Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 58,096 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 63,68,363 ആയി; രോ​ഗമുക്തി നേടിയത് 53,23,669 പേർ; നിലവിൽ ചികിത്സയിലുള്ള 9,45,396 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 58,096 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 63,68,363 ആയി; രോ​ഗമുക്തി നേടിയത് 53,23,669 പേർ; നിലവിൽ ചികിത്സയിലുള്ള 9,45,396 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 58,096 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 63,68,363 ആയി. 24 മണിക്കൂറിനിടെ 590 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 99,298ൽ എത്തി. ഇതുവരെ 53,23,669 പേർ ഇന്ത്യയിൽ രോ​ഗമുക്തി നേടി. 9,45,396 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 74,63,954 കോവിഡ് കേസുകളും 2,12,106 മരണങ്ങളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. അതേസമയം പ്രതി​ദിന രോ​ഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ.

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ ഇന്ന് 16,476പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 394പേർ മരിച്ചു. 16,104പേർ രോഗമുക്തരായി. ഇതോടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം പതിനാല് ലക്ഷം കടന്നു. 14,00,922പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 37,056പേർ മരിച്ചു. 11,04,426പേർ രോഗമുക്തരായി. 2,59,006പേരാണ് മഹാരാഷ്ട്രയിൽ ചികിത്സയിലുള്ളത്. തമിഴ്‌നാട്ടിൽ ഇന്ന് 5,688പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5,516പേർ രോഗമുക്തരായി. 66പേരാണ് മരിച്ചത്. 6,03,290പേർക്കാണ് തമിഴ്‌നാട്ടിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 5,47,335പേർ രോഗമുക്തരായപ്പോൾ, 9,589പേർ മരിച്ചു. 46,369പേർ ചികിത്സയിലാണ്.

കർണാടകയിൽ 24 മണിക്കൂറിനിടെ 10,070 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,11,837 ആയി. 1,10,412 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,92,412. ഇതുവരെ രോഗബാധയെ തുടർന്ന് 8994 പേർ മരിച്ചു.

ആന്ധ്രപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 6751 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 41 പേർ രോഗബാധയെ തുടർന്ന് മരിച്ചു. 7297 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,00,235 ആയി. ആകെ രോഗമുക്തരുടെ എണ്ണം 6,36,508 ആയി. നിലവിൽ 57,858 പേരാണ് ചികിത്സയിലുള്ളത്. 5869 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP