Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശമ്പളം പിടിച്ചെടുക്കുന്നതിനെതിരെ ദേവസ്വം എംപ്ലോയീസ് സംഘ് പ്രതിഷേധ സമരം നടത്തി

ശമ്പളം പിടിച്ചെടുക്കുന്നതിനെതിരെ ദേവസ്വം എംപ്ലോയീസ് സംഘ് പ്രതിഷേധ സമരം നടത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം:- ദേവസ്വം ജീവനക്കാരുടെ ശമ്പളം വീണ്ടും പിടിച്ചെടുക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് സംഘ് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരിൽ നിന്നും പിടിച്ചെടുത്ത ഒരു മാസത്തെ ശമ്പളം പണമായി തന്നെ ഉടൻ തിരിച്ചു നൽകാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്നും കുടിശ്ശികയായ രണ്ട് വർഷത്തെ ക്ഷാമബത്തയും തടഞ്ഞുവച്ച ലീവ് സറണ്ടറും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിലെ അനധികൃത നിയമനങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെറുവള്ളി എസ്റ്റേറ്റിന്റെ ഭാഗമായ നൂറ് ഏക്കറിൽ അധികം വരുന്ന ചെറുവള്ളി എരുമേലി ദേവസ്വങ്ങളുടെ കീഴിലുള്ള വസ്തുക്കൾ തിരികെ കിട്ടുന്നതിനുള്ള നടപടി സ്വികരിക്കണമെന്നും എല്ലാ വർഷവും ലഭിക്കുന്ന നഷ്ടപരിഹാര തുകയായ വർഷാസനം (ജന്മിക്കരം) നൂറു കോടി രൂപയായി വർദ്ധിപ്പിക്കണമെന്നും അദ്ധ്യക്ഷത വഹിച്ച എംപ്ലോയീസ് സംഘ് പ്രസിഡന്റ് എൻ.പി. കൃഷ്ണകുമാർ ആവശ്യപ്പെട്ടു. ഭാരതീയ മസ്ദൂർ സംഘ് (BMS) ജില്ലാ വൈസ് പ്രസിഡന്റ് പി. ജ്യോതിഷ് കുമാർ, എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി കിളിമാനൂർ രാഖേഷ്, സെക്രട്ടറിമാരായ മുല്ലൂർ ശ്രീകുമാർ, ജനാർദ്ധനപുരം മണികണ്ഠൻ, ജില്ലാ സെക്രട്ടറി നെയ്യാറ്റിൻകര ശിവൻകുട്ടി എന്നിവർ സംസാരിച്ചു. പോത്തൻകോട് ജയകുമാർ, നെയ്യാറ്റിൻകര കെ.എസ്. ഗോപകുമാർ, എസ്. ജയകൃഷ്ണൻ, വിജയകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP