Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബാബരി മസ്ജിദ് ധ്വംസനം: നീതിപീഠം ഹിന്ദുത്വത്തിന് കീഴടങ്ങി

സ്വന്തം ലേഖകൻ

കുവൈറ്റ്: 1992 ഡിസംബർ 6 ഹിന്ദുത്വ കർസേവകർ തകർത്ത ബാബരി മസ്ജിദ് വിധി ഇന്ത്യൻ നീതിപീഠം തന്നെ ഫാസിസത്തിന് കീഴടങ്ങിയിരിക്കുന്നു എന്നതിന് തെളിവാണന്ന് ഇന്ത്യൻ സോഷ്യൽ ഫോറം. രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ ഇന്ത്യൻ നീതിപീഠം കണ്ടെത്തിയത് ബാബരി മസ്ജിദ് പൊളിച്ചത് അതിക്രമം എന്നായിരുന്നു. അതിക്രമം നടത്തിയ വ്യക്തികൾ ഗൂഢാലോചന നടത്തിയിട്ടില്ല എന്നും യാദൃശ്ചികമായാണ് പള്ളി പൊളിച്ചത് എന്നും തുടർന്നുവരുന്ന ജഡ്ജിമാർ വിധിക്കുന്നത് തികച്ചും മതേതര ഇന്ത്യയോടും ന്യൂനപക്ഷ സമുദായങ്ങളോടും കാണിക്കുന്നത് പരിഹാസമാണ്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ബാബരി മസ്ജിദും, മസ്ജിദ് തകർത്തവർക്ക് അർഹമായ ശിക്ഷയും ലഭിക്കാത്തടത്തോളം കാലം നീതിപീഠങ്ങൾ ചോദ്യചിഹ്നങ്ങളായി നിൽക്കുമെന്ന് സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP