Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതിയ ഹൈനസ്- സിബി350 അവതരിപ്പിച്ച് ഇടത്തരം മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് ഹോണ്ടയുടെ കുതിപ്പ്

പുതിയ ഹൈനസ്- സിബി350 അവതരിപ്പിച്ച് ഇടത്തരം മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് ഹോണ്ടയുടെ കുതിപ്പ്

സ്വന്തം ലേഖകൻ

കൊച്ചി: ഇടത്തരം 350-500 സിസി മോട്ടോർസൈക്കിൾ വി'ാഗത്തിലേക്കുള്ള പ്രവേശനം ഗം'ീര-മാക്കികൊണ്ട് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ബ്രാൻഡിന്റെ പുതിയ ഹൈനസ് - സിബി350ന്റെ ആഗോള അനാവരണം നടന്നു. 9 പുതിയ പേറ്റന്റുകളോടെ വരുന്ന ഹൈനസ് - സിബി350 ഹോണ്ട ബിഗ്വിങ് ശ്രേണിയിലെ മൂന്നാമത്തെ ബിഎസ്6 മോഡലാണ്.

ഹോണ്ട മോട്ടോർ കമ്പനി മാനേജിങ് ഓഫീസറും ഹോണ്ട മോട്ടോർ കമ്പനി മോട്ടോർസൈക്കിൾ ഓപറേഷൻസ് ചീഫ് ഓഫീസറുമായ നോരിയാകി അബെ,  മോട്ടോർ കമ്പനി ഓപറേറ്റിങ് ഓഫീസറും ഏഷ്യാ-ഓഷ്യാന റീജിണൽ ഓപറേഷൻസ് ചീഫ് ഓഫീസറും ഏഷ്യൻ ഹോണ്ട മോട്ടോർ കമ്പനി പ്രസിഡന്റും സിഇഒയുമായ മസായൂകി ഇഗരാഷി തുടങ്ങിയവരുടെ സാന്നിദ്ധ്യവും ഹൈനസ് - സിബി350ന്റെ ഡിജിറ്റൽ ആഗോള അനാവരണത്തിലുണ്ടായിരുന്നു.

ആഗോള തലത്തിൽ സിബി മോട്ടോർസൈക്കിൾ ശ്രേണി ഹോണ്ടയുടെ വെല്ലുവിളികളുടെ ചരിത്രത്തെ പ്രതിനിധീകരിക്കുന്നു. 60 വർഷത്തിലധികമായി ഓൺ-റോഡ് സ്പോർട്ട്സ് മോഡലുകളായി ഹോണ്ട സിബി തുടരുന്നു. സിബിയുടെ പരിണാമത്തിൽ റൈഡറിനായിരുന്നു എന്നും ശ്രദ്ധ നൽകിയിരുന്നതെന്നും ഹൈനസ് - സിബി350ന്റെ വികസനത്തിന് പ്രചോദനമായത് ഇന്ത്യൻ റൈഡർമാരാണെന്നും ഏറ്റവും പുതിയ 9 പേറ്റന്റുകളിൽ ആധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഹൈനസ് - സിബി350ലൂടെ പുതിയൊരു മോട്ടോർസൈക്കിൾ സംസ്‌കാരം പകർന്നു നൽകുന്നതിൽ അ'ിമാനമുണ്ടെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.

'സ്വതന്ത്ര ചൈതന്യത്തോടെ മുന്നോട്ട് പോകുക', ഹോണ്ടയുടെ സമാനതകളില്ലാത്ത വിശ്വാസ്യതയിൽ പുതിയ റോഡുകളും ലാൻഡ്സ്‌കേപ്പുകളും കണ്ടുമുട്ടുക തുടങ്ങി റൈഡറുടെ മോട്ടോർ സൈക്ലിങ് അനുഭവത്തെ ഹൈനസ് - സിബി350 കൂടുതലായി മെച്ചപ്പെടുത്തുമെന്നും, ഹൈനസ് - സിബി350 സമാനതകളില്ലാത്ത സവാരി അനുഭവം നൽകുന്നുവെന്നും ഹോണ്ട സിബി ഡിഎൻഎയുടെ ഉന്നതമായ പാരമ്പര്യം ഹൈനസ് - സിബി350 ഉം മുന്നോട്ട് കൊണ്ടു പോകുന്നുവെന്നും നഗരത്തിലെ നിത്യോപയോഗത്തിനും ദീർഘദൂര ട്രിപ്പുകൾക്കും ആഹ്ളാദം പകരുമെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യാദ്വീന്ദർ സിങ് ഗുലേരിയ പറഞ്ഞു.

ക്ലാസിക്ക് സ്‌റ്റൈലും ആധുനിക സൗന്ദര്യശാസ്ത്രവും സംയോജിക്കുന്നു
ഹോണ്ടയുടെ ഒറിജിനാൽറ്റിയും രൂപകൽപ്പനയുടെ കാലാതീതമായ ബോധവും ഗണ്യമായ സ്വ'ാവവും കൂടി ചേർന്നതാണ് ഹൈനസ് - സിബി350. ഉയർന്നു നിൽക്കുന്ന മുൻ'ാഗവും, ഹാൻഡിൽ ബാറുകളും സസ്പെൻഷനും വലിയ വീലുകളും ഹൈനസ് - സിബി350ന് ആകർഷകമായ ലുക്ക് നൽകുന്നു. അതിശയകരമായ അലോയ് വീലുകൾ ഹൈനസ് - സിബി350ന്റെ അളവിന് ചേരുന്നു. വ്യത്യസ്തമായ ആധുനിക റോഡ്സ്റ്റർ ലുക്കും, ക്രോം പ്ലേറ്റഡ് 'ാഗങ്ങളും വീതിയുള്ള പിൻ'ാഗ ടയറും ഗാം'ീര്യം നൽകുന്നു

കരുത്ത്
വലിയ കരുത്തേറിയ 350സിസി, എയർ കൂൾഡ് 4 സ്ട്രോക്ക് ഒഎച്ച്സി സിംഗിൾ- സിലിണ്ടർ എഞ്ചിനാണ് ഹൈനസ് - സിബി350ന്. പിജിഎം-എഫ്1 സാങ്കേതിക വിദ്യ പിന്തുണ നൽകുന്നു. ഇത് ഈ വി'ാഗത്തിൽ ഏറ്റവും കൂടിയ, 3000 ആർപിഎമ്മിൽ 30 എൻഎം ടോർക്ക് നൽകുന്നു. യാത്ര അനായാസമാക്കാൻ ഇത് ഉപകരിക്കുന്നു. സിലിണ്ടറിൽ സ്ഥാപിച്ചിട്ടുള്ള പ്രധാന ഷാഫ്റ്റ് കോആക്സിയൽ ബാലൻസർ പ്രൈമറി, സെക്കണ്ടറി വൈബറേഷൻ ഇല്ലാതാക്കുന്നു. ദീർഘ ദൂര യാത്രകളിൽ റൈഡർക്ക് ഇത് സുഖം പകരുന്നു.

മഫ്ളർ ശേഷിയുമായി യോജിച്ചു പോകുന്ന 45എംഎം ടെയിൽപൈപ്പുമായാണ് ഹൈനസ് - സിബി350 വരുന്നത്. ഇത് ഗാം'ീര്യമുള്ള ലോ-പിച്ച് ശബ്ദം പുറപ്പെടുവിക്കുന്നു. ചൂടിന്റെ മാറ്റങ്ങളറിയാത്ത ഇരട്ട ആവരണത്തോടെയുള്ളതാണ് എക്സോസ്റ്റ് പൈപ്പുകൾ. കാഴ്ചയ്ക്കും ആകർഷകമാക്കുന്നു.

മാറ്റങ്ങളിൽ വളരെ മുന്നിൽ
ഹോണ്ട സെലക്റ്റബിൾ ടോർക്ക് കൺട്രോളാണ് ആദ്യത്തേത്. പിൻ വീൽ ട്രാക്ഷൻ നിലനിർത്തുന്നതിന് ഇത് സഹായിക്കുന്നു. മുൻ പിൻ വീലുകളുടെ സ്പീഡ് വ്യതിയാനം കണ്ടെത്തി സ്ലിപ് റേഷിയോ കണക്കാക്കി എഞ്ചിൻ ടോർക്ക് നിയന്ത്രിക്കും. മീറ്ററിന്റെ ഇടതു വശത്തുള്ള സ്വിച്ചിലൂടെ ഈ സംവിധാനം ഓൺ/ഓഫ് ചെയ്യാം.

സ്മാർട്ട്ഫോൺ വോയ്സ് കൺട്രോൾ സിസ്റ്റമാണ് മറ്റൊരു സവിശേഷത. റൈഡിങ് വേളയിൽ തന്നെ ലോകവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കാം. കണക്റ്റ് ചെയ്ത് കഴിഞ്ഞാൽ ഹാൻഡിൽ ബാറിന്റെ ഇടതുവശത്തുള്ള കൺട്രോളിങ് സംവിധാനത്തിലൂടെ നിയന്ത്രിക്കാം. കോളുകൾ സ്വീകരിക്കാം, നാവിഗേഷൻ, സംഗീതം, വരുന്ന സന്ദേശങ്ങൾ തുടങ്ങിയവയെല്ലാം ഉപയോഗിക്കാം. റൈഡിങിലെ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാൻ വിവരങ്ങൾ ഹെൽമറ്റ് ഹെഡ്സെറ്റിലൂടെ ല'്യമാക്കും.

സ്ലിപ്പർ ക്ലച്ചും ഈ വി'ാഗത്തിൽ ആദ്യത്തേതാണ്. ഗിയറുകൾ അനായാസം ഷിഫ്റ്റ് ചെയ്യാനാകുന്നു. അഡ്വാൻസ്ഡ് ഡിജിറ്റൽ അനലോഗ് സ്പീഡോമീറ്റർ യാത്രയിൽ ഇന്റലിജന്റ് വിവരങ്ങൾ നൽകുന്നു. സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ബാറ്ററി വോൾട്ടേജ് മീറ്റർ തുടങ്ങിയ വിവരങ്ങളെല്ലാം നൽകുന്നു. ഫുൾ എൽഇഡി സെറ്റപ്പാണ് മറ്റൊരു സവിശേഷത.

സുഖവും സൗകര്യവും
അടിയന്തരമായി ബ്രേക്ക് ഇടുമ്പോൾ എബിഎസ് സംവിധാനം വീലുകൾ ലോക്കാവുന്നത് ഒഴിവാക്കുന്നു. മുന്നിൽ 310 എംഎം ഡിസ്‌ക്ക് ബ്രേക്കും പിന്നിൽ 240 എംഎം റിയർ ഡിസ്‌ക്കും മികച്ച പ്രകടനത്തോടെ മോട്ടോർസൈക്കിളിനെ നിയന്ത്രണത്തിലാക്കുന്നു. വലിയ സസ്പെൻഷൻ പരുക്കൻ റോഡുകളിൽ സുഖ യാത്ര പ്രദാനം ചെയ്യുന്നു. എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച്, ക്രോം പ്ലേറ്റഡ് ഇരട്ട ഹോൺ, ഡ്യുവൽ സീറ്റ്, 15 ലിറ്റർ ഇന്ധന ടാങ്ക് തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്.

ഹോണ്ട ഹൈനസ് - സിബി350യുടെ ബുക്കിങ് ആരം'ിച്ചു കഴിഞ്ഞു. ഡിഎൽഎക്സ് വേരിയന്റ് പ്രെഷ്യസ് റെഡ് മെറ്റാലിക്ക്, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക്ക് എന്നീ നിറങ്ങളിലും, ഡിഎൽഎക്സ് പ്രോ വേരിയന്റ് അത്ലറ്റിക് ബ്ലൂ മെറ്റാലിക്ക്, വിർച്വസ് വൈറ്റ്, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക് & സ്പിയർ സിൽവർ മെറ്റാലിക്ക്, മാറ്റ് സ്റ്റീൽ ബ്ലാക്ക് മെറ്റാലിക്ക് & മാറ്റ് മാസീവ് ഗ്രേ മെറ്റാലിക്ക് തുടങ്ങിയ നിറങ്ങളിൽ ല'്യമാണ്.

ആറു വർഷത്തെ പ്രത്യേക വാറന്റി പാക്കേജും നൽകുന്നുണ്ട്. HondaBigWing.in സന്ദർശിച്ച് ഉപ'ോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ അറിയാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP