നും പൊലീസ് കണ്ടെടുത്തത് രണ്ട് തലകളും ഏഴ് ഉടലുകളും: ഒമ്പത് പേരെ കൊലപ്പെടുത്തി കൊത്തി നുറുക്കിയ ജപ്പാനിലെ 'ട്വിറ്റർ കില്ലറെ' കോടതിയിലെത്തിച്ചപ്പോൾ തടിച്ചു കൂടിയത് നൂറുകണക്കിന് ആളുകൾ: 15കാരനെ അടക്കം കൊത്തി നുറുക്കിയ കൊലപാതക പരമ്പരയിൽ കുറ്റസമ്മതം നടത്തി ഷിറൈഷി

ഇരകളെ കണ്ടെത്തുന്നത് ട്വിറ്ററിലൂടെ; വലയിൽ വീഴുന്നവരെ വെട്ടി നുറുക്കി പെട്ടിയിലാക്കും; 27കാരനായ തകാഹിരോയുടെ ഫ്‌ളാറ്റിൽ നിന്നും പൊലീസ് കണ്ടെടുത്തത് രണ്ട് തലകളും ഏഴ് ഉടലുകളും: ഒമ്പത് പേരെ കൊലപ്പെടുത്തി കൊത്തി നുറുക്കിയ ജപ്പാനിലെ 'ട്വിറ്റർ കില്ലറെ' കോടതിയിലെത്തിച്ചപ്പോൾ തടിച്ചു കൂടിയത് നൂറുകണക്കിന് ആളുകൾ: 15കാരനെ അടക്കം കൊത്തി നുറുക്കിയ കൊലപാതക പരമ്പരയിൽ കുറ്റസമ്മതം നടത്തി ഷിറൈഷി

മറുനാടൻ മലയാളി ബ്യൂറോ

ടോക്യോ: ഒമ്പത് പേരെ കൊലപ്പെടുത്തി കൊത്തി നുറുക്കിയ ശേഷം പെട്ടികളിലാക്കി സൂക്ഷിച്ച ജപ്പാനിലെ 'ട്വിറ്റർ കില്ലർ' മൂന്ന് വർഷത്തിന് ശേഷം കുറ്റസമ്മതം നടത്തി. മൂന്നു വർഷം മുൻപ് പൊലീസ് പിടിയിലായ 29കാരനായ തകാഹിരോ ഷിറൈഷിയാണ് താൻ നടത്തിയ ക്രൂര കൊലപാതകങ്ങൾ കോടതി മുറിയിൽ ഏറ്റുപറഞ്ഞത്. 2017ലാണ് ജപ്പാനെ ഞെട്ടിച്ച് 27കാരന്റെ കൊലപാതക പരമ്പരകളുടെ വിവരം പുറത്ത് വരുന്നത്. ആത്മഹത്യ ചെയ്യുമെന്ന് നിരന്തരം ട്വിറ്ററിലൂടെ പറഞ്ഞിരുന്ന ഒമ്പത് പേരെയാണ് ഷിറൈഷി തേടിപ്പിടിച്ച് കൊന്നൊടുക്കിയത്. ശേഷം മൃതദേഹം സ്വന്തം ഫ്‌ളാറ്റിനുള്ളിൽ തണുത്ത പെട്ടികളിലാക്കി സൂക്ഷിക്കുക ആയിരുന്നു.

ഇന്നലെ കോടതിയിൽ എത്തിച്ച ഷിറൈഷിയെ വധശിക്ഷയ്ക്ക് വിധിക്കരുതെന്നും സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചവരെ അവരുടെ സമ്മതത്തോടെയാണ് കൊലപ്പെടുത്തിയതെന്നും അയാളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ കൊല്ലപ്പെട്ടവരുടെ സമ്മതമില്ലാതെയാണ് വധിച്ചതെന്ന് ഷിറൈഷി കോടതിയിൽ ഏറ്റു പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് തുടർച്ചയായി ട്വീറ്റ് ചെയ്ത 23കാരിയെ കാണാതായതിനെക്കുറിച്ചു നടന്ന അന്വേഷണമാണ് ഷിറൈഷിലേക്ക് എത്തിച്ചത്. ഇതെത്തുടർന്ന് സഹോദരൻ യുവതിയുടെ ട്വിറ്റർ അക്കൗണ്ട് പരിശോധിച്ചപ്പോൾ ഷിറൈഷിയുടെ സംശയാസ്പദമായ ട്വീറ്റുകൾ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷിറൈഷി എന്ന ചെറുപ്പക്കാരൻ പിടിയിലാകുന്നതും ഒൻപത് ക്രൂര കൊലപാതകങ്ങളുടെ രഹസ്യം പുറം ലോകം അറിയുന്നതും.

ഷിറൈഷിയുടെ കത്തിക്കിരയായവരിൽ 15കാരനും ഉൾപ്പെടുന്നു. ആത്മഹത്യ ചെയ്യുന്നതായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്യുന്ന 15നും 26നും മധ്യേ പ്രായമുള്ളവരുമായി ട്വിറ്ററിലൂടെ ഷിറൈഷി ബന്ധപ്പെടും. ജീവനൊടുക്കാൻ താൻ സഹായിക്കാമെന്നും അല്ലെങ്കിൽ അവർക്കൊപ്പം മരിക്കാമെന്നും ഷിറൈഷി വാഗ്ദാനം ചെയ്യും. തുടർന്ന് ഇരകളെ കൊലപ്പെടുത്തുകയാണ് ഷിറൈഷിയുടെ രീതി. ട്വിറ്ററിലൂടെ ആളുകളുമായി ബന്ധപ്പെട്ട് കൊല നടത്തിയിരുന്നതിനാലാണ് 'ട്വിറ്റർ കില്ലർ' എന്ന പേര് വന്നത്. ഇരകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ ശരീര ഭാഗങ്ങൾ കഷണങ്ങളാക്കി തണുത്ത പെട്ടികളിലാക്കി സൂക്ഷിച്ചുവയ്ക്കും. കഷണങ്ങളാക്കിയ 9? മൃതദേഹങ്ങൾ ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. മാലിന്യങ്ങൾക്കിടയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.

ഷിറൈഷിയുടെ പേരിലുള്ള കുറ്റം തെളിഞ്ഞാൽ വധശിക്ഷ നേരിടേണ്ടി വരും. എന്നാൽ കൊല നടത്തിയതുകൊല്ലപ്പെട്ടവരുടെ സമ്മതത്തോടെയായിരുന്നുവെന്ന് സ്ഥാപിച്ച് വധശിക്ഷയിൽ ഇളവ് നേടാനായിരുന്നു അഭിഭാഷകന്റെ ലക്ഷ്യം. അതേസമയം കൊല നടത്തിയതുകൊല്ലപ്പെട്ടവരുടെ സമ്മതത്തോടെയല്ലെന്ന് ഷിറൈഷി ജാപ്പനീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ തലക്കുപിന്നിൽ മുറിവുണ്ട്. കൊലയ്ക്ക് അവരുടെ സമ്മതമില്ലായിരുന്നുവെന്നും അവർ എതിർക്കാതിരിക്കാനാണ് അങ്ങനെ ചെയ്തതുമെന്നാണ് ഷിറൈഷി പറഞ്ഞത്.

ഇന്നലെ ഫസ്റ്റ് ഹിയറിങ്ങിനായി ഷിറൈഷിയെ കോടതിയിൽ എത്തിച്ചപ്പോൾ വാദം കേൾക്കാൻ നൂറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയത്. 13 പബ്ലിക്ക് ഗാലറികളിലായി 600ഓളം പേരാണ് കോടതി വളപ്പിൽ നിരന്നത്. ഷിറൈഷി കൊലപ്പെടുത്തിയവരിൽ എട്ടു പേരും സ്ത്രീകളാണ് അതിൽ ഒരാൾക്ക് 15 വയസ് മാത്രമായിരുന്നു പ്രായം. 20കാരനായ ാെരു യുവാവ് മാത്രമാണ് ഷിറേഷിയുടെ കത്തിക്കിരയായ പുരുഷൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP