Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയന്ത്രണ രേഖയിൽ രണ്ടിടത്ത് പാക്കിസ്ഥാൻ ഷെല്ലാക്രമണം; മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു: അഞ്ച് സൈനികർക്ക് പരിക്കേറ്റു: ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സേന

നിയന്ത്രണ രേഖയിൽ രണ്ടിടത്ത് പാക്കിസ്ഥാൻ ഷെല്ലാക്രമണം; മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു: അഞ്ച് സൈനികർക്ക് പരിക്കേറ്റു: ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സേന

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ രണ്ടിടത്തായി പാക്കിസ്ഥാൻ സേനയുടെ ഷെല്ലാക്രമണം. പെട്ടന്നുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ അഞ്ച് സൈനികർക്കു പരുക്കേറ്റു. അതിർത്തി മേഖലകളായ പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടർ, കുപ്വാരയിലെ നൗഗാം സെക്ടർ എന്നിവിടങ്ങളിലാണ് പാക്കിസ്ഥാൻ വ്യാഴാഴ്ച മിന്നലാക്രമണം നടത്തിയത്. പിന്നാലെ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.

യാതൊരു പ്രകോപനവുമില്ലാതെയാണ് പാക്കിസ്ഥാൻ ആക്രമണം അഴിച്ചു വിട്ടത്. നൗഗാമിലുണ്ിടായ ആക്രമണത്തിൽ രണ്ട് സൈനികരും കൃഷ്ണഘട്ടിയിൽ ഒരു സൈനികനുമാണ് വീരമൃത്യു വരിച്ചത്. പരുക്കേറ്റവർ സേനാ ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്ണഘാട്ടിയിൽ ബുധനാഴ്ച അർധരാത്രിയുണ്ടായ ഷെല്ലാക്രമണത്തിൽ ലാൻസ് നായിക് കർണയ്ൽ സിങ് ആണു വീരമൃത്യു വരിച്ചത്. ഒരാൾക്കു പരുക്കേറ്റു.

വ്യാഴാഴ്ച രാവിലെ യാതൊരു പ്രകോപനവുമില്ലാതെയാണ് നൗഗാമിൽ പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്. നൗഗാമിൽ ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തിൽ 2 സൈനികർ വീരമൃത്യു വരിച്ചു. ഹവിൽദാർ കുൽദീപ് സിങ്, റൈഫിൾമാൻ ശുഭം ശർമ എന്നിവരാണ് വീരമൃത്യു വരിച്ചത്. നാലു പേർക്കു പരുക്കേറ്റു. അതിർത്തിയിൽ പലയിടത്തും സംഘർഷം തുടരുകയാണെന്നും സേന അതീവ ജാഗ്രതയിലാണെന്നും പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. അതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ സേന സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിയിട്ടുണ്ട്.

ബുധനാഴ്ച രാത്രിയുണ്ടായ പാക്കിസ്ഥാൻ ആക്രമണത്തിൽ ലാൻസ് നായിക് കർണാലി സിങ് വീരമൃത്യു വരിക്കുകയും റൈഫിൾമാൻ വീനേന്ദർ സിങിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ ഇരുവരേയും ഹെലികോപ്ടരിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയണ് കർണാലി സിങ് മരണത്തെ പുൽകിയത്. വലത് കണ്ണിന് പരിക്കേറ്ര വീരേന്ദ്ര സിങ് ആശുപത്രിയിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP