Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രത്യേക ഉത്സവ ഓഫറുകൾ പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക്

സ്വന്തം ലേഖകൻ

കൊച്ചി: ബാങ്കിങ് സേവനങ്ങൾക്ക് ഉൾപ്പെടെ, വിവിധ ബ്രാൻഡുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ആയിരക്കണക്കിന് ഓഫറുകൾ ലഭ്യമാക്കി ഐസിഐസിഐ ബാങ്ക് പ്രത്യേക ഉത്സവ ഓഫറുകൾ പ്രഖ്യാപിച്ചു. റീട്ടെയിൽ, ബിസിനസ് ഉപഭോക്താക്കൾക്കായി ഫെസ്റ്റിവൽ ബൊണാൻസ എന്ന പേരിൽ പ്രഖ്യാപിച്ച ഓഫറുകളിൽ ഡിസ്‌ക്കൗണ്ടുകളും ക്യാഷ്ബാക്കുകളും ഉൾപ്പെടും. വിവിധ ബാങ്കിങ് ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ആകർഷകമായ ആനുകൂല്യങ്ങളാണ് ലഭ്യമാക്കുക. ചില ഓഫറുകൾ 2020 ഒക്ടോബർ ഒന്ന് മുതലും മറ്റുള്ളവ ഈ ഉത്സവ സീസണിന്റെ വിവിധ ദിവസങ്ങളിലായും ലഭ്യമായി തുടങ്ങും. ഇലക്ട്രോണിക്‌സ്, ഗാഡ്‌ജെറ്റ്‌സ്, വസ്ത്രങ്ങൾ, ആഭരണങ്ങൾ, ആരോഗ്യം, പലചരക്ക് ഉത്പന്നങ്ങൾ, ഫുഡ് ഓർഡർ, ഓട്ടോമൊബൈൽ, ഫർണീച്ചർ, വിനോദം, ഇ-ലേണിങ് എന്നിവ ഉൾപ്പെടുന്ന വിവിധ വിഭാഗങ്ങളിൽ വിവിധ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ഐസിഐസിഐ ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനായ ഐമൊബൈൽ എന്നിവ ഉപയോഗിച്ച് ഓഫറുകൾ നേടാം. ഇതിന് പുറമെ ലോണുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, സേവിങ്‌സ്, കറന്റ് അക്കൗണ്ടുകൾ, എൻആർഐ അക്കൗണ്ടുകൾ, മണി ട്രാൻസ്ഫർ, കൺസ്യൂമർ ഫിനാൻസ്, ഇൻവെസ്റ്റ്‌മെന്റ് തുടങ്ങിയ ബാങ്കിങ് സേവനങ്ങളുടെ നീണ്ട പട്ടികയിൽ നിന്നും ഉപഭോക്താക്കൾക്ക് ഓഫറുകൾ ആസ്വദിക്കാൻ കഴിയും.

ഭവന വായ്പകൾ, മറ്റു ബാങ്കുകളിൽ നിന്നുള്ള ഭവനവായ്പയുടെ ബാലൻസ് കൈമാറ്റം, ഓട്ടോ ലോണുകൾ, ഇരുചക്ര വാഹന വായ്പകൾ, ഉടനടിയുള്ള വ്യക്തിഗത വായ്പകൾ, ഉപഭോക്തൃ ധനകാര്യ വായ്പകൾ എന്നിവയിൽ പ്രോസസിങ് ഫീസ് ഇളവ്, കുറഞ്ഞ ഇ.എം.ഐ എന്നിങ്ങനെയുള്ള ആനൂകൂല്യം ലഭിക്കും. പത്തു ശതമാനം വരെ കിഴിവും ക്യാഷ്ബാക്കുമാണ് പ്രമുഖ ബ്രാൻഡുകളിലെയും ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെയും ഓഫർ. ഇലക്ട്രോണിക്‌സ് ആൻഡ് ഗാഡ്‌ജെറ്റ് വിഭാഗത്തിൽ 20 ശതമാനം ക്യാഷ്ബാക്കും വസ്ത്രങ്ങളും ആഭരണങ്ങളും വിഭാഗത്തിൽ പത്തു ശതമാനം കിഴിവും അയ്യായിരം രൂപ വരെ ക്യാഷ് ബാക്കും ലഭിക്കും. അഞ്ചു മുതൽ 50 ശതമാനം വരെ കിഴിവാണ് ഹെൽത്ത്, ഫിറ്റ്‌നെസ്, ഗ്രൂമിങ് വിഭാഗത്തിൽ ഐസിഐസിഐ ഓഫർ ചെയ്യുന്നത്.

വായ്പ ഉൽപ്പന്നങ്ങളിലെ 'ഫെസ്റ്റിവൽ ബോണാൻസ'യുടെ പ്രധാന നേട്ടങ്ങൾ
ഭവന വായ്പകളും മറ്റ് ബാങ്കുകളിൽ നിന്നുള്ള ഭവനവായ്പയുടെ ബാലൻസ് കൈമാറ്റവും: ആകർഷകമായ പലിശ നിരക്ക് (റിപ്പോ നിരക്ക് ലിങ്ക്ഡ്) 6.90% മുതൽ പ്രോസസ്സിങ് ഫീസ് 3,000 മുതൽ ആരംഭിക്കുന്നു.
ഓട്ടോ ലോണുകൾ: ഇഎംഐയിലൂടെ കാർ സ്വന്തമാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന സൗ കര്യപ്രദമായ സ്‌കീമുകൾ. 84 മാസത്തെ കാലാവധിക്കായി ഒരു ലക്ഷത്തിന് 1,554 രൂപയിൽ ആരംഭിക്കുന്ന ഇഎംഐകൾ. വനിതാ ഉപഭോക്താക്കൾക്ക് ഫ്ലാറ്റ് പ്രോസസ്സിങ് ഫീസ് 1,999 രൂപ.
• ഇരുചക്ര വാഹന വായ്പകൾ: 36 മാസത്തെ കാലാവധിക്കായി 1,000 ന് 36 രൂപ വരെ കുറഞ്ഞ ഇഎംഐ. പ്രോസസ്സിങ് ഫീസ് 999 രൂപ.
തൽക്ഷണ വ്യക്തിഗത വായ്പകൾ: ആകർഷകമായ പലിശ നിരക്ക് 10.50% മുതൽ ഫ്ലാറ്റ് പ്രോസസ്സിങ് ഫീസ്, 3999 രൂപ.
ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ ലഭ്യമാക്കുന്നതിനായി പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളുമായും വിവിധ വിഭാഗങ്ങളിലുള്ള ജനപ്രിയ ബ്രാൻഡുകളുമായും ബാങ്ക് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഓഫറുകൾ പ്രഖ്യാപിക്കവെ ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനൂപ് ബഗ്ചി പറഞ്ഞു. ബാലൻസ് ട്രാൻസ്ഫർ, ലോൺ ടോപ് അപ്, ഓട്ടോ, ടൂവീലർ, എജ്യൂക്കേഷൻ ലോൺ തുടങ്ങിയ സേവനങ്ങൾക്കും ഉത്സവ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി ഈ ഉത്സവ സീസണിൽ ഞങ്ങളുടെ ഉപയോക്താക്കൾക്ക് ഈ വിഭാഗത്തിലെ മികച്ച അനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും അനൂപ് ബഗ്ചി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP