Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബീറ്റ് ഓഫീസർമാർ വയോജനങ്ങളെ നേരിട്ട്സന്ദർശിക്കണമെന്ന് എഡിജിപി ബി. സന്ധ്യയുടെ ഉത്തരവ്; കോവിഡ് വാഹകരായേക്കാവുന്ന പൊലീസ് ഉദ്യോ​ഗസ്ഥർ പ്രായമായവരുമായി നേരിട്ട് ബന്ധപ്പെടുന്നതിലൂടെ അട്ടിമറിക്കപ്പെടുക കോവിഡ് പ്രതിരോധവും; മഹാമാരിക്കാലത്ത് തലതിരിഞ്ഞ ഭരണപരിഷ്കാരവുമായി ജനമൈത്രി പൊലീസ്

ബീറ്റ് ഓഫീസർമാർ വയോജനങ്ങളെ നേരിട്ട്സന്ദർശിക്കണമെന്ന് എഡിജിപി ബി. സന്ധ്യയുടെ ഉത്തരവ്; കോവിഡ് വാഹകരായേക്കാവുന്ന പൊലീസ് ഉദ്യോ​ഗസ്ഥർ പ്രായമായവരുമായി നേരിട്ട് ബന്ധപ്പെടുന്നതിലൂടെ അട്ടിമറിക്കപ്പെടുക കോവിഡ് പ്രതിരോധവും; മഹാമാരിക്കാലത്ത് തലതിരിഞ്ഞ ഭരണപരിഷ്കാരവുമായി ജനമൈത്രി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജനമൈത്രി ബീറ്റ് ഓഫീസർമാർ ആഴ്ചയിലൊരിക്കൽ സ്റ്റേഷൻ പരിധിയിലെ വയോജനങ്ങളെ നേരിട്ടെത്തി സന്ദർശിക്കണമെന്ന് എഡിജിപി ഡോ.ബി. സന്ധ്യയുടെ ഉത്തരവ്. നിലവിൽ ഒരു പൊലീസ് സ്റ്റേഷനിൽ രണ്ടു പേരാണ് ജനമൈത്രി ബീറ്റിലുള്ളത്. ഒരു എസ്ഐയും ഒരു എഎസ്ഐയും. ഇപ്പോഴത്തെ സാഹചര്യത്തിൽ പൊലീസുകാരിൽ ഭൂരിഭാഗവും കോവിഡ്ബാധ ഭയന്നാണ് ജോലി ചെയ്യുന്നത്. തെരുവിലെ പ്രതിഷേധ സമരക്കാരും, കുറ്റവാളികളും രോഗബാധിതരോ, രോഗ വാഹകരോ ആവാം. അതിനിടയിലാണ് കെ.ഇ.പി.എ ഡയറക്ടറും ജനമൈത്രി പൊലീസിംഗിന്റെ ചുമതലയുള്ളയാളുമെന്ന നിലയിൽ എഡിജിപി ഡോ.ബി.സന്ധ്യയുടെ ഉത്തരവ്.

കോവിഡ് വാഹകരാകാൻ സാധ്യതയുള്ള ആളുകൾ വയോജനങ്ങളെ നേരിട്ട് സന്ദർശിക്കുന്നതിലൂടെ രോ​ഗബാധ വയോജനങ്ങൾക്ക് ഉണ്ടാകാനും താരതമ്യേന രോ​ഗപ്രതിരോധ ശേഷി കുറഞ്ഞ വയോജനങ്ങളുടെ ജീവന് തന്നെ ​​​ഭീഷണിയുണ്ടാകാനും പുതിയ നടപടി കാരണമാകുമെന്ന് ആരോ​ഗ്യപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.

ഇന്നലെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഓൺലൈനിലെത്തിയ സിഒബി സന്ദേശത്തിലെ നിർദ്ദേശങ്ങൾ പൊലീസുദ്യോഗസ്ഥർക്കിടയിലും കടുത്ത എതിർപ്പിനു കാരണമായിരിക്കയാണ്. ജനമൈത്രി പൊലീസ്കാരാണ് കോവിഡുമായി ബന്ധപ്പെട്ട ആൾക്കാരുമായി കൂടുതൽ അടുത്ത് ഇടപെഴകുന്നത്. അങ്ങനെയുള്ളവർ വയോജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നത് ഹൈ റിസ്ക് ആയ പ്രായമായവർക്ക് പ്രതികൂലമായി ബാധിക്കും. ഒരു ഫോൺ കോളിൽ തീർക്കാവുന്ന കാര്യമാണ് മഹാമാരിയുടെ സമയത്ത് തലതിരിഞ്ഞ നയമായി പൊലീസ് നടപ്പാക്കുന്നത്.

മെസേജിലെ നിർദ്ദേശങ്ങൾ ഇപ്രകാരമാണ്.

സംസ്ഥാനത്തെ എല്ലാ PS കളിലും മാസത്തിലൊരിക്കൽ വയോജനങ്ങളുടെ ഓൺലൈൻ കൂട്ടായ്മകൾ സംഘടിപ്പിക്കണം. ജനമൈത്രി ബീറ്റ് ഓഫീസർമാർ അതാത് സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്കു താമസിക്കുന്നവരും, കിടപ്പു രോഗികളുമായ വയോജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് രജിസ്റ്റർ എഴുതുകയും അത് പ്രശാന്തി ഹെൽപ്പ് ലൈനിൽ അപ് ലോഡുചെയ്യുകയും വേണം.

എല്ലാ ബീറ്റ് ഓഫീസർമാരും ആഴ്ചയിലൊരിക്കൽ വൃദ്ധജനങ്ങളെ അവരുടെ താമസസ്ഥലത്തെത്തി സന്ദർശിക്കുകയും അതിന്റെ രജിസ്റ്റർ സൂക്ഷിക്കുകയും SHOമാർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യണം. പ്രശാന്തി ഹെൽപ്പ് ലൈനിൽ നിന്നുള്ള കോളുകൾക്ക് സത്വര നടപടി സ്വീകരിക്കേണ്ടതാണ്.

അവസാനമായി ജില്ലാ പൊലീസ് മേധാവിമാർ മേല്പറഞ്ഞ നിർദ്ദേശങ്ങൾ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും എഡിജിപി യുടെ ഉത്തരവിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP