Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒഴുകുന്ന പൂഞ്ചോലകളാലും ചെറു അരുവികളാലും സമൃദ്ധമായിരുന്നത്രെ ഒരുകാലത്ത് ശുക്രൻ; ഇന്നു കാണുന്ന അഗ്‌നിപർവ്വതങ്ങളും സൾഫ്യുറിക് ആസിഡ് മേഘപാളികളുമൊക്കെ ഉണ്ടാകാൻ കാരണം വ്യാഴം; പ്രപഞ്ചത്തിന്റെ കൂടുതൽ രഹസ്യങ്ങളിലേക്ക് ശാസ്ത്രലോകം കടന്നുചെല്ലുമ്പോൾ

ഒഴുകുന്ന പൂഞ്ചോലകളാലും ചെറു അരുവികളാലും സമൃദ്ധമായിരുന്നത്രെ ഒരുകാലത്ത് ശുക്രൻ; ഇന്നു കാണുന്ന അഗ്‌നിപർവ്വതങ്ങളും സൾഫ്യുറിക് ആസിഡ് മേഘപാളികളുമൊക്കെ ഉണ്ടാകാൻ കാരണം വ്യാഴം; പ്രപഞ്ചത്തിന്റെ കൂടുതൽ രഹസ്യങ്ങളിലേക്ക് ശാസ്ത്രലോകം കടന്നുചെല്ലുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഭൂമിയേപ്പോലെ തന്നെ ജീവന് വേദിയൊരുക്കാൻ പ്രാപ്തമായിരുന്നത്രെ ശതലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ശുക്രനും. ഒരുപക്ഷെ, വ്യാഴം എന്ന ഗ്രഹം ഉണ്ടായിരുന്നില്ലെങ്കിൽ, ഇന്ന് അവിടെ ജീവന്റെ മുകളങ്ങൾ പൊട്ടിമുളച്ചിട്ടുണ്ടാവുമായിരുന്നു. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടേയെല്ലാം ചേർന്നുള്ള പിണ്ഡത്തിന്റെ 2.5 ഇരട്ടി പിണ്ഡമുള്ള വ്യാഴമാണ് ശുക്രനെ ഇന്നത്തെ നിലയിലാക്കിയത്. ശുക്രന്റെ ഭ്രമണപഥം മാറ്റുക വഴി അന്തരീക്ഷസ്ഥിതിയിൽ നാടകീയമായ മാറ്റങ്ങൾ ഉണ്ടായി. ആദ്യം ക്രമാതീതമായി ചൂടാവുകയും പിന്നീട് ക്രമാതീതമായി തണുക്കുകയും ചെയ്ത ശുക്രനിലെ ജലസമ്പത്ത് മുഴുവൻ അവിടത്തെ അന്തരീക്ഷത്തിൽ ലയിച്ചു ചേരുകയായിരുന്നു.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ശാസ്ത്രജ്ഞർ പറയുന്നത് ശുക്രന്റെ ഭ്രമണപഥം ഇപ്പോഴുള്ളതിനേക്കാൾ ചെറുതായിരുന്നു എന്നാണ്. പക്ഷെ, വ്യാഴം അതിനോട് അടുത്തുവരാൻ തുടങ്ങിയപ്പോൾ അതിൽ മാറ്റം വന്നു. ഇപ്പോഴത്തെ ശുക്രന്റെ ഭ്രമണപഥം 0.0006 ആണ്. ഈ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയത് ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അത് 0.3 ആയിരുന്നു എന്നാണ്. അന്ന് അത് ജനവാസ യോഗ്യമായിരുന്നത്രെ!

മുൻപ് നടത്തിയ ചില ഗവേഷണങ്ങളിൽ പറഞ്ഞിരുന്നത്, വ്യാഴം ലക്ഷക്കണക്കിന് വർഷങ്ങൾക്കൊണ്ട് സൂര്യനോട് അടുത്തേക്ക് സാവധാനം നീങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ്. മറ്റു ചിലർ പറയുന്നത്, ഈ ഭീമൻ ഗ്രഹം നേരെ ചോവ്വയുടെ ഭ്രമണപഥത്തിൽ എത്തുകയും പിന്നീട് ഇപ്പോഴുള്ള സ്ഥാനത്തേക്ക് നീങ്ങുകയുമായിരുന്നു എന്നാണ്. എല്ലാ ശാസ്ത്രജ്ഞരും ഒരുമിക്കുന്ന ഒരു അഭിപ്രായം, വ്യാഴം അതിന്റെ ഭ്രമണപഥം മാറിക്കൊണ്ടിരിക്കുന്നതിനാൽ മറ്റ് ഗ്രഹങ്ങളെയെല്ലാം നിലവിലുള്ള ഭ്രമണപഥങ്ങളിൽ നിന്നും തള്ളിമാറ്റാൻ സാധ്യതയുണ്ട് എന്ന താണ്.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ റിവർസൈഡി (യു സി ആർ) ലെ ഗവേഷകർ, ഏതാണ്ടൊക്കെ വൃത്താകാരമായ ശുക്രന്റെ ഭ്രമണപഥം നിരീക്ഷിച്ചുകൊണ്ടാണ് പഠനം ആരംഭിച്ചത്. ഭ്രമണപഥം എന്നും ഇങ്ങനെ വൃത്താകാരത്തിലായിരുന്നുവോ അല്ലെങ്കിൽ അതുകൊണ്ടുള്ള പ്രശ്നങ്ങൾ എന്തെല്ലാം എന്ന കാര്യത്തിലായി പിന്നീട് ഗവേഷണം. ഇതിനായി സൗരയൂഥത്തിന്റെ ഒരു മാതൃക നിർമ്മിച്ച്, ഒരു നിശ്ചിത സമയത്ത് ഓരോ ഗ്രഹത്തിന്റെയും സ്ഥാനം എവിടെയെന്ന് കണക്കാക്കുകയും ഓരോ ഗ്രഹവും മറ്റൊന്നിനെ വ്യത്യസ്ത ദിശകളിലേക്ക് വലിക്കുന്നതെ എങ്ങനെയെന്ന് പരീക്ഷിക്കുകയും ചെയ്തു.

അതിനുപുറമേ ഒരു ഗ്രഹത്തിന്റെ ഭ്രമണപഥം എത്രത്തോളം വൃത്താകൃതിയിലാണ് എന്നതും ശാസ്ത്രജ്ഞർ കണക്കാക്കി. 0 ആണെങ്കിൽ അത് പൂർണ്ണമായും വൃത്താകൃതിയിൽ ഉള്ളതും 1 ആണെങ്കിൽ അത് വൃത്താകൃതിയിൽ അല്ലാത്തതും എന്നതായിരുന്നു മാനദണ്ഡം.0 നും 1 നും ഇടയിലുള്ള സംഖ്യയെ ഭ്രമണപഥത്തിന്റെ ഉൾകേന്ദ്രത എന്നാണ് അറിയപ്പെടുന്നത്. ഉൾകേന്ദ്രത 1 ഉള്ള ഒരു ഗ്രഹത്തിന് പൂർണ്ണമായ ഒരു ഭ്രമണപഥം ഉണ്ടാകില്ല, അതിന് ഒരു നക്ഷത്രത്തിനു ചുറ്റും ഒരു പൂർണ്ണ പ്രദക്ഷിണം വയ്ക്കാൻ കഴിയില്ല.

ശുക്രന്റെ ഇപ്പോഴത്തെ ഉൾകേന്ദ്രത 0.006 ആണ്. എന്നാൽ ഇവർ നടത്തിയ പരീക്ഷണത്തിൽ കണ്ടത്, ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വ്യാഴം സൂര്യനോട് കൂടുതൽ അടുത്തിരുന്നപ്പോൾ ശുക്രന്റെ ഉൾകേന്ദ്രത 0.3 ആയിരുന്നിരിക്കാം എന്നാണ്. വ്യാഴത്തിന്റെ സ്ഥാനം മാറുവാൻ തുടങ്ങിയതോടെ ശുക്രനിൽ നാടകീയമായ അന്തരീക്ഷ വ്യതിയാനം ഉണ്ടാകാൻ തുടങ്ങി. ആദ്യം ക്രമാതീതമായി താപനില വർദ്ധിക്കുകയും പിന്നീട് തണുക്കുകയും ചെയ്തു. ഇതോടെയാണ് ശുക്രനിലുണ്ടായിരുന്ന ജലസമ്പത്ത് നഷ്ടമായത്.

സെപ്റ്റംബർ 14 ന് ഈ ശാസ്ത്രജ്ഞർ പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ പറഞ്ഞത് ശുക്രന്റെ അന്തരീക്ഷത്തിൽ ഫോസ്ഫൈൻ വാതകത്തിന്റെ സാന്നിദ്ധ്യം കാണാനായി എന്നാണ്. അതായത്, ഈ ഗ്രഹത്തിന് സൂക്ഷ്മാണു തലത്തിലുള്ള ജീവൻ ഉൾക്കൊള്ളാനാകുമെന്ന് ചുരുക്കം. എന്നാൽ, ശുക്രനിലെ ജലാംശം നഷ്ടപ്പെട്ടിട്ട് ദശലക്ഷക്കണക്കിന് വർഷങ്ങൾ ആയതിനാൽ ഇവിടെ ജീവൻ നിലനിൽക്കുക തീർത്തും അസാദ്ധ്യവും ആണ്. ഇത് കാണിക്കുന്നത്, ശുക്രൻ ഒരുകാലത്ത് ജീവയോഗ്യമായിരുന്നു എന്നാണ്. എന്നാൽ ഇന്ന് അവിടത്തെ അന്തരീക്ഷോഷ്മാവ് 800 ഡിഗ്രെ ഫാരൻഹീറ്റ് ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP