Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കയ്യിൽ 50,000 റിയാലിൽ അധികം മൂല്യമുള്ള ഈ വസ്തുക്കൾ ഉണ്ടോ? എങ്കിൽ നിർബന്ധമായും കസ്റ്റംസിനെ അറിയിക്കണം; ഖത്തറിലേക്ക് വരുന്നവരും പോകുന്നവരും ഇനി മുതൽ ഇക്കാര്യം കൂടി ശ്രദ്ധിച്ചോളൂ

കയ്യിൽ 50,000 റിയാലിൽ അധികം മൂല്യമുള്ള ഈ വസ്തുക്കൾ ഉണ്ടോ? എങ്കിൽ നിർബന്ധമായും കസ്റ്റംസിനെ അറിയിക്കണം; ഖത്തറിലേക്ക് വരുന്നവരും പോകുന്നവരും ഇനി മുതൽ ഇക്കാര്യം കൂടി ശ്രദ്ധിച്ചോളൂ

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിലേക്ക് വരുന്നവർ ഇനി മുതൽ ഒരു കാര്യം ശ്രദ്ധിക്കണമെന്ന് കസ്റ്റംസ് അധികൃതർ. യാത്രക്കാർ 50,000 റിയാലിൽ അധികം മൂല്യമുള്ള കറൻസി, നാണയങ്ങൾ, ആഭരണങ്ങൾ എന്നിവ കൈവശം വയ്ക്കുന്നുണ്ടെങ്കിൽ അക്കാര്യം നിർബന്ധമായും കസ്റ്റംസ് അധികൃതരെ അറിയിക്കേണ്ടതാണ്. ഖത്തറിലേക്ക് വരുന്നവർക്കും പുറത്തേക്ക് പോകുന്ന യാത്രക്കാർക്കും കയറ്റുമതിക്കാർ, ഇറക്കുമതിക്കാർ എന്നിവർക്കും ഈ നിർദ്ദേശം ബാധകമാണ്.

കൈവശമുള്ള മൂല്യമേറിയ സാധനങ്ങളുടെ വിശദവിവരങ്ങൾ വ്യക്തമാക്കി കസ്റ്റംസ് ഡിക്ലറേഷൻ അപേക്ഷ പൂരിപ്പിച്ച് നൽകണമെന്ന് കസ്റ്റംസ് ജനറൽ അഥോറിറ്റിയുടേതാണ് നിർദ്ദേശം. രാജ്യത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ഇത് ബാധകമാണ്.

50,000 റിയാലിൽ അധികം മൂല്യമുള്ള കറൻസിയാണു രാജ്യത്തേയ്ക്ക് കൊണ്ടുവരുകയോ പുറത്തേയ്ക്ക് കൊണ്ടുപോകുകയോ ചെയ്യുന്നതെങ്കിൽ ഖത്തർ സെൻട്രൽ ബാങ്കിന്റെ മുൻകൂർ അനുമതി തേടിയിരിക്കണം. ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സംഘടനകൾ ആണെങ്കിൽ സന്നദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന റെഗുലേറ്ററി അഥോറിറ്റിയുടെ അനുമതി തേടണം. കസ്റ്റംസ് ഡിക്ലറേഷൻ അപേക്ഷ പൂരിപ്പിച്ച് നൽകുന്നതിനൊപ്പം ബിൽ, സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണം. കസ്റ്റംസ് ഓഫിസർ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും രേഖകളും നൽകാൻ യാത്രക്കാരൻ ബാധ്യസ്ഥനാണ്.

കൈവശമുണ്ടെങ്കിൽ അറിയിക്കേണ്ട സാധനങ്ങൾ
കറൻസി: ഖത്തരി റിയാൽ അല്ലെങ്കിൽ തത്തുല്യമായ വിദേശ കറൻസികൾ
സാമ്പത്തിക വസ്തുക്കൾ: ബാങ്ക് ചെക്കുകൾ, ഒപ്പുവച്ച പ്രോമിസറി നോട്ടുകൾ, മണി ഓർഡറുകൾ.
അമൂല്യമായ കല്ലുകൾ: വജ്രം, മരതകം, മാണിക്യം, ഇന്ദ്രനീലം, പവിഴം എന്നിവ.
അമൂല്യമായ ലോഹങ്ങൾ: സ്വർണം, വെള്ളി, പ്ലാറ്റിനം, മറ്റ് ലോഹങ്ങൾ

അതേസമയം, കസ്റ്റംസ് ഡിക്ലറേഷൻ അപേക്ഷയിലെ വിവരങ്ങളിൽ വ്യക്തത തേടിയാൽ അക്കാര്യം അറിയിക്കണം. യാത്രക്കാരൻ തെറ്റായ വിവരങ്ങൾ നൽകിയാൽ മൂന്നു വർഷത്തിൽ കുറയാത്ത ജയിൽ ശിക്ഷ അല്ലെങ്കിൽ ഒരു ലക്ഷം റിയാലിൽ കുറയാത്തതും അഞ്ചു ലക്ഷം റിയാലിൽ കൂടാത്തതുമായ തുക അല്ലെങ്കിൽ കൈമാറ്റം ചെയ്യുന്ന തുകയുടെ മൂല്യത്തിന്റെ ഇരട്ടി എന്നിവയിൽ ഏതാണോ വലിയ തുക ആ തുക പിഴയായി നൽകേണ്ടി വരും. കയ്യിലുള്ള പണവും വസ്തുക്കളും കണ്ടുകെട്ടുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP