Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

റെഡിമെയ്ഡ് വസ്ത്രങ്ങൾക്കിടയിൽ കഞ്ചാവ് ഒളിപ്പിച്ച് ദുബായിലേക്ക് കടത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ; പിടിയിലായത് വാഗമൺ സ്വദേശിയായ 25 കാരൻ; കഞ്ചാവ് ചെറിയ പൊതികളിലാക്കി തുണിത്തരങ്ങൾക്കിടയിൽ ഒളിപ്പിച്ചിരുന്നത് സ്‌കാനിങ്ങിൽ കണ്ടെത്താൻ കഴിയാത്ത വിധം

റെഡിമെയ്ഡ് വസ്ത്രങ്ങൾക്കിടയിൽ കഞ്ചാവ് ഒളിപ്പിച്ച് ദുബായിലേക്ക്  കടത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ; പിടിയിലായത് വാഗമൺ സ്വദേശിയായ 25 കാരൻ; കഞ്ചാവ് ചെറിയ പൊതികളിലാക്കി തുണിത്തരങ്ങൾക്കിടയിൽ ഒളിപ്പിച്ചിരുന്നത് സ്‌കാനിങ്ങിൽ കണ്ടെത്താൻ കഴിയാത്ത വിധം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : എറണാകുളം എ എൽ ജേക്കബ് റോഡിൽ പ്രവർത്തിക്കുന്ന ബ്ലൂഡാർട്ട് കൊറിയർ സർവീസ് സ്ഥാപനം വഴി വിദേശത്തേക്ക് വസ്ത്രങ്ങൾക്കൊപ്പം ഒളിപ്പിച്ചു പാർസൽ ആയി കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി, പീരുമേട്, വാഗമൺ പുതുവിളാകത്തു വീട്ടിൽ അജീഷ് ശശിധരൻ (25) ആണ് അറസ്റ്റിൽ ആയത്.റെഡിമെയ്ഡ് വസ്ത്രങ്ങൾക്കൊപ്പം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ മൂന്നര കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.

ദുബായിലെ വിലാസത്തിലേക്ക് അയക്കുന്നതിനുള്ള ട്രാക്ക് സ്യൂട്ട്, ടീ ഷർട്ട് അടക്കമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്ന നിലയിലാണ് പാഴ്‌സൽ പ്രതി കൊറിയർ സ്ഥാപനത്തിൽ എത്തിച്ചത്. വസ്ത്രങ്ങൾക്കിടയിൽ അതി സൂഷ്മമായി ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്.
ചെറിയ പാക്കറ്റുകളിൽ ആക്കി ഓരോ തുണിത്തരങ്ങളോടും ഒപ്പം വെവ്വേറെ ആയി സ്‌കാനിങ്ങിൽ കണ്ടെത്താൻ കഴിയാത്ത വിധത്തിൽ ആണ് ഒളിപ്പിച്ചിരുന്നത്.

മുമ്പ് ഇത്തരത്തിൽ തുണിത്തരങ്ങൾ കഞ്ചാവ് പാർസൽ ആയി കൊറിയർ സർവീസ് വഴി അയച്ചിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൂടുതൽ പ്രതികൾ കഞ്ചാവ് കടത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു. സംഭവത്തിൽ ദുബായിലെ വിലാസക്കാരനെക്കുറിച്ചും, മറ്റ് കൂട്ടാളികളെപറ്റിയും ഉള്ള വിവരങ്ങൾ ശേഖരിച്ചു വരുന്നു. കേസിൽ അന്വേഷണം ഊർജിതമാക്കി.

എറണാകുളം എ സി പി കെ ലാൽജിയുടെ മേൽനോട്ടത്തിൽ
എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ് വിജയശങ്കർ, എസ് ഐ മാരായ തോമസ് കെ എക്‌സ്, സുനിൽകുമാർ, എ എസ് ഐ മാരായ മണി, ഗോപി, പ്രദീപ്, എസ് സി പി ഒ മാരായ രഞ്ജിത്ത്, ഇഗ്‌നേഷ്യസ്, ഇസഹാക്, റെജി തുടങ്ങിയവർ അടങ്ങിയ സംഘം ആണ് അന്വേഷണം നടത്തുന്നത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP