Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആധ്യാത്മിക രാഷ്ട്രമായിരുന്നയിടം ഇപ്പോൾ പീഡനക്കളമായിരിക്കുന്നു; ഓരോ പതിനഞ്ച് മിനിട്ടിലും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു; രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ല; രാജ്യത്തിന്റെ പോക്കിൽ നിരാശ രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ :രാജ്യത്തെ ലൈംഗികാതിക്രമങ്ങളിൽ നടുക്കം രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ആധ്യാത്മിക രാഷ്ട്രമായിരുന്നയിടം ഇപ്പോൾ പീഡനക്കളമായിരിക്കുന്നു. ഓരോ 15 മിനുട്ടിലും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ല. നിരാശാജനകമായ സാഹചര്യമെന്ന് ജസ്റ്റിസ് എൻ കിരുബാകരൻ അഭിപ്രായപ്പെട്ടു.

പൊള്ളാച്ചി ഉൾപ്പെടെ സംസ്ഥാനത്തെ പീഡനക്കേസുകളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. നിർഭാഗ്യകരമായ വാർത്തകളാണ് ഓരോ ദിവസവും കേൾക്കുന്നത്. പീഡനക്കേസിൽ നടപടികൾ നീളുന്നു. കൃത്യമായ ശിക്ഷാനടപടികളിലേക്ക് കടക്കുന്നില്ലയെന്നും കോടതി അഭിപ്രായപ്പെട്ടു.

ഉത്തർപ്രദേശിലെ ഹാഥ്രസിൽ ദളിത് യുവതി കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. ഹാഥ് രസിന് പിന്നാലെ യുപിയിലെ ബൽറാപൂരിലും കഴിഞ്ഞ ദിവസം ദളിത് വിദ്യാർത്ഥിനിയും ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. കോളേജിൽ പ്രവേശനം തേടി തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടെയാണ് ആറംഗ സംഘം ആക്രമിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP