Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കോവിഡ്; 2,828 രോഗമുക്തർ; 7013 പേർക്ക് സമ്പർക്കം വഴി; ഉറവിടം അറിയാത്ത കേസുകൾ 730; 29 മരണം കൂടി; 105 ആരോഗ്യ പ്രവർത്തകർക്ക് രോഗം; 24 മണിക്കൂറിൽ 59,157 സാമ്പിളുകൾ പരിശോധിച്ചു; 72,339 പേർ ചികിത്സയിൽ; ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകൾ; 18 പ്രദേശങ്ങളെ ഒഴിവാക്കി; കോവിഡ് സൃഷ്ടിച്ച തൊഴിലില്ലായ്മ നേരിടാൻ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പിണറായി വിജയൻ

സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കോവിഡ്; 2,828 രോഗമുക്തർ; 7013 പേർക്ക് സമ്പർക്കം വഴി; ഉറവിടം അറിയാത്ത കേസുകൾ 730; 29 മരണം കൂടി; 105 ആരോഗ്യ പ്രവർത്തകർക്ക് രോഗം; 24 മണിക്കൂറിൽ 59,157 സാമ്പിളുകൾ പരിശോധിച്ചു; 72,339 പേർ ചികിത്സയിൽ; ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകൾ; 18 പ്രദേശങ്ങളെ ഒഴിവാക്കി; കോവിഡ് സൃഷ്ടിച്ച തൊഴിലില്ലായ്മ നേരിടാൻ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 8135 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം 856, ആലപ്പുഴ 804, കൊല്ലം 633, തൃശൂർ 613, പാലക്കാട് 513, കാസർഗോഡ് 471, കണ്ണൂർ 435, കോട്ടയം 340, പത്തനംതിട്ട 223, വയനാട് 143, ഇടുക്കി 130 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പള്ളിത്തുറ സ്വദേശി എബ്രഹാം (62), പുല്ലുവിള സ്വദേശിനി ഷർമിള (52), നെടുമങ്ങാട് സ്വദേശി വേലായുധ കുറുപ്പ് (92), മുരിങ്ങവിളാകം സ്വദേശി മോഹനൻനായർ (75), നെയ്യാറ്റിൻകര സ്വദേശി സുധാകരൻ ദാസ് (61), പാറശാല സ്വദേശി സുകുമാരൻ (73), ചാല സ്വദേശി ഹഷീർ (45), ആറ്റിങ്ങൽ സ്വദേശി വിജയകുമാരൻ (61), കൊറ്റൂർ സ്വദേശി രാജൻ (82),കൊല്ലം കുരീപ്പുഴ സ്വദേശിനി തങ്കമ്മ (67), പരവൂർ സ്വദേശി മോഹനൻ (62), കരുനാഗപ്പള്ളി സ്വദേശി സലീം (55), ആലപ്പുഴ അംബാനകുളങ്ങര സ്വദേശി മനോഹരൻ (60), എറണാകുളം എലഞ്ഞിക്കുഴി സ്വദേശി കെ.പി. മോഹനൻ (62), ചേലാമറ്റം സ്വദേശി കെ.എ. കൃഷ്ണൻ (59), വച്ചക്കുളം സ്വദേശിനി അൽഫോൻസ (57), എറണാകുളം സ്വദേശി റിസ്‌കി ആൻഡ്രൂദുരം (67), വയലം സ്വദേശി വിശ്വംഭരൻ (92), ആലുവ സ്വദേശിനി നബീസ (73), പള്ളുരുത്തി സ്വദേശി കുഞ്ഞുമോൻ (57), വാരാപ്പുഴ സ്വദേശി കെ.പി. ജോർജ് (85), തൃശൂർ ഒറ്റപ്ലാവ് സ്വദേശി അബ്ദുൾ റഹ്മാൻ (55), തൃശൂർ സ്വദേശി ബലരാമൻ (53), ചേർപ്പ് സ്വദേശി ഭാസ്‌കരൻ (85), ഗുരുവായൂർ സ്വദേശിനി ലൈല (56), കല്ലൂർ സ്വദേശിനി ലിസി (70), കാസർഗോഡ് ചേങ്ങള സ്വദേശി ബി.കെ. ഖാലീദ് (64), മേലേപ്പറമ്പ് സ്വദേശി കുമാരൻ (62), മംഗൽപടി സ്വദേശിനി ഖദീജുമ്മ (90), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 771 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 67 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 218 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 7013 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1013, മലപ്പുറം 879, എറണാകുളം 740, തിരുവനന്തപുരം 708, ആലപ്പുഴ 774, കൊല്ലം 620, തൃശൂർ 603, പാലക്കാട് 297, കാസർഗോഡ് 447, കണ്ണൂർ 279, കോട്ടയം 316, പത്തനംതിട്ട 135, വയനാട് 135, ഇടുക്കി 67എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

105 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 29, കണ്ണൂർ 26, എറണാകുളം 16, കോട്ടയം 8, കാസർഗോഡ് 6, പത്തനംതിട്ട, കോഴിക്കോട്, വയനാട് 5, മലപ്പുറം 2, കൊല്ലം, ആലപ്പുഴ, പാലക്കാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 2 ഐ.എൻഎച്ച്എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 363, കൊല്ലം 213, പത്തനംതിട്ട 82, ആലപ്പുഴ 191, കോട്ടയം 148, ഇടുക്കി 70, എറണാകുളം 226, തൃശൂർ 290, പാലക്കാട് 113, മലപ്പുറം 322, കോഴിക്കോട് 333, വയനാട് 59, കണ്ണൂർ 129, കാസർഗോഡ് 289 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 72,339 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,31,052 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,43,107 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,12,849 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 30,258 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3150 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,157 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 29,85,534 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,05,349 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (കണ്ടൈന്മെന്റ് സോൺ വാർഡ് 1, 14), മുട്ടം (13), കോട്ടയം ജില്ലയിലെ പാറത്തോട് (19), അയർകുന്നം (19), തൃശൂർ ജില്ലയിലെ പന്നയൂർകുളം (സബ് വാർഡ് 18), പടിയൂർ (8, 11(സബ് വാർഡ്), 12), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (സബ് വാർഡ് 15), കടമ്പനാട് (9), കൊല്ലം ജില്ലയിലെ കുന്നത്തൂർ (സബ് വാർഡ് 16), കൊല്ലം ജില്ലയിലെ മൈലം (13), കോഴിക്കോട് ജില്ലയിലെ മൂടാടി (സബ് വാർഡ് 4), വയനാട് ജില്ലയിലെ നൂൽപ്പുഴ (സബ് വാർഡ് 1), കാസർഗോഡ് ജില്ലയിലെ ബെള്ളൂർ (4), പാലക്കാട് ജില്ലയിലെ കുതന്നൂർ (15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

18 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 656 ഹോട്ട് സ്പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ

കൊവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ മറ്റ് വികസന-ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങാൻ പാടില്ലെന്ന നിലയിലാണ് സർക്കാർ പോകുന്നത്. 100 ദിവസം കൊണ്ട് 100 ദിന പരിപാടി പ്രഖ്യാപിച്ചിരുന്നു. കോവിഡ് തൊഴിലില്ലായ്മ സൃഷ്ടിച്ചു. ഇത് പരിഹരിക്കാൻ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 100 ദിവസം കൊണ്ട് 50000 തൊഴിലവസരം സൃഷ്ടിക്കും.

അരലക്ഷം തൊഴിലവസരം എന്നതിൽ നിന്ന് 95000 തൊഴിലവസരം വരെ സൃഷ്ടിക്കാനാവുമെന്നാണ് ലക്ഷ്യം. എല്ലാ രണ്ടാഴ്ചയിലും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസം പരസ്യപ്പെടുത്തും. സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ 18600, ഹയർ സെക്കണ്ടറിയിൽ 425 തസ്തികയും സൃഷ്ടിക്കും. എയ്ഡഡ് സ്‌കൂളുകളിൽ 6911 തസ്തിക നിയമനം റെഗുലറൈസ് ചെയ്യും. സ്‌കൂൾ തുറക്കാത്തതുകൊണ്ട് ജോലിക്ക് ചേരാത്ത 1632 പേരുണ്ട്. വിദ്യാഭ്യാസ മേഖലയിൽ 10968 പേർക്ക് ജോലി നൽകും.

മെഡിക്കൽ കോളേജിൽ 700, ആരോഗ്യവകുപ്പിൽ 500 തസ്തിക സൃഷ്ടിക്കും. പട്ടികവർഗക്കാരിൽ 500 പേരെ ഫോറസ്റ്റിൽ ബീറ്റ് ഓഫീസർമാരായി നിയമിക്കും. സർക്കാർ സർവീസിലും പിഎസ്‌സിക്ക് വിട്ട പൊതുമേഖലാ അർദ്ധ സർക്കാർ സ്ഥാപനത്തിലും പിഎസ്‌സി വഴി നിയമനം ലഭിക്കും. എല്ലാ ഒഴിവും അടിയന്തിരമായി റിപ്പോർട്ട് ചെയ്യണം. പിഎസ്‌സി വഴി 100 ദിവസത്തിനുള്ളിൽ അയ്യായിരം പേർക്ക് നിയമനം ലക്ഷ്യം. പുതുതായി സൃഷ്ടിച്ച തസ്തികകളുടെ എണ്ണത്തിലും പിഎസ്‌സി നിയമനത്തിലും സർവകാല റെക്കോർഡ് നേടി.

സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലുമായി 500 സ്ഥിരം താത്കാലിക നിയമനം നടത്തും. കെഎസ്എഫ്ഇയിൽ കൂടുതൽ നിയമനം. സെപ്റ്റംബർ-നവംബർ കാലത്ത് ആയിരം പേർക്ക് നിയമനം നൽകും. അടുത്ത നൂറ് ദിവസത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ 3977 പേർക്ക് നിയമനം ലഭിക്കുകയോ തസ്തിക സൃഷ്ടിക്കുകയോ ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP