Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യൂത്ത്‌ഫോറം രക്തദാന ക്യാമ്പ് നാളെ

യൂത്ത്‌ഫോറം രക്തദാന ക്യാമ്പ് നാളെ

സ്വന്തം ലേഖകൻ

ദോഹ: കോവിഡ് രോഗ വ്യാപനത്തിനിടെ രാജ്യത്തെ ബ്ലഡ് ബാങ്കുകളിൽ നേരിട്ട രക്തക്ഷാമം മറികടക്കാൻ അടിയന്തിരമായി രക്തദാതാക്കളെ തേടിയ ഹമദ് മെഡിക്കൽ കോർപറേഷന് പിന്തുണയായി യൂത്ത്ഫോറം ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏഷ്യൻ മെഡിക്കൽ സെന്ററുമായ് സഹകരിച്ച് നാളെ (വ്യാഴാഴ്ച )വൈകീട്ട് നാല് മുതൽ രാത്രി 7: 30 വരെയാണ് ഹമദ് ബ്ലഡ് ഡൊണേഷൻ സെന്റർ യൂത്ത്ഫോം കോബൗണ്ടിൽ ക്യാമ്പ് ഒരുക്കുന്നത്.

ഒമ്പത് വർഷക്കാലമായി ഖത്തറിലെ വിവിധ മേഖകളിൽ സജീവ സാന്നിധ്യമായ യൂത്ത്ഫോറം ഖത്തർ ഈ വർഷത്തിൽ ഇത് രണ്ടാം തവണയാണ് വിപുലമായ രക്തദാന ക്യാംപിനായൊരുങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു ആദ്യ ക്യാമ്പ്. ജോലി തേടി ഖത്തറിലെത്തിയ യൂത്ത്‌ഫോറം പ്രവർത്തകർ ഇത്തരം സന്നദ്ധ പ്രവർത്തങ്ങൾ ഏറെ ആവേശത്തോടുകൂടിയാണ് ഏറ്റെടുക്കാറുള്ളത്. ഇൻഡസ്ട്രിയൽ ഏരിയ ലോക്കഡൗൺ സമയത്ത് ഖത്തർ ചാരിറ്റിക്കുവേണ്ടി രാജ്യത്തെ സെക്യൂരിറ്റി ഡിപ്പാർട്ടുമെന്റുമായ സഹകരിച്ച് വളണ്ടിയർ സേവനമനുഷ്ഠിച്ച യൂത്ത്ഫോറത്തിനെ ഖത്തർ ചാരിറ്റി പ്രത്യേകം പ്രശംസിക്കുകയും ആശംസാ പത്രം കൈമാറുകയും ചെയ്തിരുന്നു.

ലോക രാജ്യങ്ങൾക്ക് മാതൃകയായ് കാരുണ്യസ്പർശമൊരുക്കുന്ന ഖത്തറിനെ പിന്തുണക്കുന്നത് ധാർമിക ഉത്തരവാദിത്വവും സൗഭാഗ്യവുമാണെന്ന് രക്തദാന ക്യാമ്പിന്റെ വിലയിരുത്തലിൽ ആക്ടിങ് പ്രസിഡന്റ് ഉസ്മാൻ പുലാപ്പറ്റ അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് അബ്‌സൽ , ജന:സെക്രട്ടറി അബ്ദുൽ ബാസിത്ത് , ജനസേവന വിഭാഗം ഹെഡ് ഹബീബ് ബർവ , പി ആർ കൺവീനർ അഹ്മദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP