Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈത്ത് അമീറിന്റെ വിയോഗത്തിൽ നിലാവ് കുവൈത്ത് അനുശോചനം രേഖപ്പെടുത്തി

സ്വന്തം ലേഖകൻ

കുവൈത്ത്: അറബ് മേഖലയിലും ഗൾഫ് മേഖലയിലും സംഘർഷത്തിന്റെ അന്തരീക്ഷം ഉണ്ടാകുമ്പോൾ എന്നും സമാധാനത്തിന്റെ ദൂതുമായി വന്ന മഹാനായ ഭരണാധികാരിയായിരുന്നു അമീർ ശൈഖ് സബാഹ് അഹ്മദ് അൽസ്സബാഹെന്ന് നിലാവ് കുവൈത്ത് അനുസ്മരിച്ചു. പക്ഷം ചേരാതെ സ്വതന്ത്രമായും സമാധാന തൽപരനായും നില കൊണ്ടിരുന്ന ശൈഖ് സബാഹ് എല്ലാവർക്കും സ്വീകാര്യനായിരുന്നു. രാജ്യ ജനതയുടെ ക്ഷേമത്തിനും പുരോഗതിക്കും പ്രാധാന്യം നൽകിക്കൊണ്ട് ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച ഉന്നത ഭരണാധികാരിയെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ നഷ്ടപ്പെട്ടത്.

രാജ്യത്തും പുറത്തും കുവൈത്ത് അമീറിന്റെ നേതൃത്വത്തിൽ നടത്തിയ ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ലക്ഷക്കണക്കിന് പാവപ്പെട്ടവർക്കാണ് ആശ്വാസമായി തീർന്നിട്ടുള്ളതെന്നും ഇന്ത്യക്കാർ അടക്കമുള്ള വിദേശി സമൂഹത്തോട് എന്നും അനുഭാവപൂർവ്വമായ നയനിലപാടുകൾ സ്വീകരിച്ച ശൈഖ് സബാഹിന്റെ ഭരണനയങ്ങൾ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം രാജ്യത്തിന്റെയും ജനതയുടെയും ദുഃഖത്തിൽ പ്രാർത്ഥനാപൂർവ്വം പങ്കു ചേരുന്നയും നിലാവ് കുവൈത്ത് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP