Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഭയകേസിൽ ഹർജിക്കാർക്ക് 70 ന് മുകളിലും അഭിഭാഷകർക്ക് 65 ന് മുകളിലും പ്രായം; തിരുവനന്തപുരത്ത് കോവിഡ് കേസുകൾ കൂടുതലായ പശ്ചാത്തലത്തിൽ വിചാരണ സ്റ്റേ ചെയ്തിരുന്നത് രണ്ടാഴ്ചത്തേക്ക്; ഇനിയും വിചാരണ നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് സിബിഐ; പ്രായമുള്ള അഭിഭാഷകർക്ക് വീഡിയോ കോൺഫറൻസ് വഴി വിചാരണയിൽ പങ്കെടുക്കാമെന്നും അതിനുള്ള ചെലവ് ഏറ്റെടുക്കാമെന്നും സിബിഐ; വിചാരണ നടന്നേ മതിയാവൂ എന്ന് ഹൈക്കോടതി

അഭയകേസിൽ ഹർജിക്കാർക്ക് 70 ന് മുകളിലും അഭിഭാഷകർക്ക് 65 ന് മുകളിലും പ്രായം; തിരുവനന്തപുരത്ത് കോവിഡ് കേസുകൾ കൂടുതലായ പശ്ചാത്തലത്തിൽ വിചാരണ സ്റ്റേ ചെയ്തിരുന്നത് രണ്ടാഴ്ചത്തേക്ക്; ഇനിയും വിചാരണ നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് സിബിഐ; പ്രായമുള്ള അഭിഭാഷകർക്ക് വീഡിയോ കോൺഫറൻസ് വഴി വിചാരണയിൽ പങ്കെടുക്കാമെന്നും അതിനുള്ള ചെലവ് ഏറ്റെടുക്കാമെന്നും സിബിഐ; വിചാരണ നടന്നേ മതിയാവൂ എന്ന് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഭയ കേസിൽ വിചാരണ നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ. കോവിഡ് പശ്ചാത്തലത്തിൽ, വിചാരണ നിർത്തണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാ.തോമസ് കോട്ടൂർ എന്നിവർ നൽകിയ ഹർജിയിലാണ് സിബിഐ നിലപാട് അറിയിച്ചത്. 27വർഷം പഴക്കമുള്ള കേസ് ആണ് ഇത്. കോവിഡ് സാഹചര്യം കാരണമാക്കി വിചാരണ നിർത്തരുതെന്നും സിബിഐ കോടതിയിൽ പറഞ്ഞു.

പ്രായമുള്ള അഭിഭാഷകർക്ക് വീഡിയോ കോൺഫറൻസ് വഴി വിചാരണയിൽ പങ്കെടുക്കാമെന്നും, അതിനുള്ള ചെലവ് ഏറ്റെടുക്കാമെന്നും സിബിഐ കോടതിയെ അറിയിച്ചു. വിചാരണ നടന്നേ മതിയാവൂ എന്ന് കോടതിയും വ്യക്തമാക്കി. കാലത്തിനൊപ്പം മാറാൻ തയ്യാറാകണമെന്നും വാക്കാൽ പറഞ്ഞു. ഹർജിയിൽ പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ട് ചൊവ്വാഴ്ച വിധി പ്രസ്താവിക്കും. അതുവരെ വിചാരണ നടപടികൾ പാടില്ലെന്നും കോടതി വ്യക്തമാക്കി.

നേരത്തെ കേസിന്റെ വിചാരണ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. കോവിഡ് സാഹചര്യം ഗുരുതരമാണന്നും വിചാരണ തടയണം എന്നും ആവശ്യപ്പെട്ട് പ്രതികളായ സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി ജി അരുൺ ഉത്തരവിച്ചിരുന്നത്. ആ കാലാവധിയാണ് ഇന്ന് കഴിഞ്ഞത്.

തിരുവനന്തപുരത്ത് കോവിഡ് കേസുകൾ കൂടുതൽ ആണെന്നും, അവിടെ താമസ സൗകര്യം ഇല്ലെന്നും വിചാരണ തുടരാൻ ബുദ്ധിമുട്ടുണ്ടെന്നും പ്രതികൾ ബോധിപ്പിച്ചു. ഹർജിക്കാർക്ക് 70 ന് മുകളിൽ പ്രായമുണ്ട്. അഭിഭാഷകരും 65 കഴിഞ്ഞവർ ആണന്നും പലരും ക്യാറന്റയനിൽ പോകേണ്ടി വരുമെന്നും ഹർജിക്കാർ ബോധിപ്പിച്ചിരുന്നു.കേസിലെ സാക്ഷികളായ അന്വേഷണ ഉദ്യോഗസ്ഥർക്ക് വിചാരണയിൽ പങ്കെടുക്കാനാവുമോ എന്ന് കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്ത്. രണ്ടാഴ്ചത്തേക്ക് മാറ്റി വച്ച കേസാണ് ഇന്ന് വീണ്ടും പരിഗണിച്ചത്.

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. 2009 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ തുടങ്ങിയത്.
വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതോടെ് നടപടികൾ മാറ്റിവെക്കുകയായിരുന്നു. എന്നാൽ ഹർജികൾ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും നിരസിച്ചതോടെയാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ,ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

1992 മാർച്ച് 27ന് പുലർച്ചെയാണ് അഭയയുടെ വിറങ്ങലിച്ച ശരീരം കാണുന്നത്. കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിലാണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്. തുടക്കത്തിൽ ലോക്കൽ പൊലീസും പിന്നീട്‌ ്രൈകംബ്രാഞ്ചുമാണ് കേസ് അന്വേഷണം നടത്തിയത്.

ലോക്കൽ പൊലീസ് പതിനേഴ് ദിവസവുംക്രൈംബ്രാഞ്ച് ഒമ്പതര മാസവുമാണ് അന്വേഷണം നടത്തിയത്. 1993 മാർച്ച് 29ന് കേസ് ഏറ്റെടുത്ത് സിബിഐ അന്വേഷണം ആരംഭിച്ചത്. മരണം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മേലുദ്യോഗസ്ഥൻ സമ്മർദ്ദം ചെലുത്തി എന്ന സിബിഐ ഓഫീസറുടെ തുറന്നുപറച്ചിലിലൂടെയാണ് കേസ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.

16 വർഷത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ 2008 നവംബറിൽ അറസ്റ്റ് ചെയ്തത്. ഇവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി 2009 ജൂലൈയിൽ കുറ്റപത്രം സമർപ്പിച്ചു. തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചനയ്ക്കുംക്രൈംബ്രാഞ്ച് മുൻ എസ്‌പി കെടി മൈക്കിളിനെ നാലാം പ്രതിയാക്കി. കേസിലെ പ്രതികളെ പിടികൂടാനാവുന്നില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ച് മൂന്ന് പ്രാവശ്യം സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഒന്നും, മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂരിനും, സിസ്റ്റർ സ്റ്റെഫിക്കും കൊലപാതകത്തിൽ വ്യക്തമായ പങ്കുള്ളതായി കോടതി കണ്ടെത്തിയിരുന്നു. ഇവർ വിചാരണ നേരിടണമെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP