Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാർഡിയോവാസ്‌കുലർ ആരോഗ്യ ബോധവത്കരണ പ്രചാരണവുമായി കാവേരി ഹോസ്പിറ്റൽ

സ്വന്തം ലേഖകൻ

കൊച്ചി: ലോകം ഇന്ന് കൊറോണാവൈറസിന്റെ ഭീതിയിൽ കഴിയുകയാണ്. എന്നാൽ അതിനെക്കാൾ സംഹാരശേഷിയുള്ള ഒരു കൊലയാളി ലോകത്തുണ്ട്. ഒരു വാക്സിനും നിങ്ങൾക്ക് സംരക്ഷണം നല്കാനാവാത്തത്, ഒരു മാസ്‌കിനും നിങ്ങളെ രക്ഷിക്കാനാവാത്തത് - ഹൃദ്രോഗം. കോവിഡ്-19 മഹാമാരിയുടെ വേളയിൽ ജനങ്ങൾ ആശുപത്രിയിൽ പോകുന്നത് ഒഴിവാക്കാൻ എന്തും ചെയ്യും എന്നുള്ള അവസ്ഥയാണ്. ദൗർഭാഗ്യവശാൽ അത് പല ആളുകളും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ അവഗണിക്കുന്നതിന് ഇടയാക്കിയിരിക്കയാണ്. ജനങ്ങൾ ഹൃദയാഘാതം വന്നു മരിക്കുന്നതിനുള്ള ,സാദ്ധ്യത കോവിഡ്-19 വന്ന് മരിക്കുന്നതിനുള്ള സാദ്ധ്യതയേക്കാൾ 17 മടങ്ങ് കൂടുതലാണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. അവബോധം സൃഷ്ടിക്കുന്നതിനും രോഗമുക്തി പ്രതീക്ഷയുടെ കിരണങ്ങൾ പ്രദാനം ചെയ്യാനുമുള്ള കാവേരി ഹോസ്പിറ്റലിന്റെ ശ്രമത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുൻനിര ഹൃദ്രോഗ വിദഗ്ദ്ധർ തങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ഒത്തുചേർന്നിരിക്കയാണ്.

ടി.എ.വി.ആർ. വേൾഡ് ടൂർ ഒരു ആഗോള പ്ലാറ്റ്ഫോമിൽ (ജിയോമീറ്റ്) തത്സമയം നടക്കുന്ന, ലോകത്തിലെ 20 വ്യത്യസ്ത നഗരങ്ങളിൽ നിന്നുള്ള ഹൃദ്രോഗ വിദഗ്ദ്ധരുടെ 20 ടീമുകൾ അടങ്ങുന്ന ആദ്യത്തെ കാർഡിയോവാസ്‌കുലർ ആരോഗ്യ ബോധവത്കരണ പ്രചാരണമാണ്. ഇതിന്റെ ഉദ്ദേശ്യം പരമ്പരാഗത ഓപ്പൺ-ഹാർട്ട് ശസ്ത്രക്രിയകൾക്ക് ബദലായി, മിക്ക കേസുകളിലും റിക്കവറി സമയം കേവലം 2 ദിവസമായി കുറയ്ക്കുന്ന ടി.എ.വി.ആർ. പോലെയുള്ള അധുനിക കാർഡിയാക് ചികിത്സകളെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നല്കുക എന്നതാണ്. ഇത് നിലവിലുള്ള സാഹചര്യങ്ങൾക്ക് കീഴിൽ അടങ്ങിയിരിക്കുന്ന അപകടസാദ്ധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നതാണ്. ട്രാൻസ്‌കത്തീറ്റർ അയോർടിക് വാൽവ് റീപ്ലേസ്മെന്റ് അഥവാ ടി.എ.വി.ആർ. ഒരു ഹൃദയ വാൽവ് മാറ്റിവയ്ക്കുന്നതിനുള്ള പരമ്പരാഗത ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയേക്കാൾ കുറവ് ഇൻവേസീവായ ചികിത്സയാണ്. ഈ പ്രചാരണം ലോകത്തിൽ ഇതേവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ടി.എ.വി.ആർ. ബോധവത്കരണ പരിപാടിയാണ്.

ഇത് ഡോ. എ.ബി. ഗോപാലമുരുകന്റെ നേതൃത്വത്തിലുള്ള കാർഡിയോളജിസ്റ്റുകളുടെ ഇന്ത്യയിലെ ആദ്യ രാജ്യവ്യാപക ടീമായ ഹാർട്ട്ടീം ഇന്ത്യയുടെ ഒരു യൂണിറ്റായ ദ ഹാർട്ട് വാൽവ് സെന്റർ ഇന്ത്യയുടെ ഒരു സംരംഭമാണ്. നിലവിൽ ചെന്നൈയിലെ കാവേരി ഹോസ്പിറ്റലിൽ നിന്നു പ്രവർത്തിക്കുന്ന ഡോ. എ.ബി. ഗോപാലമുരുകൻ, ഡോ. പ്രശാന്ത് വൈദ്യനാഥ്, ഡോ മുഹമ്മദ് അബൂബേക്കർ, ഡോ. കാർത്തിക് രാജ് എന്നിവരും അവരുടെ സ്പെഷ്യലിസ്റ്റുകളുടെ ടീമും ഇന്ത്യയിൽ ഇന്ന് ലഭ്യമായ ഏറ്റവും മുന്തിയ ട്രാൻസ്‌കത്തീറ്റർ വാൽവ് തെറാപ്പികളാണ് വാഗ്ദാനം ചെയ്യുന്നത്. ടി.എ.വി.ആർ. ലോക സഞ്ചാരം ആവിഷ്‌കരിക്കുകയും നിയന്ത്രിക്കുകയും ചെയ്തത് ഡോ. എ.ബി. ഗോപാലമുരുഗനും സംഘവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP