Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടു വർഷങ്ങൾക്കു മുമ്പ് കാണാതായ യുവതിയെ ജീവനോടെ കടലിൽ നിന്ന് കണ്ടെത്തി; ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയ യുവതിയെ രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികൾ

മറുനാടൻ ഡെസ്‌ക്‌

കൊളംബിയ: രണ്ടു വർഷങ്ങൾക്കു മുമ്പ് കാണാതായ യുവതിയെ ജീവനോടെ കടലിൽ നിന്ന് കണ്ടെത്തി. ഒഴുകി നടക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. കൊളംബിയ തീരത്തു നിന്ന് മത്സ്യ ബന്ധനത്തിനു പോയവരാണ് കണ്ടെത്തിയത്. ഇവരെ കണ്ടെത്തുന്നതും രക്ഷിക്കുന്നതുമായ നാടകീയ വീഡി്യോ സോഷ്യൽമീഡിയയിൽ വൈറലായി.

പ്യൂർട്ടോ കൊളംബിയ തീരത്തു നിന്നും രണ്ടു കിലോമീറ്റർ അകലെയാണ് കൊളംബിയൻ യുവതിയെ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത്. റോണാൾഡോ വിസ്ബലും സുഹൃത്തുക്കളുമാണ് യുവതിയെ കണ്ടെത്തിയത്. ഗെയ്താൻ എന്ന യുവതി സഹായത്തിനാി ഒരു കൈ ഉയർത്തുന്നതു വരെ ഒരു മരത്തടിയാണ് ഒഴുകി നടക്കുന്നതെന്ന് അവർ തെറ്റിദ്ധരിച്ചു. ബോട്ടിലേക്ക് ഇവരെ വലിച്ചു കയറ്റുമ്പോൾ ഇവർ തളർന്ന നിലയിലായിരുന്നു.

യുവതിയെ തിരിച്ചറിഞ്ഞതിനു ശേഷമാണ് ഇവരുടെ യഥാർത്ഥ കഥ വെളിപ്പെടുന്നത്. മുൻ ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ 2018 ൽ വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. എല്ലാം തകർന്നുവെന്ന് തോന്നിയ നിമിഷത്തിൽ ജീവൻ അവസാനിപ്പിക്കാനായികടലിലേക്ക് ചാടിയതാണെന്ന് അവർ വ്യക്തമാക്കി. എന്നാൽ ബോധം മറഞ്ഞതോടെ എന്താ സംഭവിച്ചതെന്ന് ഓർമ്മയില്ലെന്നും അവർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP