Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുവൈത്ത് അമീറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി; അന്ത്യവിശ്രമം സുലൈബിക്കാത്ത് ഖബറിസ്ഥാനിൽ; അമേരിക്കയിൽ നിന്ന് മൃതദേഹവുമായി വിമാനം എത്തിയത് ഉച്ചയോടെ; ചടങ്ങിൽ പങ്ക് ചേർന്ന് മന്ത്രിമാരും രാജകുടുംബാഗങ്ങളും

മറുനാടൻ ഡെസ്‌ക്‌

കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. സുലൈബിക്കാത്ത് ഖബറിസ്ഥാനിൽ അൽപ സമയം മുമ്പാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. പുതിയ അമീർ ഷൈഖ് നവാഫ് അൽ അഹമദ് അൽ സബാഹ്, പ്രധാന മന്ത്രി ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ്, പാർലമന്റ് സ്പീക്കർ മർസ്സൂഖ് അൽ ഘാനം., അമീറിന്റെ മൂത്ത പുത്രനും മുൻ പ്രതിരോധ മന്ത്രിയുമായ ഷൈഖ് നാസർ അൽ സബാഹ് അൽ അഹമദ്, മക്കൾ, സഹോദരങ്ങൾ, മന്ത്രിമാർ, രാജ കുടുംബത്തിലെ പ്രമുഖർ മുതലായവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.

ഇന്ന് ഉച്ചക്ക് 2 മണിയോടെയാണു അമേരിക്കയിൽ നിന്നും കുവൈത്ത് എയർ വെയ്സിന്റെ പ്രത്യേക വിമാനത്തിൽ മൃതദേഹം കുവൈത്തിൽ എത്തിയത്. വിമാന താവളത്തിൽ നിന്നും മൃതദേഹം നേരെ ജുനൂബ് സുറയിലെ സാദിഖ് പ്രദേശത്തുള്ള മസ്ജിദ് അൽ ബിലാൽ അൽ റബീഹിലേക്കാണു കൊണ്ട് പോയത്.

അവിടെ നിന്നും മയ്യിത്ത് നമസ്‌കാരം നടത്തിയ ശേഷം മൃതദേഹം സുലൈബിക്കാത്ത് ഖബറിസ്ഥാനിലേക്കാണു കൊണ്ടു പോയത്. കോവിഡ് പശ്ചാത്തലത്തിൽ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇന്നലെയാണു കുവൈത്ത് അമീർ ഷൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് അമേരിക്കയിലെ മയോ ക്ലിനിക്കിൽ വെച്ച് മരണമടഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP