Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫെമിനിസ്റ്റുകളുടെ സ്വാധീനത്തിൽ പൊലീസ് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് കൂട്ടിചേർത്തെന്ന് വിജയ്.പി.നായർ; യുട്യൂബിൽ സ്ത്രീവിരുദ്ധ വീഡിയോ പോസ്റ്റ് ചെയ്‌തെന്ന കേസിലെ ജാമ്യഹർജിയിൽ തിങ്കളാഴ്ച വിധി പറയും; ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ

ഫെമിനിസ്റ്റുകളുടെ സ്വാധീനത്തിൽ പൊലീസ് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് കൂട്ടിചേർത്തെന്ന് വിജയ്.പി.നായർ; യുട്യൂബിൽ സ്ത്രീവിരുദ്ധ വീഡിയോ പോസ്റ്റ് ചെയ്‌തെന്ന കേസിലെ ജാമ്യഹർജിയിൽ തിങ്കളാഴ്ച വിധി പറയും; ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: യൂട്യൂബിൽ സ്ത്രീ വിരുദ്ധ വീഡിയോ പോസ്റ്റ് ചെയ്ത വിജയ്. പി.നായരുടെ ജാമ്യഹർജിയിൽ തിങ്കളാഴ്ച വിധി പറയും. ശ്രീലക്ഷ്മി അറക്കലിന്റെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ഐടി വകുപ്പ് കൂടുതലായി ചേർത്തതിനാൽ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി കേസ് റെക്കോർഡുകൾ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലേക്കയക്കുകയായിരുന്നു.

വിജയ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം കേട്ട സിജെഎംകോടതി വിധി പറയാൻ മാറ്റുകയായിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പിട്ട് എഫ് ഐ ആർ എടുത്ത ശേഷം ഫെമിനിസ്റ്റുകൾക്ക് സർക്കാരിലുള്ള സ്വാധീനത്താൽ ജാമ്യമില്ലാ വകുപ്പ് പീന്നീട് കൂട്ടിചേർത്ത് അഡീ. റിപ്പോർട്ട് ഹാജരാക്കി തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് വിജയ് ജാമ്യഹർജിയിൽ വാദിച്ചു. അതേസമയം സർക്കാർ ജാമ്യഹർജിയെ ശക്തമായി എതിർത്തു.

സൈനികരെ അപമാനിച്ചെന്ന പരാതിയിലും വിജയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. അനന്തപുരി സോൾജ്യേഴ്‌സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷന്റെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. ഇയാളുടെ ഒരു വിഡിയോയിൽ സൈനികരെയും കുടുംബങ്ങളെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുണ്ടെന്നാണു പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP