Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വായും ജലവും ഭൂമിയും കീഴടക്കി ഇന്ത്യൻ പ്രതിരോധം; ശബ്ദത്തെക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചതോടെ ഇന്ത്യക്ക് ചരിത്ര നേട്ടം; കരയിൽ നിന്നും ജലത്തിൽ നിന്നും ഇനി ശത്രുരാജ്യങ്ങൾക്ക് മേൽ ബ്രഹ്മാസ്ത്രം പോലെ ബ്രഹ്മോസ് കുതിക്കും; ആകാശ മാർഗം മാത്രമല്ല; മിസൈൽ പ്രതിരോധത്തിൽ സ്വയം പര്യാപ്ത്മായി ഭാരതം  

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈൽ എന്ന വിശേഷണത്തോടെ വികസിപ്പിച്ച ബ്രഹ്മോസിന്റെ പരിഷ്‌കരിച്ച പതിപ്പിന്റെ പരീക്ഷണം ഒഡീഷയിലെ ചാന്ദിപുരിൽ വിജയകരമായി നടത്തി. ശബ്ദത്തെക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ ദൂരപരിധി 400 കിലോമീറ്ററാണ്.

ബൂസ്റ്റർ, എയർ ഫ്രെയിം എന്നിവയിലടക്കം ഇന്ത്യൻ ഉപകരണങ്ങൾ ഉപയോഗിക്കുന്ന മിസൈലിന്റെ പരീക്ഷണ വിജയം പ്രതിരോധ രംഗത്തു സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്കു കരുത്തു പകരുമെന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി. കരയിൽ നിന്നും കടലിൽ നിന്നും വിമാനത്തിൽ നിന്നും മിസൈൽ വിക്ഷേപിക്കാനാവും. റഷ്യൻ സഹകരണത്തോടെ പ്രതിരോധ ഗവേഷണ, വികസന കേന്ദ്രമാണു (ഡിആർഡിഒ) മിസൈൽ വികസിപ്പിച്ചത്.

ഡി.ആർ.ഡി.ഒയുടെ പിജെ-10 പദ്ധതിക്ക് കീഴിലാണ് പരീക്ഷണം നടത്തിയത്. ഒരു തദ്ദേശീയ ബൂസ്റ്റർ ഉപയോഗിച്ചായിരുന്നു മിസൈലിന്റെ വിക്ഷേപണം. ഒഡീഷയിലെ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം നടന്നത്.വിമാനവാഹിനികൾ പോലുള്ള സുപ്രധാന യുദ്ധകപ്പലുകൾ തകർക്കാനും ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ പറന്നെത്താനും സാധിക്കുന്നവയാണ് ഈ മിസൈലുകൾ.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എയർഫ്രെയിമും ബൂസ്റ്ററുമുള്ള മിസൈലിന്റെ പുതിയ പതിപ്പിന്റെ രണ്ടാമത്തെ പരീക്ഷണ വിക്ഷേപണമാണിത്. ആത്മ നിർഭർ ഭാരതത്തിന്റെ സാക്ഷാത്കാരത്തിന് വഴിയൊരുക്കിയെന്നും സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു.

അന്തർവാഹിനികൾ, കപ്പലുകൾ, യുദ്ധവിമാനങ്ങൾ ഒപ്പം കരയിൽ നിന്നും വിക്ഷേപിക്കാൻ സാധിക്കുന്ന ഒരു റാംജെറ്റ് സൂപ്പർസോണിക് മിസൈലാണ് ബ്രഹ്മോസ്. റഷ്യയിലെ എൻ.പി.ഒ.എമ്മിന്റേയും ഡിആർഡിഒയുടേയും സംയുക്ത സംരഭമായിട്ടാണ് മിസൈൽ വികസപ്പിച്ചെടുത്തത്.

2017ലാണ് ബംഗാൾ ഉൾക്കടലിൽ ബ്രഹ്മോസിന്റെ ആദ്യ പരീക്ഷണം നടന്നത്. ഏപ്രിൽ 21 നായിരുന്നു പരീക്ഷണം. കടലിൽ നിന്നും കരയിലേക്ക് ആക്രമണം നടത്താനുപയോഗിക്കുന്ന ബ്രഹ്മോസ് മിസൈലാണ് പരീക്ഷിച്ചത്. കടലിൽ നിന്ന് 300 കിലോമീറ്റർ അകലെ കരയിലുള്ള ലക്ഷ്യം വരെ തകർക്കാൻ കഴിയുന്നതാണ് ഈ മിസൈൽ.ഇതോടെ ഇന്ത്യ കരയാക്രമണ മിസൈലുകൾ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കാണ് നിലവിൽ സമാനമായ പ്രതിരോധമാർഗ്ഗങ്ങളുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP