Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൃതദേഹം ഏറ്റുവാങ്ങാൻ ആളില്ല; മക്കൾക്ക് അടക്കം കോവിഡ്; നൊച്ചിമയിൽ കോവിഡ് ബാധിച്ച വയോധികന്റെ മൃതദേഹം സംസ്‌കരിച്ചത് അൻവർ സാദത്ത് എംഎ‍ൽഎയുടെ നേതൃത്വത്തിൽ

പ്രകാശ് ചന്ദ്രശേഖർ

ആലുവ :നൊച്ചിമയിൽ കോവിഡ് ബാധിച്ചു മരിച്ച തേവന്റെ ഭാര്യയും 3 മക്കളും കോവിഡ് പോസിറ്റീവായി ചികിത്സയിലായതിനാൽ സംസ്‌കാര ചടങ്ങിന് നേതൃത്വം നൽകിയത് അൻവർ സാദത്ത് എംഎ‍ൽഎ.

മൃതദേഹം ആംബുലൻസിൽ എത്തിച്ചതും ശ്മശാനത്തിൽ ഇറക്കിയതും പി പി ഇ കിറ്റ് ധരിച്ചെത്തിയ എംഎൽ എ ഉൾപ്പടെ 3 പേരാണ്. യൂത്ത് കോൺഗ്രസ് എടത്തല മണ്ഡലം പ്രസിഡന്റ് സിദ്ദിഖ്, തേവന്റെ ബന്ധുവും ആരോഗ്യ പ്രവർത്തകനുമായ കിരൺ എന്നിവരാണ് മറ്റു രണ്ട് പേർ. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബമായതിനാൽ സംസ്‌കാരത്തിന്റെ ചെലവ് വഹിച്ചതും എം എൽ എ. എഴുപത്തിരണ്ടുകാരനായ തേവന്റെ ഏക മകൻ സുകുമാരൻ 19 ദിവസം മുമ്പ് മരിച്ചു.

വൃക്ക രോഗിയായിരുന്നു. തേവന്റെ ഭാര്യ തങ്കമ്മ, മക്കളായ കൗസല്യ, വത്സല, ഷൈലജ എന്നിവർ യു സി കോളേജിലെ പ്രാഥമിക ചികിത്സ കേന്ദ്രത്തിലാണ്. ഏറെക്കുറെ അനാഥമായ അവസ്ഥയിലാണ് മാതൃകാപരമായ ഇടപെടലുമായി എം എൽ എ മുന്നിൽ നിന്നത്. കഴിഞ്ഞ ദിവസം കപ്രശ്ശേരി സ്വദേശി കെ. എം ബാവ കോവിഡ് മൂലം മരിച്ചപ്പോഴും കബറടക്കത്തിന് അദ്ദേഹം പി പി ഇ കിറ്റ് ധരിച്ച് എത്തിയിരുന്നു.

സംസ്ഥാനത്തു ആദ്യമായാണ് ഒരു എം എൽ എ ഇങ്ങനെ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്‌ബുക്കിൽ കുറിച്ചു. ആലുവ നിയോജക മണ്ഡലത്തിൽ കോവിഡ് രോഗികളുടെ സംസ്‌ക്കാരത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അറിയിച്ചാൽ സന്തോഷപൂർവം എത്തുമെന്ന് അൻവർ സാദത്ത് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP