അങ്ങനെ ഞാൻ വീണ്ടും ജീവതത്തിലേക്ക്; ഒരുപാടു പേർക്ക് ജീവൻ തിരിച്ചുനൽകിയ ഒരുപാടു നന്മയുള്ള ആരോഗ്യ പ്രവർത്തകർ ഉള്ള എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന് നന്ദി; കോവിഡ് മുക്തയായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ അനുഭവം പങ്കുവെച്ച് നടി സീമ ജി നായർ
മറുനാടൻ ഡെസ്ക്
കോവിഡ് മുക്തയായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ അനുഭവം നടി സീമ ജി നായർ പങ്കുവെക്കുന്നു. കോവിഡിനെ ഭയപ്പെട്ടിരുന്നില്ലെന്നും എന്നാൽ, ന്യൂമോണിയയും ഷുഗറും ഒപ്പം വന്ന് ചികിത്സ സങ്കീർണ്ണമാക്കി എന്നും താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എറണാകുളം മെഡിക്കൽ കോളജിലെ ചികിത്സയാണ് തന്നെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതെന്ന് താരം പറയുന്നു.
കോവിഡ് സ്ഥിരീകരിച്ചപ്പോൾ ചെന്നൈ അപ്പോളോ മുതലുള്ള ഒരുപാട് സ്വകാര്യ ആശുപത്രികളുടെ പേരുകൾ തന്റെ കണ്മുന്നിൽ വന്നു പോയെന്നും പക്ഷെ ഒന്നിലും തന്റെ കണ്ണുകൾ ഉടക്കിയില്ലെന്നും കണ്മുന്നിൽ എറണാകുളത്തെ സർക്കാർ മെഡിക്കൽ കോളേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും തന്റെ ആ പ്രതീക്ഷ തെറ്റിയില്ലെന്നും സീമ ജി നായർ പറയുന്നു. ഒരുപാട് പ്രതിസന്ധിയിലൂടെ ജീവിച്ച എനിക്ക് എവിടെയോ കാലിടറുന്നതു പോലെ തോന്നി. എന്നാൽ എനിക്കു വേണ്ടി കൂടെ നിന്ന ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ കോളേജിലെ ആർ.എം.ഒ. ഡോ. ഗണേശ് മോഹൻ, ഹൈബി ഈഡൻ.എംപി എന്നിവരെ മറക്കാൻ കഴിയില്ല.
നെഞ്ചിൽ ആണിയടിച്ചു കയറ്റിയ പല അനുഭവങ്ങൾ ഉണ്ടായി. ഇപ്പോൾ ഞാൻ എല്ലാം കളമശ്ശേരി മെഡിക്കൽ കോളേജിലെ 13-ാം നമ്പർ മുറിയിൽ ഇറക്കി വെയ്ക്കുകയാണ്. 13 പലർക്കും നിർഭാഗ്യ നമ്പർ ആണെന്ന് പറയാറുണ്ട്. പക്ഷെ എനിക്കങ്ങനെ തോന്നിയില്ല. അങ്ങനെ ഞാൻ വീണ്ടും ജീവതത്തിലേക്ക് .. ഒരുപാടു പേർക്ക് ജീവൻ തിരിച്ചുനൽകിയ ഒരുപാടു നന്മയുള്ള ആരോഗ്യ പ്രവർത്തകർ ഉള്ള എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന്.. നന്ദി..
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കൊവിഡും ഞാനും !
ജീവിതം എന്ന മൂന്നക്ഷരം.. എല്ലാവരെയും പോലെ എനിക്കും വലുതായിരുന്നു.. അതുകൊണ്ട് തന്നെ ഒരറിവായതിൽ പിന്നെ അതിന്റെ പിറകെയുള്ള ഓട്ടത്തിൽ ആയിരുന്നു ഞാൻ. എത്ര കൂട്ടിയാലും കൂടില്ലല്ലോ അതാണ് ജീവിതം. ഇതിനിടയിൽ ആണ് ലോകമെമ്പാടുമുള്ള ജനങ്ങൾക്കു ഒരുപോലെ കഷ്ടകാലം വന്നത്.
എല്ലാവർക്കും കഷ്ടകാലം വരും. ദൈവങ്ങൾക്ക് പോലും വന്നിട്ടുണ്ട്. പക്ഷെ അതിന് സമയവും കാലവും ഉണ്ടായിരുന്നു. ഇത് സമയവും കാലവും ഒന്നുമില്ലാതെ എല്ലാം തകർത്തെറിഞ്ഞു. ചൈനയിലെ വുഹാനിൽ നിന്നും മനുഷ്യരാശിയെ കൊന്നൊടുക്കാൻ മനുഷ്യനിർമ്മിതമായ വൈറസ്.
എങ്ങും ഭീതിജനകമായ അന്തരീക്ഷം. ലോക രാഷ്ട്രങ്ങൾ ഒന്നൊന്നായി തകർന്നടിഞ്ഞു. ലക്ഷകണക്കിന് മനുഷ്യർ മരിച്ചു വീഴുന്നു. അതിലുപരി രോഗ ബാധിതർ ആവുന്നു. എങ്ങും വിലാപങ്ങൾ. പ്രാർത്ഥനകൾ.. ഓരോരുത്തരും പ്രാർത്ഥിക്കുന്നു നമുക്കിതു വരല്ലേയെന്ന്. അല്ലെങ്കിൽ വന്നവർ ഇതിനെ കുറിച്ച് പറയുന്നത് കേൾക്കുന്നു. ഈ വിവരണം തത്കാലം ഇവിടെ നിർത്തിയിട്ടു എന്റെ കാര്യത്തിലേക്കു വരാം.
സെപ്റ്റംബർ 4-ാംതീയതിയാണ് ഞാൻ കാലടിയിൽ ഒരു വർക്കിന് വരുന്നത്. 8 നു ഒരു ചെറിയ ചുമ.. ഞാൻ കൊവിഡിന്റെ കാര്യം അറിഞ്ഞ നാൾമുതൽ മാക്സിമം മുൻകരുതൽ എടുക്കുന്നുണ്ടായിരുന്നു. ഇമ്മ്യൂണിറ്റി കൂട്ടാനുള്ളതും, വൈറ്റമിൻ സിയും അങ്ങനെ ഓരോന്നും. 9 നു രാത്രി തിരികെ ചെന്നൈയിലേക്ക് പോയി. 10-ാം തീയതി ഷൂട്ടിൽ ജോയിൻ ചെയ്തു.
11 നു ശരീരത്തിനു നല്ല സുഖം ഇല്ലാത്ത അവസ്ഥ വന്നു. എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം എന്ന് പ്രൊഡ്യൂസറിനോട് ഞാൻ പറഞ്ഞു. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലേക്ക് എന്നെ കൊണ്ടുപോയി. പ്രാഥമിക പരിശോധന, കുറച്ച് മെഡിസിൻ, സി.ടി സ്കാൻ. അങ്ങനെ ഓരോന്നും.. എല്ലാം കഴിഞ്ഞ് തിരികെ റൂമിലേക്ക്.
പക്ഷെ ആരോഗ്യ സ്ഥിതി നന്നായിരുന്നില്ല. എനിക്കെത്രയും വേഗം നാട്ടിൽ എത്തിയാൽ മതി എന്നായിരുന്നു ചിന്ത. ചെന്നൈയിൽ തങ്ങുന്തോറും ഞാൻ കൂടുതൽ കുഴപ്പത്തിലേക്കു പോകുന്നതു പോലെ തോന്നി. ആരുമില്ലാതെ ഒറ്റപെട്ടു പോവുന്നു എന്നൊരു തോന്നൽ. എത്രയും വേഗം നാട്ടിൽ എത്തണമെന്ന് ഞാൻ വാശി പിടിച്ചു.
ആദ്യം ഞാൻ വിളിച്ചത് എന്റെ സുഹൃത്തും കൊച്ചിൻ ഷിപ് യാർഡിലെ സി.എസ്.ആർ ഡെപ്യൂട്ടി മാനേജറുമായ യൂസഫ് പായിപ്രയെ ആയിരുന്നു. പിന്നെ കാര്യങ്ങൾക്ക് വേഗം കണ്ടു. എറണാകുളത്തെ കോവിഡിന്റെ ചാർജ്ജു വഹിക്കുന്ന ഡോ. അതുലിനെ വിളിച്ച് സംസാരിക്കുന്നു.
അങ്ങനെ ഞാൻ ചെന്നൈയിൽ നിന്ന് റോഡു മാർഗം കൊച്ചിയിലേക്ക് തിരിച്ചു. ഡോ. അതുലും, പാലിയേറ്റീവിലെ സ്റ്റാഫ് നഴ്സ് വിപിനും എനിക്കു വേണ്ടി കളമശ്ശേരി മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അങ്ങനെ 14-ാം തീയതി രാത്രി 12.45നു കളമശ്ശേരി മെഡിക്കൽ കോളേജിൽ ഞാൻ അഡ്മിറ്റായി.
ഒരുപാട് സ്വകാര്യ ആശുപത്രികളുടെ പേരുകൾ എന്റെ കണ്മുന്നിൽ വന്നു. ചെന്നൈ അപ്പോളോ മുതൽ അങ്ങനെ പലതും.. പക്ഷെ ഒന്നിലും എന്റെ കണ്ണുകൾ ഉടക്കിയില്ല. കണ്മുന്നിൽ എറണാകുളത്തെ സർക്കാർ മെഡിക്കൽ കോളേജ് മാത്രം. പ്രതീക്ഷ തെറ്റിയില്ല. വേഗത്തിൽ ചികിത്സ തുടങ്ങി.
കൊവിഡിനെ ഞാൻ ഭയപ്പെട്ടിരുന്നില്ല. പക്ഷെ ന്യൂമോണിയയും ഷുഗറും ഒപ്പം വന്നു. അതാണ് എന്റെ ചികിത്സ സങ്കീർണ്ണമാക്കിയത്.
ഞാൻ ഐ.സി.യുവിലാണെന്ന കാര്യം പലരും അറിഞ്ഞു തുടങ്ങി. എന്നെ കാത്ത് എന്തു ചെയ്യണമെന്നറിയാതെ മെഡിക്കൽ കോളേജിലെ കാർ പാർക്കിങ്ങിൽ കഴിഞ്ഞു കൂടിയ എന്റെ മോൻ അപ്പു (ആരോമൽ).. പക്ഷെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.. ഒരുപാട് പ്രതിസന്ധിയിലൂടെ ജീവിച്ച എനിക്ക് എവിടെയോ കാലിടറുന്നതു പോലെ തോന്നി. എന്നാൽ എനിക്കു വേണ്ടി കൂടെ നിന്ന ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ കോളേജിലെ ആർ.എം.ഒ. ഡോ. ഗണേശ് മോഹൻ, ഹൈബി ഈഡൻ.എംപി എന്നിവരെ മറക്കാൻ കഴിയില്ല.
എനിക്ക് വേണ്ടി കെടാവിളക്ക് വരെ വച്ച് പ്രാർത്ഥിച്ചവർ, എന്റ മോൻ അപ്പൂണെ വിളിച്ച് എന്തിനും കൂടെയുണ്ട് മോൻ ടെൻഷൻ ആകണ്ട എന്നു പറഞ്ഞവർ. ഓരോ പതിനഞ്ചു മിനിട്ടുകൂടുമ്പോഴും വിളിച്ചുകൊണ്ടിരുന്ന രാജീവ് റോഷൻ, ഇടവേള ബാബു, നന്ദു, ദിനേശ് പണിക്കർ, ബിബിൻ ജോർജ്, മായ വിശ്വനാഥ്, ആലപ്പുഴ ബ്രദേഴ്സ് ഹോട്ടലിന്റെ ഉടമ ബാലു.. അങ്ങനെ ഒരു പാടു പേർ… ഇതറിഞ്ഞ ലോകത്തിന്റെ പല ഭാഗത്തുള്ളവർ.. എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവർ.. എല്ലാവരുടെയും പേരെടുത്തു പറയാൻ പറ്റില്ലല്ലോ.. അവരുടെയൊക്കെ പ്രാർത്ഥന ഒന്നു മാത്രമായിരുന്നു.
എനിക്കു വന്ന മിക്ക വോയ്സ് മെസേജുകളും കരച്ചിൽ ആയിരുന്നു. എല്ലാരെയും പോലെയല്ല നിന്റെ കാര്യം, നീ ചെയ്ത നന്മകൾ ഇപ്പോൾ നിനക്ക് ഈശ്വര കടാക്ഷമായി വരും, ദൈവം കൈവിടില്ല.. എന്നായിരുന്നു.
എന്നെ ഓരോരുത്തരും എത്രത്തോളം സ്നേഹിക്കുന്നു എന്നറിഞ്ഞ നിമിഷങ്ങൾ. ഒരപ്പൂപ്പൻ താടി പോലെ പറന്നു നടന്നപ്പോൾ ശരീരത്തിനു ഭാരം തോന്നിയിരുന്നില്ല. പക്ഷെ ഒന്ന് കിടന്നപ്പോ ഭാരം എന്താണെന്ന് ഞാൻ അറിഞ്ഞു. മനസ്സിനും ശരീരത്തിനും ..
കഴിഞ്ഞ കുറെ നാളുകളായി മനസ്സിൽ കൊണ്ടു നടന്നിരുന്ന എന്റെ മനസ്സിനെ തകർത്തെറിഞ്ഞ കുറെ കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നു. അതിൽ നിന്നും പുറത്തു കടക്കാൻ എനിക്കു പറ്റിയിരുന്നില്ല.
തോൽപ്പാവക്കൂത്തു പോലെ ഞാൻ ആടിക്കൊണ്ടേ ഇരുന്നു. നെഞ്ചിൽ ആണിയടിച്ചു കയറ്റിയ പല അനുഭവങ്ങൾ ഉണ്ടായി. ഇപ്പോൾ ഞാൻ എല്ലാം കളമശ്ശേരി മെഡിക്കൽ കോളേജിലെ 13-ാം നമ്പർ മുറിയിൽ ഇറക്കി വെയ്ക്കുകയാണ്. 13 പലർക്കും നിർഭാഗ്യ നമ്പർ ആണെന്ന് പറയാറുണ്ട്. പക്ഷെ എനിക്കങ്ങനെ തോന്നിയില്ല.
അങ്ങനെ ഞാൻ വീണ്ടും ജീവതത്തിലേക്ക് .. ഒരുപാടു പേർക്ക് ജീവൻ തിരിച്ചുനൽകിയ ഒരുപാടു നന്മയുള്ള ആരോഗ്യ പ്രവർത്തകർ ഉള്ള എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന്.. നന്ദി.. നന്ദി..
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ടോവിനോയ്ക്ക് ഒപ്പമുള്ള ചിത്രം: വി എസ് സുനിൽ കുമാറിന്റെ വിശദീകരണത്തിൽ തൃപ്തിയില്ല; ടോവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തത് തിരഞ്ഞെടുപ്പ് ചട്ട ലംഘനം; സുനിൽ കുമാറിനെ സ്ഥാനാർത്ഥി ആക്കുന്നത് തടയണം; എൻഡിഎയുടെ പരാതി
- ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വൻ ഇടിവ്; പാപ്പരാകുമെന്ന് മുന്നിൽക്കണ്ട് യു കെയിലെ 15 യൂണിവേഴ്സിറ്റികൾ കോഴ്സുകളും സ്റ്റാഫിനെയും വെട്ടിക്കുറക്കുന്നു
- ' താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗം; പണം കവർന്നു; പ്രതിക്ക് അന്ന് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ അനു കൊല്ലപ്പെടില്ലായിരുന്നു; മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടത്; മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത പറയുന്നു
- വിവാഹം കഴിഞ്ഞിട്ട് 11 മാസം; തിരുവനന്തപുരത്ത് 19 കാരിയായ ഗർഭിണി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ബിരുദ പഠനം തുടരുന്നത് ഭർതൃവീട്ടുകാർ വിലക്കിയത് കാരണമെന്ന് ആരോപണം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്