Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മന്ത്രിമാർ അഴിമതിക്കാരായതിനാൽ സ്വന്തം അമ്മയുടെ കഴുത്തറുക്കുമെന്ന് യുവാവ്; ഒഡീഷ നിയമസഭ മന്ദിരത്തിന് മുന്നിൽ നാടകീയ രം​ഗങ്ങൾ; വീഡിയോ കാണാം

മന്ത്രിമാർ അഴിമതിക്കാരായതിനാൽ സ്വന്തം അമ്മയുടെ കഴുത്തറുക്കുമെന്ന് യുവാവ്; ഒഡീഷ നിയമസഭ മന്ദിരത്തിന് മുന്നിൽ നാടകീയ രം​ഗങ്ങൾ; വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: ഒഡീഷ നിയമസഭ മന്ദിരത്തിന് മുന്നിൽ അമ്മയുടെ കഴുത്തിൽ കത്തിവെച്ച് യുവാവിന്റെ പ്രതിഷേധം. സംസ്ഥാന സർക്കാരിലെ ചില മന്ത്രിമാർ അഴിമതിക്കാരാണെന്ന് ആരോപിച്ചാണ് യുവാവ് സ്വന്തം അമ്മയുടെ കഴുത്തറുക്കുമെന്ന ഭീഷണി മുഴക്കിയത്. മന്ത്രിമാർക്കെതിരെ മുദ്രാവാക്യം മുഴക്കിയ യുവാവിനെ പൊലീസ് എത്തി കീഴ്പ്പെടുത്തിയാണ് സ്ത്രീയെ മോചിപ്പിച്ചത്. നയാഗ്ര ജില്ലയിൽ താമസിക്കുന്ന യുവതിയെ രക്ഷിക്കാൻ പൊലീസിന് കഴിഞ്ഞു. മകന് മാനസിക അസ്വാസ്ഥ്യങ്ങളുണ്ടെന്നും അവനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു

യുവാവ് മാനസികാസ്വാസ്ഥ്യം ഉള്ളയാളെന്നാണ് പൊലീസ് പറയുന്നത്. അമ്മയ്‌ക്കൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെയാണ് യുവാവ് അക്രമാസക്തനായതെന്ന് പൊലീസ് പറയുന്നു. ഓട്ടോറിക്ഷ നിയമസഭാ മന്ദിരത്തിന് മുന്നിലെത്തിയതോടെ യുവാവ് അവിടെ ഇറങ്ങി. ബാഗിൽനിന്ന് എടുത്ത കത്തി സ്വന്തം അമ്മയുടെ കഴുത്തിൽവച്ച് വധഭീഷണി മുഴക്കി. അതിനിടെ, സംസ്ഥാന മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ട് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പൊലീസ് ബലപ്രയോഗത്തിലൂടെയാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. തുടർന്ന് യുവാവിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. മാനസിക പ്രശ്‌നമുള്ള യുവാവ് അമ്മയ്‌ക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് നിയമസഭാ മന്ദിരത്തിന് മുന്നിൽ ഇറങ്ങിയതെന്ന് ഭുവനേശ്വർ ഡിസിപി പറഞ്ഞു.

"യുവാവ് മാനസികമായി അസ്ഥിരനാണ്. അമ്മ പറയുന്നതനുസരിച്ച്, അദ്ദേഹം ചികിത്സയിലാണ്. ഇരുവരും ആശുപത്രിയിൽ പോവുകയായിരുന്നു. സെക്രട്ടേറിയറ്റ് മാർഗിലൂടെ കടന്നുപോകുമ്പോൾ സുരക്ഷാ സേനയെ വിന്യസിക്കുന്നത് കണ്ടു. മാധ്യമ പ്രവർത്തകരും അവിടെ ഉണ്ടായിരുന്നു. വാഹനം അവിടെ നിർത്തിയതോടെ പെട്ടെന്ന്, മകൻ ബാഗിൽ നിന്ന് ഒരു കത്തി പുറത്തെടുത്ത് അമ്മയുടെ കഴുത്തിൽ വച്ചു- ഭുവനേശ്വർ ഡിസിപി ഉമാശങ്കർ ഡാഷ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP