Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകാശമാർഗം പൂർണമായും തുറക്കാതെ കേന്ദ്രസർക്കാർ; രാജ്യാന്തര യാത്രാവിമാനങ്ങളുടെ സർവീസ് ഉടനില്ല; നിരോധനം നീട്ടി സർക്കാർ; ചരക്കുവിമാനങ്ങൾക്കും ഡിജിസിഎ അനുമതിയുള്ള മറ്റു സർവീസുകൾക്കും നിരോധനം ബാധകമല്ല; സ്‌കൂളുകൾ തുറക്കാൻ അനുമതി നൽകിയെങ്കിലും നിർണായകം സംസ്ഥാനങ്ങളുടെ തീരുമാനം; കായികതാരങ്ങൾക്ക് പരീശിലനത്തിനായി സ്വിമ്മിങ് പൂളുകളും പാർക്കുകളും തുറക്കാനും അനുമതി: അൺലോക്ക് 5ലെ വിശദാംശങ്ങൾ ഇങ്ങനെ

ആകാശമാർഗം പൂർണമായും തുറക്കാതെ കേന്ദ്രസർക്കാർ; രാജ്യാന്തര യാത്രാവിമാനങ്ങളുടെ സർവീസ് ഉടനില്ല; നിരോധനം നീട്ടി സർക്കാർ; ചരക്കുവിമാനങ്ങൾക്കും ഡിജിസിഎ അനുമതിയുള്ള മറ്റു സർവീസുകൾക്കും നിരോധനം ബാധകമല്ല; സ്‌കൂളുകൾ തുറക്കാൻ അനുമതി നൽകിയെങ്കിലും നിർണായകം സംസ്ഥാനങ്ങളുടെ തീരുമാനം; കായികതാരങ്ങൾക്ക് പരീശിലനത്തിനായി സ്വിമ്മിങ് പൂളുകളും പാർക്കുകളും തുറക്കാനും അനുമതി: അൺലോക്ക് 5ലെ വിശദാംശങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രയുടെ കാര്യത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കാതെ കേന്ദ്രസർക്കാർ. രാജ്യാന്തര യാത്രാവിമാനങ്ങൾക്കുള്ള നിരോധനം കേന്ദ്ര സർക്കാർ ഒക്ടോബർ 31 വരെ നീട്ടി. ചരക്കുവിമാനങ്ങൾക്കും ഡിജിസിഎ അനുമതിയുള്ള മറ്റു സർവീസുകൾക്കും നിരോധനം ബാധകമല്ല. തിരഞ്ഞെടുത്ത റൂട്ടുകളിലെ ഷെഡ്യൂൾഡ് വിമാനങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് അനുവദിച്ചേക്കുമെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ.

അതേസമയം വിവിധ രാജ്യാന്തര വിമാന കമ്പനികളും ഇന്ത്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ജർമ്മൻ വിമാനക്കമ്പനിയായ ലുഫ്താൻസ ഇന്ന് മുതൽ ഒക്ടോബർ 20 വരെ ഇന്ത്യയിലേയ്ക്കുള്ള എല്ലാ വിമാനങ്ങളുമാണ് റദ്ദാക്കിയത്. ഒക്ടോബർ മാസത്തെ ആസൂത്രിത ഫ്‌ളൈറ്റ് ഷെഡ്യൂൾ അപ്രതീക്ഷിതമായി നിരസിച്ചതായി ഇന്ത്യൻ അധികൃതർ അറിയിച്ചു. സെപ്റ്റംബർ അവസാനം വരെ പ്രവർത്തിക്കാൻ അനുവദിച്ച പ്രത്യേക വിമാനങ്ങൾ തുടരാൻ ലുഫ്താൻസ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക യാത്രാ ഉടമ്പടി സംബന്ധിച്ച വിശദാംശങ്ങൾ ചർച്ച ചെയ്യാനുള്ള ജർമ്മൻ സർക്കാരിന്റെ ക്ഷണം ഇന്ത്യ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം.

ഇന്ത്യൻ സർക്കാർ ക്ഷണം നിരസിച്ചതിനാൽ, സെപ്റ്റംബർ 30 നും ഒക്ടോബർ 20 നും ഇടയിൽ ജർമ്മനിക്കും ഇന്ത്യയ്ക്കുമിടയിൽ ആസൂത്രണം ചെയ്ത എല്ലാ വിമാനങ്ങളും ലുഫ്താൻസ റദ്ദാക്കേണ്ടിവരും. യുഎസ്, യുകെ, യുഎഇ, മാലിദ്വീപ്, ഫ്രാൻസ്, ജർമ്മനി, കാനഡ, ഖത്തർ, ബഹ്റൈൻ, നൈജീരിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, ജപ്പാൻ എന്നിവയുൾപ്പെടെ 13 രാജ്യങ്ങളുമായി ഇന്ത്യക്ക് നിലവിൽ എയർ ബബിൾ ക്രമീകരണം ഉണ്ട്. സമാനമായ ക്രമീകരണങ്ങൾക്കായി സർക്കാർ നിലവിൽ മറ്റ് പല രാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ട്.

എയർ ബബിളുകൾ രണ്ട് രാജ്യങ്ങളുടെ നിയുക്ത വിമാനക്കമ്പനികൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ സർവ്വീസുകൾ നടത്താൻ അനുവദിക്കുന്നു. കൊറോണ വൈറസ് മഹാമാരി സമയത്ത് വിവിധ രാജ്യങ്ങളിൽ നടപ്പാക്കിയ ലോക്ക്‌ഡൗണുകൾക്കിടെയാണ് ഈ സംവിധാനം പ്രാബല്യത്തിൽ വന്നത്. ലോക്ക്‌ഡൗൺ സമയത്ത് വിമാന യാത്ര പെട്ടെന്ന് നിർത്തിയത് ദശലക്ഷക്കണക്കിന് യാത്രക്കാരെ ബാധിച്ചു. അതേസമയം, ഇരു രാജ്യങ്ങളും തമ്മിൽ താൽക്കാലിക യാത്രാ കരാർ തയ്യാറാക്കാൻ ജർമ്മൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് ഇന്ത്യൻ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലുഫ്താൻസ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിനായി പതിനായിരക്കണക്കിന് ഇന്ത്യക്കാരുടെയും വിദേശ പൗരന്മാരുടെയും അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കുന്നതിന് കരാർ ആവശ്യമാണ്, മാത്രമല്ല ഇരു രാജ്യങ്ങളുടെയും എയർലൈനുകളുടെ താൽപ്പര്യങ്ങൾ സന്തുലിതമാക്കാനും ഇത് സഹായിക്കും. ഇന്ത്യയും ജർമ്മനിയും തമ്മിൽ ജൂലൈയിൽ ഒരു എയർ ബബിൾ കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചതായി ഇന്ത്യ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.

എയർ ബബിൾ ക്രമീകരണം ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് രണ്ട് ദിശകളിലേക്കും സഞ്ചരിക്കാൻ അനുവദിക്കുന്നു. എന്നിരുന്നാലും, ജർമ്മനിയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് നിരവധി നിയന്ത്രണങ്ങളുണ്ട്, ഇത് ഇന്ത്യൻ കാരിയറുകളെ ബാധിക്കുന്നുണ്ട്. അതായത് ആഴ്ചയിൽ 3-4 വിമാനങ്ങളാണ് ഇന്ത്യയിൽ നിന്ന് ജർമ്മനിയിലേയ്ക്ക് പറക്കുന്നത്. അതേസമയം, ലുഫ്താൻസ ആഴ്ചയിൽ 20 വിമാന സർവീസുകൾ നടത്തി. ഈ അസമത്വം ഉണ്ടായിരുന്നിട്ടും, ലുഫ്താൻസയ്ക്ക് ആഴ്ചയിൽ 7 വിമാനങ്ങൾ സർവ്വീസ് നടത്താമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടും അത് കമ്പനി അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്.

അതിനിടെ 'അൺലോക്ക് 5' മാർഗനിർദേശങ്ങളും കേന്ദ്ര സർക്കാർ പുറത്തിറക്കി. ഒക്ടോബർ 15 മുതൽ സ്‌കൂളുകളും കോളജുകളും തുറക്കാം. 50 ശതമാനം സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകളും പ്രവർത്തിപ്പിക്കാം. പാർക്കുകൾ തുറക്കാനും അനുമതിയുണ്ട്. സ്‌കൂളും കോളജും തുറക്കാമെന്നു കേന്ദ്രം അറിയിച്ചെങ്കിലും അന്തിമ തീരുമാനം സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് എടുക്കേണ്ടത്.

50 ശതമാനം സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകളും പ്രവർത്തിപ്പിക്കാനും പാർക്കുകൾ തുറക്കാനും അനുമതി കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. കണ്ടെയ്ന്മെന്റ് സോണിനുപുറത്തുള്ള തീയേറ്ററുകൾ, മൾട്ടിപ്ലക്സുകൾ തുറക്കാനാണ് അനുമതി നൽകിയിട്ടുള്ളത്. പകുതി സീറ്റുകളിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. ഇതിനായുള്ള വിശദമായ മാർഗനിർദ്ദേശം ഉടൻ പുറത്തിറക്കും. ബിസിനസ് ടു ബിസിനസ് എക്സിബിഷൻ കണ്ടെയ്ന്മെന്റ് സോണിന് പുറത്ത് നടത്താം. എല്ലാ വിധ ആൾക്കൂട്ടങ്ങൾക്കും ഒരു അടച്ചിട്ട ഹാളിനകത്ത് 200 പേരെ പരമാവധി അനുവദിച്ചു. അടച്ചിട്ട മുറിയിൽ 50 ശതമാനത്തിൽ കൂടുതൽ പേരെ അനുവദിക്കരുത്.

സിനിമാ ഹാളുകൾക്ക് പുറമെ കായികതാരങ്ങൾക്ക് പരിശീലനത്തിനായി നീന്തൽകുളങ്ങൾ ഉപയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഒക്ടോബർ 15 മുതൽ പാർക്കുകൾ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അൺലോക്ക് 5 മാർനിർദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അടച്ചിട്ട മുറിയിൽ 50 ശതമാനത്തിൽ കൂടുതൽ പേരെ അനുവദിക്കരുത്. തുറസായ സ്ഥലത്ത് മൈതാനത്തിന്റെ വലിപ്പം അനുസരിച്ച് ആളുകളെ അനുവദിക്കാം.

ഒക്ടോബർ 15 മുതൽ സ്‌കൂളുകളും കോച്ചിങ് സെന്ററുകളും തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ തീരുമാനമെടുക്കാമെന്ന് അൺലോക്ക് 5 മാർഗ രേഖ. സ്‌കൂളുകളുമായി ചർച്ച നടത്തി തീരുമാനിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഓൺലൈൻ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അനുമതി നൽകണം. സ്‌കൂളുകളിൽ ക്ലാസിൽ ഹാജരാവാൻ ആഗ്രഹിക്കാത്ത കുട്ടികളുണ്ടെങ്കിൽ അവർക്ക് ഓൺലൈൻ ക്ലാസിന് അവസരം ഒരുക്കണം. മാതാപിതാക്കളുടെ രേഖമൂലമുള്ള സമ്മത പത്രത്തോടെ മാത്രമേ കുട്ടികളെ നേരിട്ട് ക്ലാസിൽ പങ്കെടുപ്പിക്കാവൂ. ഹാജർ നിർബന്ധിക്കരുത്. ഇതിന് മാതാപിതാക്കളുടെ സമ്മതം വാങ്ങണം. വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് വേണം ക്ലാസുകൾ പ്രവർത്തിക്കാനെന്നും കേന്ദ്രസർക്കാരിന്റെ മാർഗ നിർദേശത്തിൽ പറയുന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളേജുകളും തുറക്കുന്ന കാര്യത്തിൽ ഇവരുടെ കൂടി അനുമതി വാങ്ങി വേണം സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ തീരുമാനമെടുക്കാൻ. വിദൂര വിദ്യഭ്യാസവും ഓൺലൈൻ വിദ്യാഭ്യാസത്തിനും അവസരം ലഭ്യമാക്കണം. സയൻസ് വിഷയങ്ങളിൽ പിജി, പിഎച്ച്ഡി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലാബ് ചെയ്യുന്നതിന് ഒക്ടോബർ 15 മുതൽ അവസരം നൽകണം. കേന്ദ്ര സർവകലാശാലകളിൽ വകുപ്പ് മേധാവികൾക്ക് ഇക്കാര്യത്തിൽ തീരുമാനം എടുക്കാം. സംസ്ഥാന യൂണിവേഴ്സിറ്റികൾ, സ്വകാര്യ സർവകലാശാലകൾ, കോളേജുകൾ എന്നിവയുടെ കാര്യത്തിൽ ലാബ് സൗകര്യം ഒഴികെയുള്ള എന്ത് തീരുമാനവും സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയാവണം.

സംസ്ഥാനങ്ങൾ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തരുത്. കണ്ടെയ്ന്മെന്റ് സോണുകൾക്ക് പുറത്ത് പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിന്റെ അനുമതി വേണമെന്നും അൺലോക്ക് 5 മാർഗ നിർദേശത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP