Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണാ വൈറസിന്റെ വ്യാപനം വർദ്ധിക്കുന്നു; കാനഡയിലേക്കുള്ള വിദേശ യാത്രാനിയന്ത്രണങ്ങൾ ഹാലോവീൻ വരെ നീട്ടാൻ തീരുമാനം

കൊറോണാ വൈറസിന്റെ വ്യാപനം വർദ്ധിക്കുന്നു; കാനഡയിലേക്കുള്ള വിദേശ യാത്രാനിയന്ത്രണങ്ങൾ ഹാലോവീൻ വരെ നീട്ടാൻ തീരുമാനം

സ്വന്തം ലേഖകൻ

കൊറോണാ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കാനഡയിലേക്കുള്ള വിദേശ യാത്രാനിയന്ത്രണങ്ങൾ ഹാലോവീൻ വരെ നീട്ടാൻ തീരുമാനിച്ചു. കാനഡയിൽ സ്ഥിര താമസത്തിനായി അപേക്ഷിക്കുന്ന പുതിയ ഇമിഗ്രേഷൻ സ്ഥാനാർത്ഥികളെ ക്ഷണിക്കുന്നത് തുടരുന്നതിനിടെയാണ് കാനഡ അന്താരാഷ്ട്ര യാത്രക്കാർക്ക് ഒരു മാസത്തേക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിരിക്കുന്നത്.

കൊറോണ വൈറസ് മൂലം യാത്രാ നിയന്ത്രണങ്ങൾ ഒക്ടോബർ 31ന് ഹാലോവീൻ വരെ നീട്ടുമെന്നാണ് കനേഡിയൻ ഗവൺമെന്റിന്റെ പുതിയ ഉത്തരവ്. ഇതിനർത്ഥം ഒക്ടോബർ അവസാനം രണ്ട് സുപ്രധാന തീരുമാനങ്ങളാണ് കാനഡ എടുക്കുക. ഒന്നാമത്തേത്, യാത്രാ നിയന്ത്രണങ്ങൾ വീണ്ടും നീട്ടണോ എന്നതാണ്. രണ്ടാമത്തേത് ഇമിഗ്രേഷൻ ലെവൽ പ്ലാൻ 2021-2023 പ്രകാരം എത്ര കുടിയേറ്റക്കാരെ ലക്ഷ്യമിടണം എന്നതാണ്.

മാർച്ച് 18 മുതൽ ജൂൺ 30 വരെ കാനഡ അതിർത്തികൾ അടച്ചിരുന്നു. തുടർന്ന് ഓരോ മാസവും രാജ്യത്തെ സാഹചര്യം വിലയിരുത്തിയ ശേഷമാണ് യാത്രാ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. വിനോദം, ടൂറിസം പോലുള്ള അനിവാര്യമല്ലാത്ത കാരണങ്ങളാൽ കാനഡയിലേക്ക് വരുന്ന വിദേശ യാത്രക്കാർക്ക് പ്രവേശനം നൽകിയിരുന്നില്ല.

അതേസമയം, ചില ആളുകളെ യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവർ ആരെല്ലാമെന്ന് ചുവടെ കൊടുത്തിരിക്കുന്നു

  • Canadian citizens (including dual citizens) or permanent residents;
  • certain people who have been approved for Canadian permanent residence;
  • certain temporary foreign workers;
  • certain international students;
  • protected persons;
  • immediate family members of Canadians; or
  • anyone else who falls under the exemptions listed on the government's webpage.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP