Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'പ്രിയ സഖാക്കൾ ചോരയും വിയർപ്പും ഒഴുക്കി പണിത മഹാ പ്രസ്ഥാനത്തെ മൂന്ന് വെള്ളി കാശിനു വേണ്ടി ഒറ്റിക്കൊടുത്ത ലോഹീ; കാലം നിനക്ക് മാപ്പുതരില്ല'; പേരാമ്പ്ര മത്സ്യമാർക്കറ്റിലുണ്ടായ സിപിഎം - മുസ്ലിം ലീഗ് സംഘർഷം പുതിയ തലത്തിലേക്ക്; സിഐടിയു ജില്ലാ നേതാവിനെ കുലംകുത്തിയെന്ന് വിളിച്ച് ഒരു വിഭാഗം; മന്ത്രി ടി.പി.രാമകൃഷ്ണന്റെ മണ്ഡലത്തിൽ സിപിഎമ്മിൽ സൈബർ പോര്

'പ്രിയ സഖാക്കൾ ചോരയും വിയർപ്പും ഒഴുക്കി പണിത മഹാ പ്രസ്ഥാനത്തെ മൂന്ന് വെള്ളി കാശിനു വേണ്ടി ഒറ്റിക്കൊടുത്ത ലോഹീ; കാലം നിനക്ക് മാപ്പുതരില്ല'; പേരാമ്പ്ര മത്സ്യമാർക്കറ്റിലുണ്ടായ സിപിഎം - മുസ്ലിം ലീഗ് സംഘർഷം പുതിയ തലത്തിലേക്ക്; സിഐടിയു ജില്ലാ നേതാവിനെ കുലംകുത്തിയെന്ന് വിളിച്ച് ഒരു വിഭാഗം; മന്ത്രി ടി.പി.രാമകൃഷ്ണന്റെ മണ്ഡലത്തിൽ സിപിഎമ്മിൽ സൈബർ പോര്

എം.ബേബി

കോഴിക്കോട്: പേരാമ്പ്രയിലെ മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ സിപിഎമ്മിന് തന്നെ തിരിച്ചടിയാവുന്നു. പേരാമ്പ്രയിലെ മത്സ്യ മാർക്കറ്റ് എസ്ടിയു കുത്തകയാക്കുന്നു എന്നാരോപിച്ചാണ് സി പി എം - സി ഐ ടി യു പ്രവർത്തകർ മാർക്കറ്റിലേക്ക് പ്രതിഷേധവുമായെത്തിയത്. തുടർന്ന് കോവി ഡ് കാലത്ത് സി പി എം - മുസ്ലിം ലീഗ് പരസ്യമായി പേരാമ്പ്ര ടൗണിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതാണിപ്പോൾ സിപിഎമ്മിനുള്ളിൽ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. മന്ത്രി ടി.പി.രാമകൃഷ്ണന്റെ സ്വന്തം മണ്ഡലത്തിൽ സി പി എമ്മിനുള്ളിലും സിഐടി യുവിലും പൊട്ടിപ്പുറപ്പെട്ട പ്രശ്നങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യ ഏറ്റുമുട്ടലായി മാറിയിരിക്കുകയാണ്. സംഘർഷത്തെ തുടർന്ന് അടച്ച പേരാമ്പ്ര മത്സ്യ മാർക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട ധാരണയെ ചൊല്ലിയാണ് പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടായതും പരസ്യ പ്രതിരണവുമായ് ഒരു വിഭാഗം രംഗത്തെത്തിയതും.

ചില പാർട്ടി അനുഭാവികൾ സാമൂഹിക മാധ്യമങ്ങളിലൂടെ വിയോജിപ്പുകൾ പരസ്യമാക്കി രംഗത്തു വന്നതോടെ അവ തള്ളിപ്പറയാനോ ഉൾക്കൊള്ളാനോ ആകാത്ത വിധം പ്രതിസന്ധിയിലായിക്കയാണ് സി പി എം. മന്ത്രി ടി പി രാമകൃഷ്ണന്റെ തട്ടകത്തിലെ പ്രശ്‌നങ്ങൾ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രതികൂലമാകുമെന്ന ആശങ്കയും പാർട്ടി ജില്ലാ നേതൃത്വത്തിനുണ്ട്. പേരാമ്പ്രയിലെ മുതിർന്ന സിഐടി യു നേതാവിനെതിരെയാണ് പ്രധാന ആരോപണമുയർന്നത്. സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗമായ ടി കെ ലോഹിതാക്ഷനെതിരെ രൂക്ഷ വിമർശനമാണ് ഒരു വിഭാഗം ഉയർത്തുന്നത്. സിപിഎം - മുസ്ലിം ലീഗ് സംഘർഷത്തിന് ശേഷം അടച്ചിട്ട മാർക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുമായി നടത്തിയ ചർച്ചയിൽ പുതിയതായി മൂന്ന് സി ഐ ടി.യു പ്രവർത്തകരെ മാത്രമാണ് പ്രവേശിപ്പിക്കാൻ ധാരണയായതെന്നും ഇത് സി ഐ ടി യുവിനെ ഒറ്റുകൊടുക്കലാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. ചില നേതാക്കളാണ് ഇത്തരമൊരു ഒറ്റുകൊടുക്കലിന് പിന്നിലെന്ന് ഇവർ സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചതോടെയാണ് ആഭ്യന്തര സംഘർഷം മറനീക്കിയത്. സി ഐ ടി യു നേതാവ് ടി കെ ലോഹിതാക്ഷനെതിരെയാണ് പ്രധാന ആരോപണം. ചർച്ചയിൽ ലീഗ് താത്പര്യത്തിന് ഇദ്ദേഹം വഴങ്ങിയെന്നാണ് ആരോപണം ഉയരുന്നത്.

മത്സ്യ മാർക്കറ്റ് സംഘർഷത്തിൽ എട്ടോളം പാർട്ടി പ്രവർത്തകർ റിമാൻഡിൽ കഴിഞ്ഞു. അർധരാത്രി പോലും പൊലീസ് ഡി വൈ എ്ഫ് ഐക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തി. ഇങ്ങനെ പാർട്ടി പ്രവർത്തകർ പല ത്യാഗങ്ങൾ സഹിച്ചിട്ടും ചിലർ തങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ഒരു വിഭാഗം പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തുന്നു.

വെസ്റ്റ് ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സി ഐ ടി യു അംഗങ്ങളെ മാർക്കറ്റിൽ കയറ്റാനുള്ള പദ്ധതി തയ്യാറാക്കിയത്. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്. പലർക്കും പരിക്കേൽക്കുകയും ചെയ്തു. തങ്ങളുടെ ത്യാഗത്തെ എതിർ വിഭാഗം മധ്യസ്ഥ ചർച്ചയിൽ ഒറ്റുകൊടുക്കുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. ഹോട്ടൽ മുതലാളി കൂടിയായ സി ഐ ടി യു നേതാവ് ടി കെ ലോഹിതാക്ഷനെതിരെയാണ് ഇവരുടെ പ്രധാന വിമർശനം. ഹോട്ടൽ മുതലാളിയോട്, പ്രിയ സഖാക്കൾ ചോരയും വിയർപ്പും ഒഴുക്കി പണിത മഹാ പ്രസ്ഥാനത്തെ മൂന്ന് വെള്ളി കാശിനു വേണ്ടി ഒറ്റിക്കൊടുത്ത ലോഹീ , കാലം നിനക്ക് മാപ്പുതരില്ലെന്നാണ് ഇവരുടെ പോസ്റ്റ് . കൂടെ നിൽക്കുന്നവനെ ചവിട്ടി താഴ്‌ത്തി പണക്കാരനെ സുഖിപ്പിച്ച് സ്വന്തം കീശ വീർപ്പിക്കുന്നയാൾ എന്നാണ് മറ്റൊരു വിശേഷണം.

ഇതിന് ഇതേ രീതിയിലുള്ള മറുപടിയുമായി ടി കെ ലോഹിതാക്ഷനെ അനുകൂലിക്കുന്നവരും രംഗത്തെത്തിയിട്ടുണ്ട്. ഹോട്ടൽ മുതലാളി എന്ന പരിഹാസക്കാരോട്, കുഞ്ഞു നാളിൽ തന്നെ പോറ്റി വളർത്താൻ തന്റെ അച്ഛൻ സ്വീകരിച്ച പണി കുലത്തൊഴിലായി ഏറ്റെടുത്ത് കഠിനാധ്വാനത്തിലൂടെ അത് വളർത്തിയെടുത്ത് ജീവിക്കുന്നത് അഭിമാനകരമാണ്. തനിക്ക് ലഭിച്ച സർക്കാർ ജോലി ഉപേക്ഷിച്ചാണ് ജീവിത കാലമിത്രയും തൊഴിലാളി വർഗത്തിന്റെ അവകാശ പോരാട്ടങ്ങളുടെ മുന്നണി പോരാളിയായി പ്രവർത്തിച്ചത്. പാവപ്പെട്ട തൊഴിലാളികളുടെ പ്രിയ നേതാവായ ടി കെ ലോഹിതാക്ഷനെ അപകീർത്തിപ്പെടുത്താൻ ഇറങ്ങിത്തിരിച്ചവർക്ക് കാലം മാപ്പു തരില്ലെന്ന് ഇവർ പറയുന്നു.

നുണ പ്രചരണങ്ങൾ കൊണ്ട് തകർക്കാൻ കഴിയുന്നതല്ല സഖാവ് ടി കെയുടെ ജീവിതം . പ്രതിരോധത്തിന്റെ കോട്ട കെട്ടി ചങ്ങലക്കിട്ടാൻ മനക്കരുത്തും കൈക്കരുത്തുമുള്ള തൊഴിലാളി വർഗം പേരാമ്പ്രയിൽ തയ്യാറായി നിൽപ്പുണ്ട്. ഇത് ഓർമ്മപ്പെടുത്തലല്ല, താക്കീത് തന്നെയാണെന്നും ഇവർ ഓർമ്മപ്പെടുത്തുന്നു. പ്രവർത്തകർ ഇരു ചേരികളിലായി പോർവിളി ആരംഭിച്ചതോടെ പാർട്ടിക്കെതിരെ നടത്തുന്ന കുപ്രചരണങ്ങൾ തള്ളിക്കളയണമെന്ന് സിപിഐ എം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ചർച്ചയിൽ പാർട്ടി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. എന്നാൽ ചിലർ പാർട്ടിക്കെതിരായും ചർച്ചയിൽ പങ്കെടുത്ത നേതാക്കൾക്കെതിരായും നവമാധ്യമങ്ങൾ വഴിയും ഫേയ്ക്ക് ഐഡികളിലൂടെയും തെറ്റായ പ്രചരണം നടത്തുകയാണെന്ന് പാർട്ടി വ്യക്തമാക്കുന്നു. മാർക്കറ്റിലെ തൊഴിൽ പ്രശ്നം വർഗീയവത്ക്കരിക്കാനുള്ള നീക്കവും ഇതിനു പിന്നിലുണ്ടെന്നും പാർട്ടി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP