Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാലറി കട്ടിങ് ഭരണഘടനാ വിരുദ്ധം: എൻ.ജി.ഒ. സംഘ്

സാലറി കട്ടിങ് ഭരണഘടനാ വിരുദ്ധം: എൻ.ജി.ഒ. സംഘ്

സ്വന്തം ലേഖകൻ

ആലപ്പുഴ: സംസ്ഥാന സർക്കാർ ജീവനക്കാരുടെ അനുവാദമില്ലാതെ ശമ്പളം പിടിച്ചെടുക്കുവാനുള്ള ധനമന്ത്രിയുടെ തീരുമാനം ഭരണഘടനയോടുള്ള വെല്ലുവിളിയാണന്നും പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി എ.പ്രകാശ് പറഞ്ഞു. സാലറി കട്ട് ചെയ്യുവാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കേരള എൻ.ജി.ഒ. സംഘ് സംഘടിപ്പിച്ച പ്രതിഷേധവാരത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടറേറ്റ് കോമ്പൗണ്ടിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് അഞ്ചരലക്ഷം വരുന്ന ജീവനക്കാർക്കും കുടുംബവും ജീവനും ഉണ്ട്. ധനം സമ്പാദിക്കുവാൻ ഇന്നത്തെ ശമ്പളം കൊണ്ട് സാധിക്കില്ല എന്നത് നഗ്‌ന സത്യമാണ്. ജീവനക്കാർക്ക് ദേശീയ വിലസൂചികയുടെ അടിസ്ഥാനത്തിൽ ലഭിക്കേണ്ട 16% ഡി.എ. രണ്ടു വർഷമായി ലഭിച്ചിട്ടില്ല. ശമ്പള പരിഷ്‌കരണം നടത്തേണ്ട കാലം കഴിഞ്ഞ് 14 മാസമായി. നിലവിൽ ഉണ്ടായിരുന്ന ലീവ് സറണ്ടർ ആനുകൂല്യം ഇല്ലാതാക്കി. ജീവൻ പണയം വെച്ച് കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർ, പൊലീസ് റവന്യൂ പഞ്ചായത്ത് ഫയർഫോഴ്‌സ് ജീവനക്കാരുടെ വരെ ശമ്പളം പിടിക്കുന്ന സർക്കാരിനെതിരെ കേരളമനസാക്ഷി ഉണരേണ്ടതുണ്ട്. ഇടതുസർക്കാർ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരാജയപ്പെട്ടു. ഇടതുപക്ഷ ഗവൺമെന്റ് നടത്തുന്ന ഇത്തരം ദ്രോഹപരമായ പ്രവർത്തനങ്ങൾ കണ്ടില്ലന്ന് നടിക്കുന്ന സംഘടന്നകൾക്കെതിരെ സാമൂഹിക അകലം പാലിച്ച് അവരെ ഒറ്റപ്പെടുത്തണമെന്നും എ.പ്രകാശ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് കെ. മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ജെ.മഹാദേവൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്മാരായ കെ.ആർ. വേണു, എസ്.സുഭാഷ്, ജില്ലാ സമിതി അംഗങ്ങളായ ഷിനിൽ കുമാർ, കെ.രാമനാഥ്, ആർ.അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP