Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണ്ടും ഗർഭിണിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം; ശസ്ത്രക്രിയ നിർബന്ധമാണെന്ന് അറിയിച്ചതോടെ പണമില്ലാതെ പെരുവഴിയിലായത് ആസാം സ്വദേശിനിയായ ഗർഭിണി; സഹായഹസ്തവുമായി നാട്ടുകാർ എത്തിയതോടെ ആൺകുഞ്ഞിന് ജന്മം നൽകി യുവതി

വീണ്ടും ഗർഭിണിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം; ശസ്ത്രക്രിയ നിർബന്ധമാണെന്ന് അറിയിച്ചതോടെ പണമില്ലാതെ പെരുവഴിയിലായത്  ആസാം സ്വദേശിനിയായ ഗർഭിണി; സഹായഹസ്തവുമായി നാട്ടുകാർ എത്തിയതോടെ ആൺകുഞ്ഞിന് ജന്മം നൽകി യുവതി

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ ജില്ലാ ആശുപത്രിയിലും ഗർഭിണിക്ക് ചികിത്സനിഷേധിച്ചു. ശസ്ത്രക്രിയ നിർബന്ധമാണെന്ന് അറിയിച്ചതോടെ സ്വകാര്യ ആശുപത്രിയിൽ കാണിക്കാൻ പണമില്ലാതെ പെരുവഴിയിലായ കുടുംബത്തിന് സഹായഹസ്തവുമായി നാട്ടുകാർ എത്തിയതോടെ യുവതിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശാസ്ത്രക്രിയയിലൂടെ ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇന്നലെ പെരിന്തൽണ്ണേ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിയെ ഇന്ന് രാവിലെയാണ് ശാസ്ത്രക്രിയക്ക് സൗകര്യമില്ലെന്ന് പറഞ്ഞ് മടക്കി അയച്ചത്. ആസാം സ്വദേശിനിയായ പൂർണ ഗർഭിണിക്കാണ് ഈ ദുരനുഭവം. ആസാം സ്വദേശിയായ മനോറ കാതുൻ എന്ന പൂർണ്ണ ഗർഭിണിയെ ഇന്നലെയാണ് പ്രസവ ലക്ഷണങ്ങളെ തുടർന്ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

യുവതിക്ക് ശാസ്ത്രക്രിയ അവശ്യമാണെന്നും ഇവിടെ അതിനുള്ള സൗകര്യം ഇല്ലന്നും ചൂണ്ടികാണിച്ചു മറ്റേതങ്കിലും ആശുപത്രിയെ സമീപിക്കാൻ ഇന്ന് രാവിലെയോടെ ഗർഭിണിയെ പരിശോധിച്ച ഡോക്ടർമാർ യുവതിയുടെ ഭർത്താവിനെ അറിയിക്കുകയായിരുന്നു. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് കോവിഡ് ചികിത്സാ കേന്ദ്രമാക്കിയതിനാൽ അവിടെയും കോവിഡ് ഇതര രോഗികൾക്കു ചികിത്സാ സൗകര്യം ഇല്ല എന്നതും പ്രതിസന്ധിയായി.അടിയന്തമായി മറ്റൊരാശുപത്രിയിലക്ക് മാറണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനാൽ കിലോമീറ്ററുകൾ അകലെയുള്ള കോഴിക്കോട് ഗവണ്മന്റ് മെഡിക്കൽ കോളേജിനെ സമീപിക്കാനും കഴിഞ്ഞില്ല.

ശ്വാസതടസ്സത്തെ തുടർന്ന് കുഞ്ഞിനെ തീവ്ര പരീചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി യവസ്വകാര്യ ആശുപത്രിയിൽ ബോണ്ട് കെട്ടിവെക്കാനുള്ള സാമ്പത്തിക ഭദ്രത ഇല്ലാത്തതിനാൽ ഗർഭിണിയെയും കൊണ്ട് ഭർത്താവ് വലഞ്ഞു.തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.ശാസ്ത്രക്രിയക്ക് വിധേയമാക്കിയ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. മലപ്പുറം മൊറയൂരിലെ ഗർഭിണിക്ക് ചികിത്സ നിഷേധിക്കപ്പെട്ട് ഇരട്ട കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെയാണ് മറ്റൊരു ചികിത്സാ നിഷേധം റിപ്പോർട്ട്ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP