Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫൈസൽ അടുത്ത സുഹൃത്താണ്, ഇടപാടുകൾ അറിയില്ല, ബന്ധുവുമല്ല; തന്നെ കൊല്ലാൻ ശ്രമിക്കുന്ന ലീഗുകാർ ഇതിലും വലിയ ആരോപണം നടത്തും; ലീഗുകാരുടെ വധഭീഷണി ഉള്ളതു കൊണ്ട് പൊലീസ് കാവലിലാണ് തന്റെ യാത്ര; അപ്പോൾ ഇത്തരം ആരോപണങ്ങളിൽ അത്ഭുതമില്ല; കോടിയേരിയുടെ മകനുമായി തനിക്ക് ബന്ധമുണ്ടെന്നാണ് പറയുന്നത്; ബിനീഷിനെ തനിക്ക് അറിയുക പോലുമില്ല: സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രതികരണവുമായി കാരാട്ട് റസാഖ് എംഎൽഎ

ഫൈസൽ അടുത്ത സുഹൃത്താണ്, ഇടപാടുകൾ അറിയില്ല, ബന്ധുവുമല്ല; തന്നെ കൊല്ലാൻ ശ്രമിക്കുന്ന ലീഗുകാർ ഇതിലും വലിയ ആരോപണം നടത്തും; ലീഗുകാരുടെ വധഭീഷണി ഉള്ളതു കൊണ്ട് പൊലീസ് കാവലിലാണ് തന്റെ യാത്ര; അപ്പോൾ ഇത്തരം ആരോപണങ്ങളിൽ അത്ഭുതമില്ല; കോടിയേരിയുടെ മകനുമായി തനിക്ക് ബന്ധമുണ്ടെന്നാണ് പറയുന്നത്; ബിനീഷിനെ തനിക്ക് അറിയുക പോലുമില്ല: സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രതികരണവുമായി കാരാട്ട് റസാഖ് എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

താമരശ്ശേരി: സ്വർണ്ണക്കടത്തു കേസിൽ കാരാട്ട് ഫൈസൽ എന്ന ഇടതു കൗൺസിലറെ കസ്റ്റംസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിനെതിരെ കടുത്ത പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ കാരാട്ടു ഫൈസലുമായുള്ള ബന്ധം നിഷേധിച്ചു കൊണ്ട് കൊടുവള്ളി എംഎൽഎ രംഗത്തെത്തി. കൊടുവള്ളിയിലെ ലീഗ് പ്രവർത്തകർ തന്നെ കൊല്ലാൻ നടക്കുന്നവരാണെന്നും ഇതിലും വലിയ ആരോപണം ഉന്നയിക്കുമെന്നും കാരാട്ട് റസാഖ് പ്രതികരിച്ചു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത നഗരസഭാ ഇടത് കൗൺസിലർ കാരാട്ട് ഫൈസൽ തന്റെ ബന്ധുവല്ല. കാരാട്ട് ഫൈസലിന് സ്വർണക്കടത്തുമായി ബന്ധമുണ്ടോ എന്നറിയില്ല. ഫൈസൽ അടുത്ത സുഹൃത്താണ്, പക്ഷേ ബിസിനസിൽ ഇടപെടാറില്ലെന്നും അദ്ദേപരഞ്ഞു. തന്നെ ഇല്ലാതാക്കാനാണ് ലീഗ് ശ്രമമെന്നും കാരാട്ട് റസാഖ് പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവർ തെളിവ് പറയണം. കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോൾ അവരാണ് താനുമായി ബന്ധമുണ്ടോയെന്ന് പറയേണ്ടത്. അല്ലാതെ ലീഗുകാരല്ലന്നും കാരാട്ട് പറഞ്ഞു. തന്നെ വധിക്കാൻ ലീഗുകാർ ഗൂഢാലോചന നടത്തുന്നതുകൊണ്ട് പൊലീസ് കാവലിലാണ് തന്റെ യാത്ര. അപ്പോൾ ഇത്തരം ആരോപണങ്ങളിൽ അത്ഭുതമില്ല. കോടിയേരി ബാലകൃഷ്ണന്റെ മകനുമായി തനിക്ക് ബന്ധമുണ്ടെന്നൊക്കെയാണ് പറയുന്നത്. അദ്ദേഹത്തെ തനിക്ക് അറിയുക പോലുമില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.

അതേസമയം ആരോപണങ്ങളിൽ പി.ടി.എ. റഹിം എംഎൽഎ പ്രതികരിക്കാൻ തയ്യാറായില്ല. നയയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിലെ പ്രധാനി കൊടുവള്ളി നഗരസഭാ ഇടതു കൗൺസിലറായ കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വർണം വിൽക്കാൻ സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തൽ. തൃശിനാപ്പള്ളി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ സ്വർണം എത്തിച്ച് വിൽക്കുകയായിരുന്നു എന്നാണ് വിവരം. സ്വർണക്കടത്തിന് പണം നിക്ഷേപിച്ചവരിൽ കാരാട്ട് ഫൈസൽ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള കെ.ടി. റമീസ് നൽകിയ മൊഴിയിലാണ് കാരാട്ട് ഫൈസലിന്റെ ഇടപെടൽ വ്യക്തമായത്. ഇന്നു പുലർച്ചെ ഫൈസലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ അന്വേഷണ സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. റെയ്ഡിൽ കണ്ടെത്തിയ ഡിജിറ്റൽ രേഖകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡി എന്നാണ് വ്യക്തമാകുന്നത്. ഇന്ന് ഉച്ചയോടെ ഇദ്ദേഹത്തെ കൊച്ചിയിലെത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്താൻ സാധ്യതയുണ്ട് എന്നാണ് വിവരം. ഫൈസലിനെ ചോദ്യം ചെയ്യുന്നതോടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ പേരുകൾ പുറത്തു വരും എന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.

മൂന്നുമാസം നീണ്ട അന്വഷണങ്ങൾക്കു ശേഷമാണ് സംസ്ഥാനത്തെ ഭരണ കേന്ദ്രത്തിൽ ബന്ധമുള്ള ഒരാളിലേക്കു കൂടി സ്വർണക്കടത്ത് കേസിന്റെ അന്വേഷണം നീളുന്നത്. നേരത്തെ കസ്റ്റംസ് പിടികൂടിയ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയാണ് ഇദ്ദേഹം. സിപിഎമ്മിന്റെ ജനജാഗ്രതാ യാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണൻ കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി കാരാട്ട് ഫൈസലിന്റെ വാഹനത്തിൽ യാത്ര ചെയ്തത് വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP